• Latest News

    Tuesday, August 21, 2018

    ദുരിതാശ്വാസ കേന്ദ്രത്തിൽ രണ്ടര വയസുകാരി മസ്​തിഷ്​ക ജ്വരം ബാധിച്ച്​ മരിച്ചു
    Tuesday, August 21, 2018
    11:26:00 AM

    ആലപ്പുഴ: ചെങ്ങന്നൂരിൽ ദുരിതാശ്വാസ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന രണ്ടര വയസുകാരി മസ്തിഷ്ക ജ്വരം പിടിപെട്ട്​ മരിച്ചു. സുനിൽ -അനുപമ ദമ്പതികളുടെ മകൾ നിവേദ്യയാണ് മരിച്ചത്. [www.malabarflash.com]

    തിരുവനന്തപുരം കിംസ്​ ആശുപത്രിയിൽ വെച്ചാണ്​ മരിച്ചത്​. വ്യാഴാഴ്​ചയാണ്​ കുട്ടിക്ക്​ പനി തുടങ്ങിയത്​. പനി ശക്​തിപ്രാപിച്ച്​ സംസാരശേഷി നഷ്​ടമായതോടെ അടൂരിലുള്ള ബന്ധുവി​ന്റെ വീടിനു സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന്​ കൊല്ലത്തെ മറ്റൊരു ആശുപത്രിയിലും ചികിത്​​സിപ്പിച്ചു. അവിടെ നിന്നാണ്​ കുട്ടിക്ക്​ മസ്​തിഷ്​ക ജ്വരമാണെന്ന്​ ​കണ്ടെത്തിയത്​. തുടർന്ന്​ തരിരുവനന്തപുരം കിംസ്​ ആശുപത്രിയിലേക്ക്​ മാറ്റുകയായിരുന്നു.

    എന്നാൽ തിങ്കളാഴ്​ച ഉച്ചയോടെ കുട്ടി മരിച്ചു. മൃതദേഹം ചെങ്ങന്നൂരിലെ വീട്ടിലെത്തിച്ച്​ സംസ്​കാര ക്രിയകൾ നടത്തും.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ദുരിതാശ്വാസ കേന്ദ്രത്തിൽ രണ്ടര വയസുകാരി മസ്​തിഷ്​ക ജ്വരം ബാധിച്ച്​ മരിച്ചു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top