• Latest News

    Saturday, July 28, 2018

    ജേര്‍ണലിസം വിദ്യാര്‍ത്ഥിനിയെ കാണാനില്ല
    Saturday, July 28, 2018
    4:23:00 PM

    തൃക്കരിപ്പൂര്‍: ജേര്‍ണലിസം വിദ്യാര്‍ത്ഥിനിയായ യുവതിയെ കാണാനില്ലെന്ന് പരാതി. തൃക്കരിപ്പൂര്‍ ആയിറ്റി മണിയനോടി സ്വദേശിനിയും കണ്ണൂരില്‍ ജേര്‍ണലിസം വിദ്യാര്‍ത്ഥിനിയുമായ ഷിബിന(23) യെയാണ് കാണാതായത്.[www.malabarflash.com]

    ക്ലാസിലേക്ക് പുറപ്പെട്ട ഷിബിന വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയി ലായിരുന്നു. തുടര്‍ന്നാണ് ബന്ധുക്കള്‍ ചന്തേര പോലീസില്‍ പരാതി നല്‍കിയത്. 

    പോലീസ് നടത്തിയ അന്വേഷണത്തില്‍ പയ്യന്നൂര്‍ സ്വദേശിയായ യുവാവിനോടൊപ്പമാണ് ഷിബിന പോയതെന്ന് വിവരം ലഭിച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ജേര്‍ണലിസം വിദ്യാര്‍ത്ഥിനിയെ കാണാനില്ല Rating: 5 Reviewed By: UMRAS vision
    Scroll to Top