• Latest News

    Sunday, July 8, 2018

    അയല്‍ വീട്ടില്‍ നിന്നും ഫുട്‌ബോള്‍ കളി കണ്ട് മടങ്ങവെ മധ്യവയസ്‌കന്‍ വഴിയില്‍ കുഴഞ്ഞുവീണ് മരിച്ചു
    Sunday, July 8, 2018
    3:53:00 AM

    കാഞ്ഞങ്ങാട്: അയല്‍വാസിയുടെ വീട്ടില്‍ നിന്നും ലോകകപ്പ് ഫുട്‌ബോള്‍ മത്സരം കണ്ട് വീട്ടിലേക്ക് മടങ്ങി വരികയായിരുന്ന 47കാരന്‍ വഴിയില്‍ കുഴഞ്ഞ് വീണ് മരിച്ചു. തായന്നൂര്‍ കുറ്റിയടുക്കം തോട്ടത്തിലെ പരേതനായ കല്ലളന്റെ മകന്‍ ടി കെ ദാമുവാണ് മരണപ്പെട്ടത്.[www.malabarflash.com] 

    വെളളിയാഴ്ച അയല്‍വീട്ടില്‍ നിന്നും ലോകകപ്പില്‍ ഫ്രാന്‍സും ഉറുഗ്വേയും തമ്മിലുള്ള ഫുട്‌ബോള്‍ മത്സരം കണ്ട ശേഷം തിരിച്ച് വീട്ടിലേക്ക് വരുമ്പോള്‍ റോഡരികില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. രാവിലെ വഴിയാത്രക്കാരാണ് ദാമുവിനെ വീണു കിടക്കുന്നത് കണ്ടത്.
    ഉടന്‍ തന്നെ വീട്ടുകാരെ അറിയിച്ചു. അവിവാഹിതനായ ദാമു ഏറെ നാളായി ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നെന്ന് ബന്ധു അശോകന്‍ അമ്പലത്തറ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 

    അമ്പലത്തറ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഏക സഹോദരി മീനാക്ഷി.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: അയല്‍ വീട്ടില്‍ നിന്നും ഫുട്‌ബോള്‍ കളി കണ്ട് മടങ്ങവെ മധ്യവയസ്‌കന്‍ വഴിയില്‍ കുഴഞ്ഞുവീണ് മരിച്ചു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top