ഉദുമ: ഭാരതാംബയ്ക്ക് മുന്നില്‍ സ്വാതന്ത്ര്യസമര ചരിത്രം പാടിയാടിയ ഭാരതപുത്രിമാര്‍ കണ്ടുനിന്നവര്‍ക്ക് ദേശസ്നേഹത്തിന്റെ മഹത്വം കാട്ടിക്കൊടുത്തു.[www.malabarflash.com]
രാഷ്ട്രം സ്വാതന്ത്രത്തിന്റെ എഴുപത്തിയൊന്നാമത് വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ബാര ഗവ: ഹൈസ്കൂളിലെ അന്‍പത് വിദ്യാര്‍ത്ഥിനികള്‍ സ്വാതന്ത്ര്യസമര ചരിത്രം തിരുവാതിരയുടെ അരങ്ങിലെത്തിച്ചത്.
രാജ്യത്തിന്വേണ്ടി ജീവത്യാഗം ചെയ്ത ധീരദേശാഭിമാനികളെ വന്ദിച്ചുകൊണ്ട് ആരംഭിച്ച തിരുവാതിരയില്‍ ഒന്നാം സ്വാതന്ത്രസമരവും, ദണ്ഡിമാര്‍ച്ചും, ക്വിറ്റിന്ത്യസമരവുമെല്ലാം കടന്നു വന്നു. ഗാന്ധിജി മുതല്‍ വിദ്വാന് പി കേളുനായര്‍ വരെയുള്ള മഹാരഥന്മാരുടെ സ്മരണ പുതുക്കല്‍ കൂടിയായി തിരുവാതിര.
കുട്ടികളില്‍ ദേശസ്നേഹം വളര്‍ത്തുക എന്നതിലുപരി ക്ലാസ്സ്മുറിക്ക് പുറത്ത് കലാപഠനവുമായി ബന്ധിപ്പിച്ചുള്ള ഒരു ചരിത്രപഠന ക്ലാസ്സിനുള്ള വേദി ഒരുക്കുക കൂടിയായിരുന്നു തിരുവാതിരയുടെ ലക്ഷ്യമെന്ന് അദ്ധ്യാപകര്‍ പറഞ്ഞു.
ഇതേസ്കൂളിലെ അദ്ധ്യാപികയായ സുനിമോള്‍ ബളാല്‍ ആണ് തിരുവാതിര പാട്ടിന്റെ രചന നിര്‍വഹിച്ചത്. ശ്രീനന്ദന, പ്രസന്ന, സോമലത എന്നിവരാണ് പരിശീലിപ്പിച്ചത്. പിടിഎ പ്രസിഡന്റ് കെ സന്തോഷ് കുമാര്‍, പ്രഥമ അദ്ധ്യാപകന് പി ആര് പ്രദീപ്, അദ്ധ്യാപകരായ എം ഉണ്ണികൃഷ്ണന്, രജനി എന്നിവരാണ് സ്വതന്ത്ര സമരതിരുവാതിരയ്ക്ക് അരങ്ങൊരുക്കിയത്.
No comments:
Post a Comment