• Latest News

    Sunday, August 12, 2018

    കേ​ര​ള​ത്തി​ലെ പ്ര​ള​യ​ക്കെ​ടു​തി മ​നു​ഷ്യ​നി​ർ​മി​ത ദു​ര​ന്തം; കു​റ്റ​പ്പെ​ടു​ത്തി മാ​ധ​വ് ഗാ​ഡ്ഗി​ൽ
    Sunday, August 12, 2018
    3:24:00 PM

    തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ പ്ര​ള​യ​ക്കെ​ടു​തി മ​നു​ഷ്യ​നി​ർ​മി​ത ദു​ര​ന്ത​മെ​ന്ന് പ്ര​ശ​സ്ത പ​രി​സ്ഥി​തി ശാ​സ്ത്ര​ജ്ഞ​ൻ മാ​ധ​വ് ഗാ​ഡ്ഗി​ൽ. പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ​ത്തി​നു​ള്ള ഗാ​ഡ്ഗി​ൽ ക​മ്മ​റ്റി റി​പ്പോ​ർ​ട്ട് ന​ട​പ്പാ​ക്കി​യി​രു​ന്നെ​ങ്കി​ൽ പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ന്‍റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ കു​റ​യു​മാ​യി​രു​ന്നെ​ന്നും ഗാ​ഡ്ഗി​ൽ പ​റ​ഞ്ഞു.[www.malabarflash.com]

    ഈ ​ദു​ര​ന്തം വി​ളി​ച്ചു​വ​രു​ത്തി​യ​താ​ണ്. ദു​ര​ന്ത​ത്തി​ന് കാ​ര​ണം ഭൂ​മി​യും മ​ണ്ണും ത​ല​തി​രി​ഞ്ഞ രീ​തി​യി​ൽ ഉ​പ​യോ​ഗി​ച്ച​താ​ണ്. വ​ലി​യ പേ​മാ​രി​യാ​ണ് കേ​ര​ള​ത്തി​ൽ ഉ​ണ്ടാ​വു​ന്ന​ത്. എ​ന്നാ​ൽ ഇ​ത് കാ​ല​വ​ർ​ഷ​ത്തി​ൽ നി​ന്നു​ണ്ടാ​യ മ​നു​ഷ്യ​നി​ർ​മി​ത ദു​ര​ന്ത​മാ​ണ്. 

    മ​ഴ പെ​യ്യു​ന്ന​ത് മാ​ത്ര​മ​ല്ല ഇ​തി​ന് കാ​ര​ണം. ദു​ര​ന്ത​ത്തി​ന് കാ​ര​ണം ഭൂ​മി​യും മ​ണ്ണും ത​ല​തി​രി​ഞ്ഞ രീ​തി​യി​ൽ ഉ​പ​യോ​ഗി​ച്ച​താ​ണ്. വി​ശ​ദ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ഞ​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു. ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ അം​ഗീ​കാ​ര​ത്തോ​ടെ പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ശി​പാ​ർ​ശ. എ​ന്നാ​ൽ ഒ​ന്നും ന​ട​പ്പാ​യി​ല്ല- ഗാ​ഡ്ഗി​ൽ പ​റ​ഞ്ഞു. ശി​പാ​ർ​ശ ന​ട​പ്പാ​ക്കി​യി​രു​ന്നെ​ങ്കി​ൽ ദു​ര​ന്ത​ത്തി​ന്‍റെ തീ​വ്ര​ത കു​റ​യു​മാ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.




    വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ നേ​താ​ക്ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും ക​മ്മി​റ്റി ശി​പാ​ർ​ശ​യ്ക്കെ​തി​രേ സാ​ന്പ​ത്തി​ക താ​ൽ​പ​ര്യ​ത്തി​നാ​യി കൈ​കോ​ർ​ത്തെ​ന്നും അ​വ​രാ​ണ് യ​ഥാ​ർ​ഥ ഉ​ത്ത​ര​വാ​ദി​ക​ളെ​ന്നും ഗാ​ഡ്ഗി​ൽ കു​റ്റ​പ്പെ​ടു​ത്തി.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കേ​ര​ള​ത്തി​ലെ പ്ര​ള​യ​ക്കെ​ടു​തി മ​നു​ഷ്യ​നി​ർ​മി​ത ദു​ര​ന്തം; കു​റ്റ​പ്പെ​ടു​ത്തി മാ​ധ​വ് ഗാ​ഡ്ഗി​ൽ Rating: 5 Reviewed By: editordesk Malabarflash
    Scroll to Top