തളങ്കര: മുന്‍മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന ട്രഷററുമായിരുന്ന ചെര്‍ക്കളം അബ്ദുള്ളയുടെ ഓര്‍മക്കായി ജില്ലയിലെ അനാഥമന്ദിരങ്ങളിലെ 500ഓളം കുട്ടികള്‍ക്ക് പെരുന്നാള്‍ വസ്ത്രവുമായി ദുബൈ കാസര്‍കോട് ജില്ലാ കെ.എം.സി.സി.[www.malabarflash.com]
ഏതാണ്ട് നാലുലക്ഷം രൂപയുടെ മാതൃകാപരമായ പദ്ധതിക്കാണ് കെ.എം.സി.സി തുടക്കംകുറിച്ചത്. അനാഥാലയങ്ങളിലെ കുട്ടികള്‍ക്കുള്ള പെരുന്നാള്‍ ഉടുപ്പ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തളങ്കര ദഖീറത്തുല്‍ ഉഖ്റാ സംഘത്തിന് കീഴിലുള്ള മാലിക് ദീനാര്‍ യതീംഖാനയില്‍ ദുബൈ കാസര്‍കോട് ജില്ലാ കെ.എം.സി.സി പ്രസിഡണ്ട് ഹംസ തൊട്ടി നിര്‍വഹിച്ചു.
ദഖീറത്തുല്‍ ഉഖ്റാ സംഘം പ്രസിഡണ്ട് ടി.ഇ അബ്ദുള്ള അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.എ ഷാഫി സ്വാഗതം പറഞ്ഞു. ഖത്തര്‍ കെ.എം.സി.സി നേതാവ് ഡോ. എം.പി ഷാഫി ഹാജി, മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി കെ. അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള എന്നിവര്‍ മുഖ്യാതിഥികളായി.
മൂസ മുസ്ലിയാര് പ്രാര്‍ത്ഥന നടത്തി. മുസ്ലിം ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡണ്ട് അഡ്വ. വി.എം മുനീര്‍, ദുബൈ കാസര്‍കോട് ജില്ലാ കെ.എം.സി.സി വൈസ് പ്രസിഡണ്ട് ടി.ആര് ഹനീഫ്, സെക്രട്ടറിമാരായ ഇസ്മായില്‍ നാലാംവാതുക്കല്, റഷീദ് ഹാജി, സംഘം വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളായ പി. അബ്ദുല്‍ സത്താര്‍ ഹാജി, ബി.യു അബ്ദുല്ല, വാര്ഡന് സി.സി അയ്യൂബ്, സദര്‍ മുഅല്ലിം അബ്ദുല്‍ ഹമീദ് മൗലവി, യതീംഖാന മാനേജര്‍ ഹസൈനാര്‍ ഹാജി തളങ്കര പ്രസംഗിച്ചു.
No comments:
Post a Comment