കാഞ്ഞങ്ങാട്: സംസ്ഥാന ഹജ്ജ് കമ്മിറ്റിയിലേക്ക് ചരിത്രത്തിൽ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട വനിത പ്രതിനിധിയായ എൽ . സുലൈഖയ്ക്കു ഐ .എൻ .എൽ സൗത്ത് ചിത്താരി ശാഖ കമ്മിറ്റി സ്വീകരണം നൽകി.[www.malabarflash.com]
നിലവിൽ കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർപേഴ്സണും, ഐഎൻഎൽ കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറിയും കൂടിയാണ് എൽ. സുലൈഖ. ഐ.എൻ.എൽ സൗത്ത് ചിത്താരി ശാഖ കമ്മിറ്റി ഏർപ്പെടുത്തിയ ഉപഹാരം ശാഖ പ്രസിഡന്റ് എ.കെ .അബ്ദുൽ റഹിമാൻ കൈമാറി.
കേരള രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിതയെ സംസ്ഥാന ഹജ്ജ് കമ്മിറ്റിയിലേക്കു തിരഞ്ഞെടുക്കുന്നത്. ഐ. എൻ.എൽ പാർട്ടിയിൽ പ്രവർത്തിച്ചതിനു ശേഷം വിജയം മാത്രമേ ജീവിതത്തിൽ ഉണ്ടായിട്ടുള്ളുവെന്നും, പൊതു പ്രവർത്തനത്തിന് സർക്കാർ തന്ന അംഗീകാരമായി പുതിയ ഉത്തരവാദിത്വത്തെ കാണുന്നുവെന്നും സുലൈഖ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
എന്നെ ഞാനാക്കിയത് ഐ .എൻ .എൽ പാർട്ടിയാണെന്നും, അതിനു ഞാൻ എന്നും കടപ്പെട്ടിരിക്കുന്നുവെന്നും, കക്ഷി ഭേദമന്യേ എല്ലാവർക്കും തന്നാലാവുന്ന സഹായങ്ങൾ സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പർ എന്ന നിലയിൽ നിർവ്വഹിക്കാൻ ഞാൻ ശ്രമിക്കുമെന്നും സുലൈഖ കൂട്ടിച്ചേർത്തു .
സൗത്ത് ചിത്താരിയിൽ വെച്ച് നടന്ന ചടങ്ങ് ഐ.എൻ.എൽ ജില്ല ജനറൽ സെക്രട്ടറി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി റിയാസ് അമലടുക്കം അധ്യക്ഷം വഹിച്ചു. ഷഫീക് കൊവ്വൽപ്പള്ളി സ്വാഗതവും, കെ.സി.മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു. സഹീദ് റൂമി, അജിത്കുമാർ ആസാദ്, ടി . മുഹമ്മദ് അസ്ലം, ഹംസ മാസ്റ്റർ, ഇസ്മായിൽ പടന്നക്കാട്, ബിൽടെക് അബ്ദുള്ള, പവിത്രൻ, ഹനീഫ് .പി. എച്ച്,ത്വയ്യിബ് കൂലിക്കാട്, എ.കെ.അബ്ദുൽ റഹ്മാൻ, ഫസൽ ചിത്താരി,ശരീഫ് അമലടുക്കം,ശിഹാബ് ചിത്താരി, ഫയാസ് ചിത്താരി, നവാസ് ചിത്താരി, ഇർഷാദ് ചിത്താരി, ശരീഫ് തായൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
No comments:
Post a Comment