• Latest News

    Saturday, August 18, 2018

    ദുരിതാശ്വാസ ക്യാമ്പിൽ എസ്​.ഡി.പി.ഐ-ഡി.വൈ.എഫ്.ഐ സംഘർഷം
    Saturday, August 18, 2018
    11:39:00 PM

    കൊട്ടിയൂർ: കൊട്ടിയൂർ ഐ.ജെ.എം ഹയർസെക്കൻഡറി സ്കൂൾ ദുരിതാശ്വാസ ക്യാമ്പിൽ എസ്.ഡി.പി.ഐ-ഡി.വൈ.എഫ്.ഐ സംഘർഷം.[www.malabarflash.com] 

    സംഘർഷത്തിൽ ഡി.വൈ.എഫ്.ഐ യൂനിറ്റ് വൈസ് പ്രസിഡൻറ്​ പി.എസ്. വൈശാഖ്, യൂനിറ്റ് പ്രസിഡൻറ്​ എൻ.ആർ. അനൂപ്‌, യൂനിറ്റ് കമ്മിറ്റി അംഗം അഭിലാഷ് എന്നിവർക്ക്​ പരിക്കേറ്റു. ഇവരെ തലശ്ശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ട്​ ആറരയോടെയാണ് സംഭവം.

    ക്യാമ്പിലേക്കെത്തിയ എസ്.ഡി.പി.ഐ പ്രവർത്തകരെ കടത്തിവിടാതിരുന്നതിനെ തുടർന്നുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. 

    പേരാവൂർ സി.ഐ കെ.വി. പ്രമോദൻ, കേളകം എസ്​.ഐ അരുൺദാസ് എന്നിവരടങ്ങുന്ന പോലീസ്​ സംഘം മുപ്പതോളം എസ്.ഡി.പി.ഐ പ്രവർത്തകരെ കസ്​റ്റഡിയിലെടുത്തു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ദുരിതാശ്വാസ ക്യാമ്പിൽ എസ്​.ഡി.പി.ഐ-ഡി.വൈ.എഫ്.ഐ സംഘർഷം Rating: 5 Reviewed By: UMRAS vision
    Scroll to Top