Latest News

ജാ​ന​കി ടീ​ച്ച​ർ, സു​ബൈ​ദ കൊ​ല​ക്കേ​സു​ക​ൾ ജി​ല്ലാ കോ​ട​തി​യി​ലേ​ക്ക് മാ​റ്റി

കാ​ഞ്ഞ​ങ്ങാ​ട്: ചീ​മേ​നി പു​ലി​യ​ന്നൂ​രി​ലെ റി​ട്ട. അ​ധ്യാ​പി​ക ജാ​ന​കി, പെ​രി​യ ആ​യ​മ്പാ​റ​ക്ക​ടു​ത്ത് ചെ​ക്കി​പ്പള്ള​ത്തെ സു​ബൈ​ദ എ​ന്നി​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ് സം​ബ​ന്ധി​ച്ച കു​റ്റ​പ​ത്രം ഹൊ​സ്ദു​ർ​ഗ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി ജി​ല്ലാ കോ​ട​തി​ക്കു കൈ​മാ​റി. ഇ​തോ​ടെ കേ​സി​ന്‍റെ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ ജി​ല്ലാ കോ​ട​തി​യി​ൽ ഉ​ട​ൻ ആ​രം​ഭി​ക്കും.[www.malabarflash.com]

ക​ഴി​ഞ്ഞ ഡി​സം​ബ​ർ 13നാ​ണ് റി​ട്ട. അ​ധ്യാ​പ​ക ദ​മ്പ​തി​ക​ളാ​യ ക​ള​ത്തേ​ര കൃ​ഷ്ണ​നും ഭാ​ര്യ ജാ​ന​കി​യും ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. ഭ​ർ​ത്താ​വി​നെ കെ​ട്ടി​യി​ട്ട് മാ​ര​ക​മാ​യി മു​റി​വേ​ൽ​പ്പി​ച്ച് ഭാ​ര്യ​യെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം 18 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ക​വ​രു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് കേ​സ്. ഇൗ ​കേ​സി​ൽ ചീ​ർ​ക്കു​ള​ത്തെ വി​ശാ​ഖ്, ചെ​റു​വ​ങ്ങാ​ട്ടെ റി​നീ​ഷ്, മ​ക്ലി​ക്കോ​ട്ടെ അ​രു​ൺ എ​ന്നി​വ​ർ റി​മാ​ൻ​ഡി​ലാ​ണ്.

ജ​നു​വ​രി 19നാ​ണ് ആ​യ​മ്പാ​റ​ക്ക​ടു​ത്ത ചെ​ക്കി​പ്പ​ള്ള​ത്തെ വീ​ട്ടി​ൽ ത​നി​ച്ചു താ​മ​സി​ക്കു​ന്ന വ​യോ​ധി​ക സു​ബൈ​ദ കൊ​ല്ല​പ്പെ​ട്ട​ത്. കൈ​കാ​ലു​ക​ൾ ബ​ന്ധി​ച്ച​ശേ​ഷം ഇ​വ​രെ ശ്വാ​സം മു​ട്ടി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യെ​ന്നാ​യി​രു​ന്നു കേ​സ്.ഈ ​കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മ​ധൂ​ർ പ​ട്ട്ള​യി​ലെ അ​ബ്ദു​ൾ ഖാ​ദ​ർ, ബാ​വ അ​സീ​സ്, സു​ള്ള്യ​യയി െ ​ല അ​സീ​സ്, മാ​ന്യ​യി​ലെ ഹ​ർ​ഷാ​ദ് എ​ന്നി​വ​ർ ജ​യി​ലി​ലാ​ണ്.

ബേ​ക്ക​ൽ സി​ഐ സി.​കെ.​വി​ശ്വം​ഭ​ര​നാ​ണ് ഹൊ​സ്ദു​ർ​ഗ് കോ​ട​തി​യി​ൽ 1500, 1200 പേ​ജു​ക​ളു​ള്ള കു​റ്റ​പ​ത്ര​ങ്ങ​ൾ ഇ​രു കേ​സു​ക​ളി​ലു​മാ​യി സ​മ​ർ​പ്പി​ച്ച​ത്.​കൊ​ല ന​ട​ന്നു മൂ​ന്നു മാ​സം തി​ക​യു​ന്ന​തി​നു മു​ൻ​പു ത​ന്നെ കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​തി​നാ​ൽ ഇ​രു കേ​സു​ക​ളി​ലും പ്ര​തി​ക​ൾ​ക്ക് ജാ​മ്യം ല​ഭി​ച്ചി​രു​ന്നി​ല്ല.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.