ഉപ്പള: ആയുധങ്ങളുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ അക്രമിക്കാനെത്തിയ നാലംഗ സംഘത്തെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു.ശനിയാഴ്ച്ച രാത്രി എട്ടുമണിയോടെ പൈവളിഗെ പഞ്ചായത്തിലെ ബായാര്‍ പദവിലാണ് സംഭവം.[www.malabarflash.com]
അക്രമത്തില്‍ പരിക്കേറ്റ ഡിവൈഎഫ്ഐ പ്രവര്ത്തകന് കാര്‍ത്തികിനെ (26) കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബായാറിലെ നിഥിന് എന്ന യുവാവും കാര്‍ത്തിക്കും വെള്ളിയാഴ്ച്ച കളിക്കളത്തില്‍ വെച്ച് വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ശനിയാഴ്ച്ച ജോടുക്കല്ലില്‍ നിന്നും നിഥിന് നാല് പേരുമായി എത്തിയാണ് കാര്‍ത്തികിന് നേരെ അക്രമം നടത്തിയത്.
വാക്കു തര്‍ക്കവും തുടര്‍ന്ന് കയ്യാങ്കളിയും നടക്കുന്നതിനിടയില്‍ അക്രമി സംഘത്തിലെ ഒരാള്‍ അറയില്‍ നിന്നും കത്തി എടുത്ത് കുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ഇവരുടെ കയ്യില്‍ നിന്നും കുതറി ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് കാര്‍ത്തിക് പറഞ്ഞു.
ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയതോടെയാണ് സംഘത്തിലെ നാലുപേരെ പിടികൂടിയത്. എന്നാല്‍ നിഥിന് ഓടിരക്ഷപ്പെടുകയും ചെയ്തു. അക്രമികള്‍ എത്തിയ രണ്ടു ബൈക്കുകള്‍ നാട്ടുകാര്‍ പിടികൂടിയിട്ടുണ്ട്.
പിടിയിലായ നാലുപേരും ജോടുക്കല്ല് സ്വദേശികളായ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നാണ് വിവരം. ഇവരെ പിന്നീട് മഞ്ചേശ്വരം പോലീസിന് കൈമാറി. കസ്റ്റഡിയിലുള്ളവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

No comments:
Post a Comment