• Latest News

    Saturday, July 7, 2018

    വാട്ട്സ്ആപ്പ് ഹർത്താൽ: രണ്ട് പേർ അറസ്റ്റിൽ
    Saturday, July 7, 2018
    2:03:00 AM

    തിരൂർ: വാട്ട്സ് ആപ്പ് ഹർത്താലിന്‍റെ മറവിൽ അക്രമം അഴിച്ചു വിട്ട രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബി.പി അങ്ങാടി സ്വദേശി തണ്ടത്ത് ശറഫുദ്ദീൻ (23), പയ്യനങ്ങാടി സ്വദേശി ചാലുപറമ്പിൽ അഷ്കറലി (41) എന്നിവിരാണ് പിടിയിലായത്.[www.malabarflash.com]

    ഹർത്താൽ ദിവസം അയ്യപ്പഭക്തരെ അക്രമിച്ച കേസിലും വാഹനം തകർത്ത കേസിലുമാണ് ഷറഫുദ്ദീനെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ നിലവിൽ ആറു കേസുകളുണ്ട്.

    പയ്യനങ്ങാടിയിൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റിന്‍റെ വാഹനം തടയുകയും അക്രമിക്കുകയും തിരൂർ പോലീസ് സ്റ്റേഷൻ ആക്രമിക്കുകയും ചെയ്ത കേസിലാണ് അഷ്കർ അലിയെ അറസ്റ്റ് ചെയ്തത്.പ്രതികളെ കോടതിയിൽ ഹാജറാക്കി റിമാന്‍റ് ചെയ്തു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വാട്ട്സ്ആപ്പ് ഹർത്താൽ: രണ്ട് പേർ അറസ്റ്റിൽ Rating: 5 Reviewed By: UMRAS vision
    Scroll to Top