• Latest News

    Sunday, August 12, 2018

    ഹജ്ജിനെത്തിയ മലപ്പുറം സ്വദേശിനി മക്കയിൽ മരിച്ചു
    Sunday, August 12, 2018
    9:19:00 PM

    മക്ക: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജ് കർമ്മത്തിന് എത്തിയ മലപ്പുറം നിലമ്പൂർ സ്വദേശിനി കലയൻതോട് സുബൈദ (55) അറഫ സന്ദർശനത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചു.[www.malabarflash.com]

    മയ്യിത്ത് അൽ നൂർ ഹോസ്പിറ്റലിലാണുള്ളത്. ഭർത്താവ് ഖാദർ, മകൻ ഉമ്മർ ഷിബിൻ, മരുമകൾ ജസീല, സഹോദരി ആബിദ എന്നിവർ കൂടെയുണ്ട്.

    മറ്റു മക്കൾ: ഫെമിന ഫസൽ, റഹ്മാൻ റഷീദ്, അലി മൗഹൂസിന. മരുമക്കൾ ഹസൻകോയ ( പൂക്കോട്ടൂർ), ജസീന (പാണ്ടിക്കാട്), റഹീമ (കരുളായ് ) ലിനി (കണ്ണൂർ), ആസിഫ് (ചേന്ദമംഗല്ലൂർ).

    ആശുപത്രി നടപടികൾ പൂർത്തിയാക്കി മയ്യിത്ത് മക്കയിൽ തന്നെ ഖബറടക്കും. നടപടികൾ പൂർത്തികരിക്കുന്നതിന് കേരള സ്റ്റേറ്റ് ഹജ് കമ്മിറ്റി കോ^ഒാർഡിനേറ്റർ എൻ. പി ഷാജഹാൻ നേതൃത്വം നൽകി
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഹജ്ജിനെത്തിയ മലപ്പുറം സ്വദേശിനി മക്കയിൽ മരിച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top