• Latest News

    Tuesday, July 17, 2018

    കണ്ണൂരിൽ തീർത്ഥാടകർ സഞ്ചരിച്ച ബസ്സിനുമുകളിൽ മരം കടപുഴകിവീണ് ഒരാൾ മരിച്ചു: മൂന്നുപേരുടെ നില ഗുരുതരം
    Tuesday, July 17, 2018
    1:56:00 PM

    കണ്ണൂർ: പുതിയതെരു ദേശീയപാതയിൽ ഓടിക്കൊണ്ടിരിക്കുന്ന ബസ്സിനുമുകളിൽ മരം കടപുഴകിവീണ് ഒരാൾ മരിച്ചു. മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്.[www.malabarflash.com] 

    പുതിയതെരു ഗണപതിമണ്ഡപത്തിന് സമീപത്താണ് അപകടം നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആന്ധ്രയിൽ നിന്നും കൊല്ലൂർ, ധർമ്മസ്ഥല തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് തിരിച്ച് പോകുകയായിരുന്ന ആന്ധ്രപ്രദേശ് സ്വദേശികൾ സഞ്ചരിച്ച ശ്രീലക്ഷ്മി ട്രാവൽസിന്റെ ബസ്സാണ് അപകടത്തിൽ പെട്ടത്.

    ബസ് തൊഴിലാളി ആന്ധ്ര കർണ്ണൂൽ സ്വദേശി ഷീനു ( 45 ) ആണ് മരിച്ചത്.

    ചൊവ്വാഴ്ച്ച പുലർച്ചെ നാലുമണിയോടെയാണ് അപകടം. പോലീസും ഫയർഫോഴ്‌സും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. പരിക്കേറ്റവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

    അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കണ്ണൂരിൽ തീർത്ഥാടകർ സഞ്ചരിച്ച ബസ്സിനുമുകളിൽ മരം കടപുഴകിവീണ് ഒരാൾ മരിച്ചു: മൂന്നുപേരുടെ നില ഗുരുതരം Rating: 5 Reviewed By: editordesk Malabarflash
    Scroll to Top