Latest News

വ​നി​ത അം​ഗ​ത്തെ ഉ​ൾ​പ്പെ​ടു​ത്തി സംസ്ഥാന ഹജ്ജ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു

തി​രു​വ​ന​ന്ത​പു​രം: ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി വ​നി​ത അം​ഗ​ത്തെ ഉ​ൾ​പ്പെ​ടു​ത്തി സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു. ര​ണ്ട് എ​ക്സ് ഒ​ഫിേ​ഷ്യാ അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 16 അം​ഗ ക​മ്മി​റ്റി​യെ​യാ​ണ്​ സ​ർ​ക്കാ​ർ നാ​മ​നി​ർ​ദേ​ശം ചെ​യ്ത​ത്.[www.malabarflash.com]
കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ എ​ൽ. സു​ലൈ​ഖ​യാ​ണ് ഹ​ജ്ജ് ക​മ്മി​റ്റി​യി​ൽ അം​ഗ​മാ​യ വ​നി​ത.ഐ .​എ​ൻ.​എ​ൽ പ്ര​തി​നി​ധി​യാ​യാ​ണ് സു​ലൈ​ഖ ക​മ്മി​റ്റി​യി​ൽ എ​ത്തി​യ​ത്.

മു​സ്​​ലിം​ലീ​ഗ് നേ​താ​വ് പി.​വി. അ​ബ്​​ദു​ൽ വ​ഹാ​ബ് എം.​പി, ഇ​ട​ത്​ എം.​എ​ൽ.​എ​മാ​രാ​യ കാ​രാ​ട്ട് റ​സാ​ഖ്, മു​ഹ​മ്മ​ദ് മു​ഹ്സി​ൻ എ​ന്നി​വ​ർ  ക​മ്മി​റ്റി​യി​ൽ അം​ഗ​ങ്ങ​ളാ​ണ്. കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ​യി​ലെ ഇ​ട​ത്​ അം​ഗം അ​ബ്​​ദു​റ​ഹി​മാ​ൻ എ​ന്ന ഇ​ണ്ണി, മ​ല​പ്പു​റം ന​ഗ​ര​സ​ഭ​യി​ലെ ഇ​ട​തു അം​ഗം മു​സ്​​ലി​യാ​ർ സ​ജീ​ർ എ​ന്നി​വ​രും ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്ന നി​ല​യി​ൽ ക​മ്മി​റ്റി​യി​ൽ അം​ഗ​ങ്ങ​ളാ​യി.

ഡോ. ​ബ​ഹാ​വു​ദ്ദീ​ൻ കൂ​രി​യാ​ട് (സ​മ​സ്ത), ക​ട​യ്ക്ക​ൽ അ​ബ്​​ദു​ൽ അ​സീ​സ് മൗ​ല​വി (കേ​ര​ള മു​സ്​​ലിം ജ​മാ​അ​ത്ത് ഫെ​ഡ​റേ​ഷ​ൻ), എം.​എ​സ്. അ​ന​സ് അ​രൂ​ർ (ശി​യാ വി​ഭാ​ഗം), സി. ​മു​ഹ​മ്മ​ദ് ഫൈ​സി കൊ​ടു​വ​ള്ളി, മു​ഹ​മ്മ​ദ് കാ​സിം കോ​യ പൊ​ന്നാ​നി (സു​ന്നി എ.​പി വി​ഭാ​ഗം), വി.​ടി. അ​ബ്ദു​ല്ല​ക്കോ​യ ത​ങ്ങ​ൾ (ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി), പി.​കെ. അ​ഹ​മ്മ​ദ് (കെ.​എ​ൻ.​എം), എ​ച്ച്. മു​സ​മ്മി​ൽ ഹാ​ജി എ​ന്നി​വ​രെ​യാ​ണ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി നാ​മ​നി​ർ​ദേ​ശം ചെ​യ്ത​ത്.

വ​ഖ​ഫ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പാ​ണ​ക്കാ​ട് റ​ഷീ​ദ​ലി ശി​ഹാ​ബ്​ ത​ങ്ങ​ൾ, മ​ല​പ്പു​റം ജി​ല്ല ക​ല​ക്ട​ർ അ​മി​ത് മീ​ണ എ​ന്നി​വ​രാ​ണ് എ​ക്സ് ഒ​ഫി​ഷ്യോ അം​ഗ​ങ്ങ​ൾ.

ഹ​ജ്ജ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ യോ​ഗം ചേ​ർ​ന്ന് ചെ​യ​ർ​മാ​നെ തെ​ര​ഞ്ഞെ​ടു​ക്കും. സു​ന്നി എ.​പി വി​ഭാ​ഗ​ത്തി​ൽ​നി​ന്നു​ള്ള സി. ​മു​ഹ​മ്മ​ദ് ഫൈ​സി ചെ​യ​ർ​മാ​നാ​കു​മെ​ന്നാ​ണ് സൂ​ച​ന.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.