• Latest News

    Monday, July 2, 2018

    പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; മാതാവും കാമുകനും അറസ്റ്റില്‍
    Monday, July 2, 2018
    12:38:00 PM

    മങ്കട: പതിനാലുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗിക പീഡനത്തിന്​ ഇരയാക്കിയ സംഭവത്തിൽ മാതാവും കാമുകനും അറസ്​റ്റിൽ. ഒാട്ടോ  ഡ്രൈവറായ മങ്കട പരിയന്തടത്തിൽ സുഹൈൽ (25), കുട്ടിയുടെ മാതാവ്​ എന്നിവരാണ്​ അറസ്​റ്റിലായത്​. [www.malabarflash.com] 

    പ്രതിക്ക് പെണ്‍കുട്ടിയെ പീഡിപ്പിക്കുവാന്‍ മാതാവാണ്​ സഹായം ചെയ്തു കൊടുത്തുതെന്ന്​ വ്യക്​തമായതിനെ  തുടർന്നാണ്​ അവരെ  തവനൂര്‍ മഹിളാമന്ദിരത്തില്‍ വെച്ച്  മങ്കട പോലീസ്​ അറസ്​റ്റ്​ ചെയ്​തത്​. പ്രതിയെ മഞ്ചേരിയിലുള്ള സ്‌പെഷ്യല്‍ പോക്‌സോ കോടതിയില്‍ ഹാജരാക്കി.

    യുവാവ്​ ഒരു വർഷമായി പെൺകുട്ടിയുമായി സൗഹൃദത്തിലായിരുന്നു. പിന്നീട്​ കുട്ടിയുടെ  അമ്മയുമായി സൗഹൃദം നടിച്ചാണ്​ പീഡിപ്പിച്ചത്​. കുട്ടിയുടെ വീട്ടില്‍ വെച്ചും തൊട്ടടുത്ത പറമ്പില്‍വെച്ചും ലൈംഗീകമായി പീഡിപ്പിച്ചുവെന്നാണ് കേസ്​.

    ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരാണ് വിവരം പോലീസിനെ അറിയിച്ചത്. ഒാ​ട്ടോ  ഡ്രൈവറെ നേരത്തെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാൻറ്​ ചെയ്തിരുന്നു. കുട്ടിയെ നിര്‍ഭയ ഹോമിലേക്ക് മാറ്റി
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; മാതാവും കാമുകനും അറസ്റ്റില്‍ Rating: 5 Reviewed By: editordesk Malabarflash
    Scroll to Top