• Latest News

    Friday, July 27, 2018

    വ്യാ​പാ​രി​യെ കു​ത്തി​ക്കൊ​ന്ന കേ​സ്; മൂ​ന്നാ​ഴ്ച​ക്കു​ള്ളി​ല്‍ വി​ധി പ​റ​യാ​ന്‍ ഹൈ​ക്കോ​ട​തി നി​ര്‍​ദേശം
    Friday, July 27, 2018
    3:31:00 AM

    കാസര്‍കോട്: വ്യാ​പാ​രി​യെ കു​ത്തി​ക്കൊ​ന്ന കേ​സി​ല്‍ മൂ​ന്നാ​ഴ്ച​ക്ക​കം വി​ധി പ്ര​സ്താ​വി​ക്കാ​ന്‍ ഹൈ​ക്കോ​ട​തി സിം​ഗി​ള്‍ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു. ഹൊ​സ​ങ്ക​ടി-​ആ​ന​ക്ക​ല്ല് റോ​ഡി​ലെ വാ​ച്ച് ക​ട ഉ​ട​മ ഉ​ദ്യാ​വ​ര്‍ പ​ത്താം​മൈ​ല്‍ തോ​ട്ട​ശാ​ല​ക്ക് സ​മീ​പ​ത്തെ സു​രേ​ഷ് കു​മാ​റി(51)​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വി​ധി പ​റ​യാ​നാ​ണ് ഹൈ​ക്കോ​ട​തി ജ​ഡ്ജി ഏ​ബ്ര​ഹാം മാ​ത്യു ജി​ല്ലാ അ​ഡീ. സെ​ഷ​ന്‍​സ് കോ​ട​തി (ഒ​ന്ന്)​യോ​ട് നി​ര്‍​ദേ​ശി​ച്ച​ത്. 2015 മാ​ര്‍​ച്ച് 16ന് ​വൈ​കി​ട്ടാ​ണ് സു​രേ​ഷ് കു​മാ​ര്‍ കൊ​ല്ല​പ്പെ​ട്ട​ത്. [www.malabarflash.com]

    കേ​സി​ല്‍ ബ​ഡാ​ജെ ഗോ​പി കോം​പൗ​ണ്ടി​ലെ ഇ​ബ്രാ​ഹിം ഖ​ലീ​ലി(32)​നെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പി​ന്നീ​ട് ജി​ല്ലാ അ​ഡീ. സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​യി​രു​ന്നു. വി​ധി പ​റ​യു​ന്ന ദി​വ​സം പ്ര​തി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി​ല്ല. മൂ​ന്ന് ത​വ​ണ സ​മ​ന്‍​സ് അ​യ​ച്ചി​ട്ടും ഹാ​ജ​രാ​യി​ല്ല. ഇ​തോ​ടെ വാ​റ​ന്റു​മാ​യി പോ​ലീസ് പ്ര​തി​യെ ക​ണ്ടെ​ത്താ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്തി​യി​ല്ല. തു​ട​ര്‍​ന്ന് പ്ര​തി​ക്കെ​തി​രെ കോ​ട​തി അ​റ​സ്റ്റ് വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ചു.

    ഇ​തി​നി​ട​യി​ല്‍ വി​ചാ​ര​ണ ന​ട​ത്തി​യ അ​ഡീ. സെ​ഷ​ന്‍​സ് കോ​ട​തി (ര​ണ്ട്) ജ​ഡ്ജി​യെ സ്ഥ​ലം മാ​റ്റു​ക​യും കോ​ട​തി​യു​ടെ ചു​മ​ത​ല അ​ഡീ. ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി (ഒ​ന്ന്)​ക്ക് കൈ​മാ​റു​ക​യും ചെ​യ്തു. ഇ​തോ​ടെ പ്ര​തി​യാ​യ ഇ​ബ്രാ​ഹിം ഖ​ലീ​ല്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി ജാ​മ്യ​ത്തി​ലി​റ​ങ്ങി. തു​ട​ര്‍​ന്നാ​ണ് പ​രാ​തി​ക്കാ​ര​ന്‍ വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​യ കേ​സി​ല്‍ വി​ധി പ്ര​സ്താ​വി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വ്യാ​പാ​രി​യെ കു​ത്തി​ക്കൊ​ന്ന കേ​സ്; മൂ​ന്നാ​ഴ്ച​ക്കു​ള്ളി​ല്‍ വി​ധി പ​റ​യാ​ന്‍ ഹൈ​ക്കോ​ട​തി നി​ര്‍​ദേശം Rating: 5 Reviewed By: editordesk Malabarflash
    Scroll to Top