• Latest News

    Thursday, August 30, 2018

    പ്രളയബാധിത​നോട്​ കൈക്കൂലി വാങ്ങാൻ ശ്രമം; ഇൻഷുറൻസ് സർവേയർ അറസ്​റ്റിൽ
    Thursday, August 30, 2018
    2:07:00 AM

    കൊച്ചി: പ്രളയക്കെടുതിയിൽനിന്ന് ജനം മോചിതരാകുന്നതിനു മുമ്പേ  അവസരം മുതലെടുത്ത് ഇൻഷുറൻസ് സർവേയറുടെ തട്ടിപ്പ്. നഷ്​ടപരിഹാരത്തിന്​ സമീപിച്ച കൊടുങ്ങല്ലൂർ സ്വദേ‍ശിയോട്​ കൈക്കൂലി ആവശ്യപ്പെട്ട യൂനിവേഴ്സൽ സൊമ്പോ ഇൻഷുറൻസ് കമ്പനി ഉദ്യോഗസ്ഥൻ ആന്ധ്ര ഈസ്​റ്റ്​ ഗോദാവരി സ്വദേശി ഗദ്ദാം മഹേശ്വർ റാവുവാണ്​(53) അറസ്​റ്റിലായത്.[www.malabarflash.com]

    കൊടുങ്ങല്ലൂർ സ്വദേശിയായ ടയർ കട ഉടമസ്ഥൻ ഷിഹാബിന്റെ  കട  പ്രകൃതിക്ഷോഭത്തിൽ പൂർണമായും തകർന്ന് ഏകദേശം 38 ലക്ഷം രൂപ നഷ്​ടം സംഭവിച്ചിരുന്നു. യൂനിവേഴ്സൽ സൊമ്പോ എന്ന ഇൻഷുറൻസ് കമ്പനിയിൽ 60 ലക്ഷം രൂപക്ക് ഷിഹാബ് കട ഇൻഷുർ ചെയ്തിരുന്നു. ഇൻഷുറൻസ് തുക നിശ്ചയിക്കുന്നതിന് കമ്പനി ഗദ്ദാം മഹേശ്വർ റാവുവിനെ ഏൽപിച്ചു.

    കട പരിശോധിച്ച ഇയാൾ എറണാകുളം എം.ജി റോഡിൽ പദ്‌മ തിയറ്ററിനടു​ത്തെ ലോഡ്ജിലേക്ക് ഷിഹാബിെന വിളിച്ചുവരുത്തി 25 ലക്ഷം രൂപ പാസാക്കിത്തരാമെന്നും പക്ഷെ 40 ശതമാനം കൈക്കൂലിയായി നൽകണമെന്നും ആവശ്യപ്പെടുകയായിരുന്നു.

    ഷിഹാബ് വീണ്ടും സംസാരിച്ചപ്പോൾ രണ്ടുലക്ഷം രൂപ ഉടനും ബാക്കി 10 ദിവസത്തിനുള്ളിലും നൽകണമെന്നും ഇല്ലെങ്കിൽ കള്ളത്തരമാണെന്ന്​ റിപ്പോർട്ട് ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.

    ജില്ല പൊലീസ് മേധാവി എം.പി. ദിനേശിന്റെ  നിർദേശപ്രകാരം അസി. കമീഷണർ കെ. ലാൽജി, ഇൻസ്‌പെക്ടർ എ. അനന്തലാൽ, എസ്.ഐ ജോസഫ് സാജൻ എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ ലോഡ്ജിൽനിന്ന്​ അറസ്​റ്റ്​ ചെയ്​തു. എ.എസ്.ഐ അരുൾ, സി.പി.ഒ ഷിബു എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പ്രളയബാധിത​നോട്​ കൈക്കൂലി വാങ്ങാൻ ശ്രമം; ഇൻഷുറൻസ് സർവേയർ അറസ്​റ്റിൽ Rating: 5 Reviewed By: UMRAS vision
    Scroll to Top