• Latest News

    Friday, July 6, 2018

    വീട്ടമ്മയെ കഴുത്തറുത്ത്​ കൊന്ന കേസിൽ പ്രതിക്ക് വധശിക്ഷ
    Friday, July 6, 2018
    2:27:00 AM

    കൊ​ല്ലം: വീ​ട്ട​മ്മ​യെ ക​ഴു​ത്ത​റു​ത്ത്​ കൊന്ന കേ​സി​ൽ പ്ര​തി​ക്ക് വ​ധ​ശി​ക്ഷ. കു​ണ്ട​റ മു​ള​വ​ന കോ​ട്ട​പ്പു​റം എ.​വി സ​ദ​നി​ൽ വ​ർ​ഗീ​സിന്റെ ഭാ​ര്യ ആ​ലീ​സി​നെ (57) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി പാ​രി​പ്പ​ള്ളി പാ​മ്പു​റം കോ​ലാ​യി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ഗി​രീ​ഷി​നാ​ണ്​ (41) ജി​ല്ല അ​ഡീ​ഷ​ന​ൽ ആ​ൻ​ഡ് സെ​ഷ​ൻ​സ് കോ​ട​തി (നാ​ല്) ജ​ഡ്ജി എ​സ്. കൃ​ഷ്​​ണ​കു​മാ​ർ ശി​ക്ഷ വി​ധി​ച്ച​ത്.[www.malabarflash.com]

    കൊ​ല​പാ​ത​ക​ത്തി​ന് വ​ധ​ശി​ക്ഷ​യും വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ​തി​ന് ജീ​വ​പ​ര്യ​ന്ത​വും മോ​ഷ​ണ​ത്തി​ന് പ​ത്തു​വ​ർ​ഷം ക​ഠി​ന​ത​ട​വു​മാ​ണ് വി​ധി​ച്ച​ത്. ആ​റ് മാ​സം നീ​ണ്ട വി​ചാ​ര​ണ​ക്കി​ടെ 23 സാ​ക്ഷി​ക​ൾ​ക്കൊ​പ്പം 45 തൊ​ണ്ടി മു​ത​ലു​ക​ളും പ്രോ​സി​ക്യൂ​ഷ​ൻ ഹാ​ജ​രാ​ക്കി.

    ആ​ലീ​സി​ന്റെ മൃ​ത​ദേ​ഹം 2013 ജൂ​ൺ 13നാ​ണ് അ​ഴു​കി​ത്തു​ട​ങ്ങി​യ​നി​ല​യി​ൽ വീ​ട്ടി​ൽ ക​ണ്ടെ​ത്തി​യ​ത്. ഭ​ർ​ത്താ​വ് വി​ദേ​ശ​ത്താ​യ​തി​നാ​ൽ ഒ​റ്റ​ക്കാ​യി​രു​ന്നു താ​മ​സം. ജൂ​ൺ 25ന് ​കു​ണ്ട​റ പോലീ​സ് ക​സ്​​റ്റ​ഡി​യി​ലാ​യ ഗി​രീ​ഷ് ശാ​സ്ത്രീ​യ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് കു​റ്റം സ​മ്മ​തി​ച്ച​ത്.

    11ന് ​വൈ​കീ​ട്ട് അ​ടു​ക്ക​ള വാ​തി​ൽ വ​ഴി ക​ട​ന്ന ഗി​രീ​ഷ്, ആ​ലീ​സി​നെ പീ​ഡി​പ്പി​ച്ച​ശേ​ഷം ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നെ​ന്നു​മാ​യി​രു​ന്നു കേ​സ്. പ​ല​ത​വ​ണ ക​ത്തി ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്തി​ലേ​ൽ​പി​ച്ച മു​റി​വാ​യി​രു​ന്നു മ​ര​ണ​കാ​ര​ണം.​മൃ​ത​ദേ​ഹ​ത്തി​ൽ​നി​ന്ന് വേ​ണ്ട​ത്ര തെ​ളി​വു​ക​ൾ ല​ഭി​ക്കാ​ത്ത​തി​നാ​ൽ ലൈം​ഗി​ക​പീ​ഡ​നം തെ​ളി​യി​ക്കാ​നാ​യി​ല്ല.

    ച​വ​റ​യി​ൽ മ​റ്റൊ​രു കൊ​ല​പാ​ത​ക​കേസിൽ ഗി​രീ​ഷ് ജ​യി​ലി​ൽ ക​ഴി​യു​മ്പോ​ൾ സ​ഹ​ത​ട​വു​കാ​രി​ൽ​നി​ന്നാ​ണ് ആ​ലീ​സി​നെ​ക്കു​റി​ച്ച്​ അ​റി​ഞ്ഞ​ത്. മ​ക്ക​ളി​ല്ലാ​ത്ത ആ​ലീ​സ് ഒ​റ്റ​ക്കാ​ണ് താ​മ​സ​മെ​ന്ന് മ​ന​സ്സി​ലാ​ക്കി. ജ​യി​ലി​ൽ​നി​ന്നി​റ​ങ്ങി ആ​ഴ്‌​ച​ക​ൾ​ക്കു​ള്ളി​ലാ​ണ് കു​ണ്ട​റ​യി​ലെ വീ​ട്ടി​ലെ​ത്തി ആ​ലീ​സി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വീട്ടമ്മയെ കഴുത്തറുത്ത്​ കൊന്ന കേസിൽ പ്രതിക്ക് വധശിക്ഷ Rating: 5 Reviewed By: UMRAS vision
    Scroll to Top