Latest News

പ്രളയക്കെടുതി: യൂസഫലി അഞ്ച്​ കോടി നൽകും

തിരുവനന്തപുരം: സംസ്ഥാനത്ത്​ കനത്ത മഴമൂലമുണ്ടായ പ്രളയക്കെടുതി നേരിടാൻ പ്രമുഖ വ്യവസായി എം.എ യൂസഫലി അഞ്ച്​ കോടി രൂപ നൽകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ്​ യൂസഫലി തുക നൽകുക.[www.malabarflash.com]

യൂസഫലിക്കൊപ്പം പല പ്രമുഖരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്​ സംഭാവന നൽകിയിട്ടുണ്ട്​.

തമിഴ്​ സിനിമതാരം കമൽഹാസൻ 25 ലക്ഷം രൂപ സംഭാവന ചെയ്​തിട്ടുണ്ട്​. തമിഴ്​നാട്​, കർണാടക സർക്കാറുകൾ, ചലച്ചിത്ര താര സംഘടനയായ അമ്മ തുടങ്ങിയവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്​ സംഭാവന ചെയ്​തിട്ടുണ്ട്​.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.