• Latest News

    Thursday, August 30, 2018

    വീടു നിർമാണത്തിനിടെ ഷെയ്ഡ് തകർന്നു രണ്ടു പേർ മരിച്ചു
    Thursday, August 30, 2018
    2:49:00 AM

    കോ​​ട്ട​​യം: വീ​​ടി​​ന്‍റെ നി​​ർ​​മാ​​ണ​​ത്തി​​ലി​​രു​​ന്ന ര​​ണ്ടാം നി​​ല​​യു​​ടെ ഷെ​​യി​​ഡ് ഇ​​ടി​​ഞ്ഞു​വീ​​ണു ര​​ണ്ട് ഇ​​ത​​ര സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ൾ മ​​രി​​ച്ചു. ബം​​ഗാ​​ൾ മു​​കു​​ൾ​​ദം​​ഗ സ്വ​​ദേ​​ശി​​ക​​ളാ​​യ ക​​ബീ​​ർ (24), റ​​ബി​​യൂ​​ൾ (25) എ​​ന്നി​​വ​​രാ​ണു മ​​രി​​ച്ച​​ത്. ക​​ല്ല​​റ പെ​​രു​​ന്തു​​രു​​ത്തി​​ൽ ബുധനാഴ്ച ഉ​​ച്ച​​യോ​ടെ​​യാ​​ണ് അ​​പ​​ക​​ടം.[www.malabarflash.com]

    എ​​ൽ​​ഐ​​സി ഏ​​ജ​​ന്‍റാ​​യ പെ​​രു​​ന്തു​​രു​​ത്ത് പൂ​​പ്പ​​ള്ളി​​ൽ സ​​തീ​​ഷി​​ന്‍റെ വീ​​ട്ടി​​ലാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്. പു​​തി​​യ​​താ​​യി നി​​ർ​​മാ​​ണം ന​​ട​​ന്നു​​വ​​ന്ന ര​​ണ്ടാം നി​​ല​​യി​​ലെ ഭി​​ത്തി തേ​​യ്ക്കു​​ന്ന​​തി​​നി​ട​​യി​​ൽ ക​​ബീ​​റും റ​​ബി​​യൂ​​ളും നി​​ന്നി​​രു​​ന്ന ചൂ​​ള​​യും പ​​ല​​ക​​യും ഉ​​പ​​യോ​​ഗി​​ച്ചു നി​​ർ​​മി​​ച്ച ത​​ട്ട് ഒ​​ടി​​ഞ്ഞു. ഇ​​തോ​​ടെ താ​​ഴെ വീ​​ഴാ​​തി​​രി​ക്കാ​​നാ​​യി ഇ​​രു​​വ​​രും ഷെ​​യ്ഡി​​ൽ പി​​ടി​​ച്ചു.

    ഈ ​​സ​​മ​​യം ഷെ​​യ്ഡ് ഇ​​ടി​​ഞ്ഞു ഇ​രു​വ​രു​ടെ​യും മു​​ക​​ളി​​ലേ​​ക്കു വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. താ​​ഴെ വീ​​ണ ഇ​​രു​​വ​​രു​​ടെ​​യും മു​​ക​​ളി​​ലേ​​ക്കാ​​ണ് ഷെ​​യ്ഡ് വ​​ന്നു പ​​തി​​ച്ച​​ത്. ഇ​​ടി​​ഞ്ഞു വീ​​ണ കോ​​ണ്‍​ക്രീ​​റ്റി​​ന് അ​​ടി​​യി​​ൽ​​പ്പെ​​ട്ടാ​​ണ് ഇ​​രു​​വ​​രും മ​​രി​​ച്ച​​ത്.

    ഇ​​വ​​രു​​ടെ സ​​ഹാ​​യി​​യാ​​യി ഉ​​ണ്ടാ​​യി​​രു​​ന്ന മ​​റ്റൊ​​രാ​​ൾ അ​​ൽ​​പ​​മ​​ക​​ലെ സി​മ​ന്‍റ് കൂ​​ട്ടി​​ക്കൊ​​ണ്ടി​​രു​​ന്ന​​തി​​നാ​​ൽ അ​​പ​​ക​​ട​​ത്തി​​ൽ​നി​​ന്നു ര​​ക്ഷ​​പ്പെ​​ട്ടു. വീ​​ടി​​ന്‍റെ സി​​റ്റൗ​​ട്ടി​​ൽ ഇ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്ന സ​​തീ​​ഷി​​ന്‍റെ പി​​താ​​വ് ഗോ​​പാ​​ല​​ൻ വ​​ലി​​യ ശ​​ബ്ദം കേ​​ട്ടു വെ​​ളി​​യി​​ൽ ഇ​​റ​​ങ്ങി​പ്പോ​ൾ ഇ​​രു​​വ​​രും ഷെ​​യ്ഡി​​ന​​ടി​​യി​​ൽ അ​ക​പ്പെ​ട്ടു ക​ണ്ടു നി​ല​വി​ളി​ച്ചു. ഇ​തോ​ടെ നാ​ട്ടു​കാ​ർ ഒാ​ടി​ക്കൂ​ടി​യാ​ണ് ഇ​രു​വ​രെ​യും പു​റ​ത്തെ​ടു​ത്ത​ത്.

    ഓ​​ണ​​ത്തി​​നു മു​​ന്പ് ര​​ണ്ടാം​ നി​​ല​​യു​​ടെ മ​​റ്റു നി​​ർ​​മാ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ തീ​ർ​ത്തി​രു​ന്നു. ബുധനാഴ്ച പു​​റ​​ത്തെ തേ​​പ്പ് പ​​ണി​​ക​​ൾ ന​​ട​​ക്കു​​ന്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​​രു​​വ​​രെ​​യും പു​​റ​​ത്തെ​​ടു​​ത്തു കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ എ​​ത്തി​​ച്ചെ​ങ്കി​ലും ആ​ദ്യം ക​​ബീ​​റും 2.30ഓ​​ടെ റ​​ബി​​യൂ​​ളും മ​​രി​​ച്ചു.

    മൃ​​ത​​ദേ​​ഹം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ൽ. ക​​ടു​​ത്തു​​രു​​ത്തി പോ​​ലീ​​സ് കേ​സെ​ടു​ത്തു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വീടു നിർമാണത്തിനിടെ ഷെയ്ഡ് തകർന്നു രണ്ടു പേർ മരിച്ചു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top