• Latest News

    Wednesday, July 25, 2018

    രണ്ട് പ്ലസ് വൺ വിദ്യാർത്ഥികൾ കുളത്തിൽ മുങ്ങി മരിച്ചു
    Wednesday, July 25, 2018
    2:23:00 AM

    മലപ്പുറം: തൃപ്രങ്ങോട് ബീരാഞ്ചിറയിൽ രണ്ട് പ്ലസ് വൺ വിദ്യാർത്ഥികൾ കുളത്തിൽ മുങ്ങി മരിച്ചു. കാരത്തൂർ മർകസ് ഹയർസെക്കണ്ടറി സ്കൂൾ പ്ലസ് വിദ്യാർത്ഥികളായ മുളക്ക പറമ്പിൽ ഹാരിസ് മകൻ ആസിഫ് അലി, ചെറുപറമ്പിൽ ഷാഫി മകൻ മുഹമ്മദ് അർഷാദ് എന്നിവരാണ്‌ മരിച്ചത്.[www.malabarflash.com]

    സ്കൂൾ വിട്ടു വരുന്ന വഴി സുഹൃത്തുക്കളായ ഇരു വരും ബീരാഞ്ചി വെങ്കുളം കുളത്തിൽ കുളിക്കുന്നതിനിടെ ചൊവ്വാഴ്ചവൈകിട്ട് 4.45 നാണ് നാടിനെ നടുക്കിയ അപകടം നടന്നത്
    .
    കുളക്കടവിൽ കുട്ടികളുടെ ബേഗ് കണ്ട നാട്ടുകാർ കുളത്തിൽ നടത്തിയ തിരച്ചിലിലാണ് ഇരുവരെയും കണ്ടത്. ഉടനെ തന്നെ കോട്ടക്കലിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

    കദീജയാണ് ആസിഫലിയുടെ മാതാവ്, ശബാന, ഷാഹിന എന്നിവർ സഹോദരിമാരാണ്. സമീറയാണ് മുഹമ്മദ് അർഷാദിന്റെ മാതാവ്,സിദ്ധിഖുൽ അക്ബർ, മുഹമ്മദ് ഷർ ഹാൻ എന്നിവർ സഹോരങ്ങളാണ്.

    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: രണ്ട് പ്ലസ് വൺ വിദ്യാർത്ഥികൾ കുളത്തിൽ മുങ്ങി മരിച്ചു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top