• Latest News

    Friday, July 20, 2018

    വിവാഹനിശ്ചയം കഴിഞ്ഞ വിദ്യാര്‍ത്ഥിനി തീ കൊളുത്തി മരിച്ചു
    Friday, July 20, 2018
    1:34:00 AM

    കാസര്‍കോട്: വിവാഹനിശ്ചയം കഴിഞ്ഞ വിദ്യാര്‍ത്ഥിനി തീ കൊളുത്തി ആത്മഹത്യചെയ്തു. വിദ്യാനഗര്‍ ബാരിക്കാട് ഉജംങ്കോട് ഹൗസിലെ എം വി സുരേഷ് അനിത ദമ്പതികളുടെ മകള്‍ സജില (19) ആണ് മരിച്ചത്.[www.malabarflash.com] 

    ഈ മാസം 16 ന് വീട്ടിലെ കുളിമുറിയില്‍ കയറി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. തുടര്‍ന്ന് മംഗലാപുരം ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരിക്കെയാണ് മരിച്ചത്. 

    ഇക്കഴിഞ്ഞ മേയ് 17ന് സജിലയും ഗള്‍ഫുകരനായ യുവാവും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. വിദ്യാനഗര്‍ സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്നു സജീല.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വിവാഹനിശ്ചയം കഴിഞ്ഞ വിദ്യാര്‍ത്ഥിനി തീ കൊളുത്തി മരിച്ചു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top