മംഗളൂരു: അപ്പാര്‍ട്മെന്റിലെ ലിഫ്റ്റില്‍ തല കുടുങ്ങി ഏഴു വയസുകാരന് മരിച്ചു. മംഗളൂരു ടൗണിലെ വാസ് ലൈനിലെ അപാര്‍ട്ട്മെന്റിലാണ് സംഭവം. ബണ്ട്വാള്‍ അഡ്ഡൂരിലെ മുഹമ്മദ് സിനാന് (ഏഴ്) മരിച്ചത്. കഴിഞ്ഞ ദിവസമാണ് രാത്രിയാണ് സംഭവം.[www.malabarflash.com]
ഏഴു മണിയോടെ കുടുംബം പുറത്തു പോകാനായി ഇറങ്ങിയതായിരുന്നു. മാതാവ് ഫ്ളാറ്റിന്റെ വാതില്‍ അടക്കുന്നതിനിടെ സിനാന് ലിഫ്റ്റില്‍ ഓടിക്കയറുകയായിരുന്നു. ഇതിനിടെയാണ് തല കുടങ്ങിയത്. തുടര്‍ന്ന് ലിഫ്റ്റ് താഴേക്ക് പോവുകയും ചെയ്തു. കുട്ടിയെ രക്ഷിക്കാന്‍ സ്ഥലത്തുണ്ടായിരുന്നവര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

സംഭവസ്ഥലത്തു വെച്ച് തന്നെ കുട്ടി മരണപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് കദ്രി പോലീസ് സ്ഥലത്തെത്തി.
No comments:
Post a Comment