• Latest News

    Thursday, August 30, 2018

    ചി​കി​ത്സാ​പ്പി​ഴ​വി​ൽ രോ​ഗി മ​രി​ച്ചു; ആ​ശു​പ​ത്രി 25 ല​ക്ഷം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ വി​ധി
    Thursday, August 30, 2018
    12:06:00 AM

    ന്യൂ​ഡ​ൽ​ഹി: ചി​കി​ത്സാ​പ്പി​ഴ​വി​നെ തു​ട​ർ​ന്ന് മ​രി​ച്ച​യാ​ളു​ടെ കു​ടും​ബ​ത്തി​ന് 25 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ഡ​ൽ​ഹി ഉ​പ​ഭോ​ക്തൃ ക​മ്മീ​ഷ​ൻ. നി​തി​ൻ ദാ​ബ്ല എ​ന്ന​യാ​ളു​ടെ കു​ടും​ബ​ത്തി​ന് ജ​യ്പു​ർ ഗോ​ൾ​ഡ​ണ്‍ ആ​ശു​പ​ത്രി 24 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​ര​മാ​യും ഒ​രു ല​ക്ഷം രൂ​പ കോ​ട​തി​ച്ചെ​ല​വാ​യും ന​ൽ​ക​ണ​മെ​ന്നാ​ണു ക​മ്മീ​ഷ​ൻ വി​ധി​ച്ച​ത്.[www.malabarflash.com]

    മ​നു​ഷ്യ​രെ​ന്ന നി​ല​യി​ൽ രോ​ഗി​ക​ളെ സേ​വി​ക്കു​ന്ന​തി​ന് ആ​ശു​പ​ത്രി​യു​ടെ മ​നോ​ഭാ​വ​ത്തി​ൽ ഒ​രു മി​ക​ച്ച മാ​റ്റം കൊ​ണ്ടു​വ​രാ​ൻ ഈ ​വി​ധി സ​ഹാ​യി​ക്കു​മെ​ന്ന് ഉ​ത്ത​ര​വ് പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് ക​മ്മീ​ഷ​ൻ കു​റി​ച്ചു.

    2011 ഫെ​ബ്രു​വ​രി 9-ന് ​വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ ദാ​ബ്ല വ​ല​ത് തു​ട​യി​ലെ പൊ​ള്ള​ലി​നു ചി​കി​ത്സ തേ​ടി​യാ​ണ് ജ​യ്പു​ർ ഗോ​ൾ​ഡ​ണ്‍ ആ​ശു​പ​ത്രി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​ത്. പ​രി​ക്കി​ന്‍റെ ഗു​രു​ത​ര​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഈ ​ദി​വ​സം ത​ന്നെ ദാ​ബ്ല​യ്ക്കു ശ​സ്ത്ര​ക്രി​യ ന​ട​ത്താ​ൻ ഡോ​ക്ട​ർ​മാ​ർ തീ​രു​മാ​നി​ച്ചു. എ​ന്നാ​ൽ ര​ക്ത​പ്പ​ക​ർ​ച്ച​യി​ലു​ണ്ടാ​യ പി​ഴ​വി​നെ തു​ട​ർ​ന്ന് ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി ദാ​ബ്ല മ​രി​ക്കു​ക​യാ​യി​രു​ന്നു.

    ഇ​തേ​തു​ട​ർ​ന്ന് പ​രാ​തി​യു​മാ​യി ബ​ന്ധു​ക്ക​ൾ ക​മ്മീ​ഷ​നെ സ​മീ​പി​ച്ചു. രോ​ഗി​യു​ടെ അ​വ​സ്ഥ ഗു​രു​ത​ര​മാ​യ​പ്പോ​ൾ പോ​ലും ഡോ​ക്ട​ർ​മാ​ർ സ്ഥ​ല​ത്ത് എ​ത്തി​യി​ല്ലെ​ന്നു ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. എ​ന്നാ​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ആ​രോ​പ​ണ​ങ്ങ​ൾ നി​ഷേ​ധി​ച്ചു. എ​ന്നാ​ൽ കേ​സ് പ​രി​ഗ​ണി​ച്ച ക​മ്മീ​ഷ​ൻ മ​രി​ച്ച​യാ​ളു​ടെ കു​ടും​ബ​ത്തി​ന് ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നു വി​ധി​ക്കു​ക​യാ​യി​രു​ന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ചി​കി​ത്സാ​പ്പി​ഴ​വി​ൽ രോ​ഗി മ​രി​ച്ചു; ആ​ശു​പ​ത്രി 25 ല​ക്ഷം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ വി​ധി Rating: 5 Reviewed By: UMRAS vision
    Scroll to Top