• Latest News

  Monday, August 13, 2018

  നാട്ടുകാരനും പ്രവാസിയും [കവിത]
  Monday, August 13, 2018
  11:06:00 AM

  കുളമായ കുളങ്ങളെല്ലാം നിറഞ്ഞൊഴുകുമ്പോൾ...
  കളിയായ കളിയെല്ലാം കുളത്തിലാണിന്നു
  ചാട്ടവും നീന്തലും മുങ്ങലും കുളിക്കലും അങ്ങിനെ .....
  നാളെ വരുന്ന ജലദോഷവും പനീയും പടച്ചോന് വിട്ടു
  എല്ലാം മതിമറന്നുള്ള ഒരടിപൊളി കുളി....
  ഇപ്പറഞ്ഞതൊക്കെ നാട്ടുകാർക്ക് സ്വന്തം

  പകലായ പകലുകളും രാവായ രാവുകളും തിളച്ചു മറിയുമ്പോൾ
  പണികളായ പണികളൊക്കെ വിയർത്തൊലിക്കുകയാണ്
  ഓട്ടവും കിതപ്പും ടെൻഷനും നിൽപ്പും ഇരിപ്പും അങ്ങിനെ ...
  നാളെ വരുന്ന പ്രേഷറും ഷുഗറും അറ്റാക്കും എല്ലാം പടച്ചോന് വിട്ടു
  എല്ലാം മതിമറന്നുള്ള ജീവിതം
  ഇപ്പറഞ്ഞതൊക്കെ പ്രവാസിക്ക് സ്വന്തം

  -നൂറുദ്ദീൻ ചെമ്പിരിക്ക
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: നാട്ടുകാരനും പ്രവാസിയും [കവിത] Rating: 5 Reviewed By: UMRAS vision
  Scroll to Top