• Latest News

    Tuesday, August 28, 2018

    എം.കെ. സ്റ്റാലിൻ ഡിഎംകെയുടെ തലപ്പത്ത്
    Tuesday, August 28, 2018
    11:55:00 AM

    ചെ​ന്നൈ: ഡി​എം​കെ​യു​ടെ അ​ധ്യ​ക്ഷ​നാ​യി എം.​കെ. സ്റ്റാ​ലി​നെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. പാ​ർ​ട്ടി ആ​സ്ഥാ​ന​മാ​യ അ​ണ്ണാ അ​റി​വാ​ല​യ​ത്തി​ൽ ചേ​ർ​ന്ന ഡി​എം​കെ ജ​ന​റ​ൽ കൗ​ൺ​സി​ൽ‌ ഏ​ക​ക​ണ്ഠേ​ന​യാ​ണ് സ്റ്റാ​ലി​നെ തെ​ര​ഞ്ഞെ​ടു​ത്ത്.[www.malabarflash.com]

    ഖ​ജാ​ൻ​ജി​സ്ഥാ​ന​ത്തേ​ക്ക്‌ മു​തി​ർ​ന്ന നേ​താ​വും പാ​ർ​ട്ടി പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ എ​സ്. ദു​രൈ​മു​രു​ഗ​ൻ നി​യ​മി​ത​നാ​യി. സ്റ്റാ​ലി​ൻ വൈ​കു​ന്നേ​രം ചു​മ​ത​ല​യേ​ൽ​ക്കും.

    പ​തി​റ്റാ​ണ്ടു​ക​ളോ​ളം പാ​ർ​ട്ടി​യെ ന​യി​ച്ച ക​രു​ണാ​നി​ധി​യു​ടെ ദേ​ഹ​വി​യോ​ഗ​ത്തെ​ത്തു​ട​ർ​ന്നാ​ണ് അ​റു​പ​ത്തി​യ​ഞ്ചു​കാ​ര​നാ​യ സ്റ്റാ​ലി​ൻ നേ​തൃ​സ്ഥാ​ന​ത്തേ​ക്ക് വ​രു​ന്ന​ത്. പാ​ർ​ട്ടി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് സ്റ്റാ​ലി​ന​ല്ലാ​തെ മ​റ്റാ​രും നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ച്ചി​രു​ന്നി​ല്ല. പാ​ർ​ട്ടി​യു​ടെ 65 ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രു​ടെ​യും പി​ന്തു​ണ സ്റ്റാ​ലി​ന് ഉ​ണ്ടാ​യി​രു​ന്നു.

    സ്റ്റാ​ലി​ന്‍റെ സ്ഥാ​ന​ല​ബ്ധി​യെ മൂ​ത്ത സ​ഹോ​ദ​ര​ൻ എം.​കെ. അ​ഴ​ഗി​രി മാ​ത്ര​മാ​ണ് എ​തി​ർ​ത്ത​ത്. ക​രു​ണാ​നി​ധി​യു​ടെ യ​ഥാ​ർ​ഥ അ​നു​യാ​യി​ക​ൾ ത​നി​ക്കൊ​പ്പ​മാ​യി​രു​ന്നു അ​ഴ​ഗി​രി​യു​ടെ അ​വ​കാ​ശ​വാ​ദം. പാ​ർ​ട്ടി​വി​രു​ദ്ധ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് 2014-ലാ​ണ് തെ​ക്ക​ൻ ത​മി​ഴ്‌​നാ​ട്ടി​ലെ ശ​ക്തി​കേ​ന്ദ്ര​മാ​യ അ​ഴ​ഗി​രി​യെ ഡി​എം​കെ​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യ​ത്.

    ക​രു​ണാ​നി​ധി​യു​ടെ ഇ​ള​യ​മ​ക​നാ​യ സ്റ്റാ​ലി​ൻ ഡി​എം​കെ ട്ര​ഷ​റ​ർ, യു​വ​ജ​ന​വി​ഭാ​ഗം സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ​ദ​വി​ക​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. സ്കൂ​ൾ പ​ഠ​ന​കാ​ല​ത്ത്, 1964 മു​ത​ൽ പാ​ർ​ട്ടി​യു​ടെ സ​ജീ​വ​പ്ര​വ​ർ​ത്ത​ക​നാ​ണ്. 1984 ൽ ​യു​വ​ജ​ന​വി​ഭാ​ഗം സെ​ക്ര​ട്ട​റി​യാ​യി. 2003 ൽ ​ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ദ​വി​യി​ലെ​ത്തി. 1989 ലാ​ണ് ആ​ദ്യ​മാ​യി നി​യ​മ​സ​ഭ​യി​ലെ​ത്തു​ന്ന​ത്. 2009 ൽ ​ഉ​പ​മു​ഖ്യ​മ​ന്ത്രി​പ​ദ​വി​യി​ലു​മെ​ത്തി.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: എം.കെ. സ്റ്റാലിൻ ഡിഎംകെയുടെ തലപ്പത്ത് Rating: 5 Reviewed By: UMRAS vision
    Scroll to Top