• Latest News

    Saturday, July 7, 2018

    വീട്ടുമുറ്റത്ത് സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ഒന്നാം ക്ലാസുകാരനു പരിക്ക്
    Saturday, July 7, 2018
    2:46:00 AM

    ക​​റു​​ക​​ച്ചാ​​ൽ: വീ​​ട്ടു​​മു​​റ്റ​​ത്തു ക​​ളി​​ക്കു​​ന്ന​​തി​​നി​​ട​​യി​​ൽ സ്ഫോ​​ട​​ക​​വ​​സ്തു പൊ​​ട്ടി​​ത്തെ​​റി​​ച്ച് ഒ​​ന്നാം​​ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​ക്കു ഗു​​രു​​ത​​ര പ​​രി​​ക്ക്. ക​​റു​​ക​​ച്ചാ​​ൽ മു​​ഴു​​വ​​ൻ​​കു​​ഴി കോ​​വൂ​​ർ ഡോ. ​അ​​ജ​​യ​​കു​​മാ​​റി​​ന്‍റെ​​യും സു​​നി​​ത​​യു​​ടെ​​യും മ​​ക​​ൻ വി​​വേ​​കി(ഏഴ്)​നാ​ണ് പ​​രി​​ക്കേ​​റ്റ​​ത്.[www.malabarflash.com]

    റോ​​ഡി​​ൽ​​നി​​ന്നു ല​​ഭി​​ച്ച വ​​സ്തു ഉ​പ​യോ​ഗി​ച്ചു മു​​റ്റ​​ത്തു ക​​ളി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന​​തി​​നി​ടെ​യി​ലാ​ണ് വ​​ൻ​ ശ​​ബ്ദ​​ത്തോ​​ടെ പൊ​​ട്ടി​​ത്തെ​​റി​​ച്ച​​ത്.

    അ​മ്മ സു​​നി​​ത ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലെ കു​​ടും​​ബ​വീ​​ട്ടി​​ലേ​​ക്കു പോ​കാ​നാ​​യി വീട്ടി​​ൽ​നി​​ന്നി​​റ​​ങ്ങി​​യ​​പ്പോ​​ൾ വി​​വേ​​കും കൂ​ടെ​ച്ചെ​ന്നു. സു​​നി​​ത​​യെ യാ​​ത്ര അ​​യ​​ച്ച​ ശേ​​ഷം വീ​​ട്ടി​​ലേ​​ക്കു വി​​വേ​​ക് മ​​ട​​ങ്ങു​​ന്പോ​​ൾ സ​​മീ​​പ​​ത്തെ പ​​റ​​ന്പി​​ൽ വീ​​ടു​പ​​ണി​​ക്കാ​​യി കൂ​​ട്ടി​​യി​​ട്ടി​​രു​​ന്ന ക​​രി​​ങ്ക​​ൽ​​ക്കൂ​​ട്ട​​ത്തി​​ൽ​​നി​​ന്നു ല​​ഭി​​ച്ച ഇ​​ല​ക്‌​ട്രി​​ക് വ​​യ​​റു​​ക​​ൾ ഘ​​ടി​​പ്പി​​ച്ച വ​​സ്തു വീ​​ട്ടി​​ലേ​​ക്ക് എ​​ടു​​ത്തു​​കൊ​​ണ്ടു വ​രി​ക​യാ​യി​രു​ന്നു. ഇ​തു​മാ​യി വീ​​ട്ടു​​മു​​റ്റ​​ത്തി​​രു​​ന്നു ക​​ളി​​ക്കു​​ന്ന​​തി​​നി​​ട​​യി​​ൽ ഉ​​ഗ്ര​​ശ​​ബ്ദ​​ത്തോ​​ടെ പൊ​​ട്ടി​​ത്തെ​​റി​ച്ചു.

    സു​​നി​​ത​​യു​​ടെ മാ​​താ​​പി​​താ​​ക്ക​​ളും വി​​വേ​​കി​​ന്‍റ സ​​ഹോ​​ദ​​രി​​യും വീ​​ട്ടി​​ലു​​ണ്ടാ​​യി​​രു​​ന്നു. ശ​​ബ്ദം കേ​​ട്ട് ഇ​​വ​​ർ ഓ​​ടി​​യെ​​ത്തി​​യ​​പ്പോ​​ഴേ​​ക്കും വ​​യ​​റി​​നും കൈ​​ക​​ൾ​​ക്കും ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ നി​​ല​​യി​​ൽ വി​​വേ​​കി​​നെ ക​ണ്ടു. ഉ​​ട​​ൻ​​ത​​ന്നെ ക​​റു​​ക​​ച്ചാ​​ലി​​ലെ സ്വ​​കാ​​ര്യ​​ആ​​ശു​​പ​​ത്രി​​യി​​ലും തു​​ട​​ർ​​ന്ന് ചെ​​ത്തി​​പ്പു​​ഴ​​യി​​ലെ ആ​​ശു​​പ​​ത്രി​​യി​​ലും പ്ര​​വേ​​ശി​​പ്പി​​ച്ചു.

    വി​​വേ​​കി​​നെ അ​​ടി​​യ​​ന്ത​​ര ശ​​സ്ത്ര​​ക്രി​​യ​​യ്ക്കു വി​​ധേ​​യ​​നാ​​ക്കി. സ്ഫോ​​ട​​കവ​​സ്തു​​വി​​ന്‍റ അ​​വ​​ശി​​ഷ്ട​​ങ്ങ​​ൾ വ​​യ​​റി​​ൽ​​നി​​ന്നും ശ​​രീ​​ര​​ഭാ​​ഗ​​ങ്ങ​​ളി​​ൽ​​നി​​ന്നും നീ​​ക്കം ചെ​​യ്തു. ഒ​​രു ശ​​സ്ത്ര​​ക്രി​​യ​കൂ​​ടി വേ​​ണ്ടി വ​​രു​​മെ​ന്നു ഡോ​​ക്ട​​ർ​​മാ​​ർ പ​​റ​​ഞ്ഞു. വീ​​ട്ടു​​കാ​​രു​​ടെ പ​​രാ​​തി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ക​​റു​​ക​​ച്ചാ​​ൽ പോ​​ലീ​​സ് കേ​​സെ​​ടു​​ത്തു.

    പാ​​റ ​​പൊ​​ട്ടി​​ക്കാ​​ൻ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ഡി​​റ്റ​​നേ​​റ്റ​​റാ​​ണ് സ്ഫോ​​ട​​ന​​ത്തി​​ന് ഇ​​ട​​യാ​​ക്കി​​യ​​തെ​​ന്നാ​​ണു പ്രാ​​ഥ​​മി​​ക അ​​നു​​മാ​​നം. സ്ഫോ​​ട​​കവ​​സ്തു​​വി​​ന്‍റെ അ​​വ​​ശി​​ഷ്ട​​ങ്ങ​​ൾ പ​​രി​​ശോ​​ധ​​ന​​യ്ക്കാ​യി വി​​ദ​​ഗ്ധ​​ർ​​ക്കു കൈ​​മാ​​റു​​മെ​​ന്നു പോ​​ലീ​​സ് പ​​റ​​ഞ്ഞു. ച​​ന്പ​​ക്ക​​ര ശാ​​ര​​ദാ വി​​ദ്യാ​​മ​​ന്ദി​​ര​​ത്തി​​ലെ ഒ​​ന്നാം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​യാ​​ണു വി​​വേ​​ക്.

    പാ​​റ​​ക​​ൾ പൊ​​ട്ടി​​ക്കു​​ന്ന​​തി​​നാ​​യി ര​​ണ്ടു​​ത​​രം ഡി​​റ്റ​​നേ​​റ്റ​​റു​​ക​​ളാ​​ണ് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്. വൈ​​ദ്യു​​തി ഉ​​പ​​യോ​​ഗി​​ച്ചു സ്ഫോ​​ട​​നം ന​​ട​​ത്തു​​ന്ന​​വ​​യും തീ​​കൊ​​ളു​​ത്തി സ്ഫോ​​ട​​നം ന​​ട​​ത്തു​​ന്ന​​വ​​യും.

    വ​​ൻ​​കി​​ട ക്വാ​​റി​​ക​​ളി​​ൽ പാ​​റ​​പൊ​​ട്ടി​​ക്കാ​​ൻ സാ​​ധാ​​ര​​ണ​​യാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത് വൈ​​ദ്യു​​തി ഉ​​പ​​യോ​​ഗി​​ച്ച് സ്ഫോ​​ട​​നം ന​​ട​​ത്തു​​ന്ന ഡി​​റ്റ​​നേ​​റ്റ​​റു​​ക​​ളാ​​ണ്. ചെ​​റി​​യ ക്വാ​​റി​​ക​​ളി​​ലും കി​​ണ​​റു​​ക​​ളി​​ലു​​മാ​​ണ് തീ ​​ഉ​​പ​​യോ​​ഗി​​ച്ചു പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ഡി​​റ്റ​​നേ​​റ്റ​​റു​​ക​​ളു​​ടെ ഉ​​പ​​യോ​​ഗം.

    അ​​ല​​ക്ഷ്യ​​മാ​​യി ഡി​​റ്റ​​നേ​​റ്റ​​ർ ഉ​​പേ​​ക്ഷി​​ച്ച​​ ക്വാ​​റി ഉ​​ട​​മ​​യ്ക്കെ​​തി​​രേ കേ​​സെ​​ടു​​ക്കു​​മെ​​ന്നും പോ​​ലീ​​സ് പ​​റ​​ഞ്ഞു.


    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വീട്ടുമുറ്റത്ത് സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ഒന്നാം ക്ലാസുകാരനു പരിക്ക് Rating: 5 Reviewed By: UMRAS vision
    Scroll to Top