• Latest News

    Thursday, August 30, 2018

    പിതൃസഹോദരൻ പുഴയിലെറിഞ്ഞ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
    Thursday, August 30, 2018
    2:35:00 AM

    മലപ്പുറം : കേട്ടവരുടെയെല്ലാം ഹൃദയം നടുക്കിയ ക്രൂര കൃത്യത്തിനിരയായ സ്കൂൾ വിദ്യാർഥിയെ ഒടുവിൽ ചേതനയറ്റ്​ കണ്ടെത്തി. പിതൃസഹോദരൻ പുഴയിലെറിഞ്ഞ് കൊന്ന എടയാറ്റൂർ മങ്കരത്തൊടി സലീമിന്റെ  മകൻ മുഹമ്മദ് ഷഹീന്റെ (ഒമ്പത്) മൃതദേഹമാണ് ദിവസങ്ങൾക്കുശേഷം കണ്ടെത്തിയത്.[www.malabarflash.com]

    മലപ്പുറം കൂട്ടിലങ്ങാടി പാലത്തിൽനിന്ന് ഒരു കിലോമീറ്ററകലെ കടലുണ്ടിപ്പുഴയുടെ പടിഞ്ഞാറ്മണ്ണ പാറക്കടവ് നെച്ചിക്കുറ്റി കടവിന് താഴെയാണ് മുൾപ്പടർപ്പുകൾക്കിടയിൽ പുഴയിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ ബുധനാഴ്ച വൈകീട്ട്​ 6.30ഓടെ മൃതദേഹം കണ്ടത്​.
    കടവി​​​ന്റെ സമീപവാസികളാണ് വിവരം മലപ്പുറം പോലീസിനെ അറിയിച്ചത്.

    കഴിഞ്ഞ 13ന് രാത്രി പത്തോടെയാണ് പിതൃസഹോദരൻ ആനക്കയം പുള്ളിലങ്ങാടി മുഹമ്മദ് ആനക്കയം പാലത്തിൽ നിന്ന് കുട്ടിയെ പുഴയിലെറിഞ്ഞത്. അന്ന് രാവിലെയാണ് മുഹമ്മദ് സഹോദരൻ സലീമി​​​​ന്റെ  മകനായ ഷഹീനെ എടയാറ്റൂർ സ്കൂൾ പരിസരത്തുനിന്ന് ബൈക്കിൽ കയറ്റി കൊണ്ടുപോയത്.

    കുട്ടിയെ കാണാതായി 12 ദിവസങ്ങൾക്കുശേഷം കഴിഞ്ഞ 24നാണ് പ്രതി പിടിയിലായതും കുട്ടിയെ പുഴയിലെറിഞ്ഞതായി മൊഴി നൽകിയതും. തുടർന്ന് കഴിഞ്ഞ ആറുദിവസമായി പോലീസും നാട്ടുകാരും മൃതദേഹത്തിനായി തിരച്ചിലിലായിരുന്നു. ഷഹീ​​​ന്റെ  പിതാവുമായി വിലപേശി പണം തട്ടാനായിരുന്നു തട്ടിക്കൊണ്ടുപോയത്​.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പിതൃസഹോദരൻ പുഴയിലെറിഞ്ഞ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി Rating: 5 Reviewed By: UMRAS vision
    Scroll to Top