• Latest News

    Sunday, July 1, 2018

    മട്ടന്നൂരില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
    Sunday, July 1, 2018
    5:17:00 PM

    കണ്ണൂര്‍: മട്ടന്നൂരില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. മട്ടന്നൂര്‍ ടൗണിനടുത്ത് വെച്ച് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. സിപിഎം പ്രവര്‍ത്തകരായ ലതീഷ്, ലനീഷ്, ശരത്ത്, ഷായൂഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.[www.malabarflash.com]

    ബൈക്കിലെത്തിയ അക്രമികള്‍ വാഗണ്‍ ആര്‍ കാറില്‍ സഞ്ചരിക്കുകയായിരുന്നവരെ തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു.. കാറിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

    നീര്‍വേലിയില്‍ നിന്നുള്ള ആര്‍എസ്എസ് സംഘമാണ് ആക്രമണം നടത്തിയതെന്നാണ്‌ പരിക്കേറ്റവര്‍ പറയുന്നത്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മട്ടന്നൂരില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു Rating: 5 Reviewed By: UMRAS vision
    Scroll to Top