• Latest News

    Friday, July 6, 2018

    ജെസ്‌നയോടു രൂപസാദൃശ്യം; പുറത്തിറങ്ങള്‍ കഴിയാതെ അലീഷ
    Friday, July 6, 2018
    1:52:00 AM

    കോ​ട്ട​യം: ജെ​സ്ന​യോ​ടു രൂ​പ​സാ​ദൃ​ശ്യ​മു​ള​ള അ​ലീ​ഷ​യ്ക്ക് ഇ​പ്പോ​ൾ പു​റ​ത്തി​റ​ങ്ങാ​ൻ മേ​ലാ​ത്ത അ​വ​സ്ഥ​യാ​യി. മു​ക്കൂ​ട്ടു​ത​റ​യി​ൽ നി​ന്നു കാ​ണാ​താ​യ ജെ​സ്ന മു​ണ്ട​ക്ക​യം മേ​ഖ​ല​യി​ൽ ഉ​ണ്ട​ന്ന പ്ര​ച​ര​ണം വ്യാ​പ​ക​മാ​വു​ന്പോ​ൾ ഏ​റെ ബു​ദ്ധി​മു​ട്ടു​ന്ന​ത് മു​ണ്ട​ക്ക​യം വെ​ള്ള​നാ​ടി സ്വ​ദേ​ശി അ​ലീ​ഷ​യാ​ണ്.[www.malabarflash.com]

    ജെ​സ്ന​യു​ടെ തി​രോ​ധാ​ന​മു​ണ്ടാ​യ അ​ന്നു​മു​ത​ൽ അ​ലീ​ഷ​യ്ക്കു പു​റ​ത്തി​റ​ങ്ങാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. ജെ​സ്ന​യു​ടെ രൂ​പം ത​നി​ക്കു​ണ്ടെ​ന്നു കൂ​ട്ടു​കാ​രി​ക​ളാ​ണ് ആ​ദ്യം പ​റ​ഞ്ഞ​ത്. ഇ​തോ​ടെ ജെ​സ്ന​യു​ടെ ഫോ​ട്ടോ നോ​ക്കി​യ അ​ലീ​ഷ​യ്ക്കും സം​ശ​യം തോ​ന്നി താ​ൻ ജെ​സ്ന​യാ​ണോ​യെ​ന്ന്. മു​ണ്ട​ക്ക​യം, ചാ​ച്ചി​ക്ക​വ​ല​യി​ൽ സൈ​നു​ലാ​ബ്ദീ​ൻ-​റം​ല​ത്ത് ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് അ​ലീ​ഷ.

    മൂ​ന്നാ​ഴ്ച മു​ന്പ് മാ​താ​വു റം​ല​ത്തും കൂ​ട്ടു​കാ​ർ​ക്കു​മൊ​പ്പം വ​രു​ന്ന​തി​നി​ട​യി​ലാ​ണ് പോ​ലീ​സ് ജീ​പ്പ് ത​ങ്ങ​ളു​ടെ​യ​ടു​ത്തു നി​ർ​ത്തു​ന്ന​ത്. വാ​ഹ​ന​ത്തി​ൽ നി​ന്നി​റ​ങ്ങി​യ പോ​ലീ​സു​കാ​ർ കൂ​ട്ടു​കാ​രി​ക​ളോ​ട് ഏ​രു​മേ​ലി​യി​ലേ​ക്കു​ള​ള വ​ഴി ചോ​ദി​ച്ചു. പി​ന്നീ​ട് ത​ന്‍റെ​യ​ടു​ത്തെ​ത്തി ത​ന്‍റെ വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​പ്പോ​ൾ ആ​ദ്യ​മൊ​ന്നു ഭ​യ​ന്നു. അ​വ​ർ പോ​യ​പ്പോ​ഴാ​ണ് കൂ​ട്ടു​കാ​ർ കാ​ര്യ​ങ്ങ​ൾ പ​റ​യു​ന്ന​ത്. രൂ​പ സാ​ദൃ​ശ്യ​ത്തി​നൊ​പ്പം ജെ​സ്ന ധ​രി​ക്കു​ന്ന ക​ണ്ണ​ട​യും പ​ല്ലി​ൽ ക​ന്പി​യി​ട്ട​തു​മെ​ല്ലാം അ​ലീ​ഷ​യ്ക്കു വി​ന​യാ​യി​രി​ക്കു​ക​യാ​ണ്.

    മു​ണ്ട​ക്ക​യം ടൗ​ണി​ൽ ത​ട്ട​മി​ട്ട ജെ​സ്ന​യെ സി​സി​ടി​വി ദൃ​ശ്യ​ത്തി​ൽ ക​ണ്ടെ​ന്നു പ​ത്ര വാ​ർ​ത്ത​കൂ​ടി വ​ന്ന​തോ​ടെ അ​ലീ​ഷ അ​വി​ടെ​യും ബു​ദ്ധി​മു​ട്ടി​ലാ​യി. കോ​രു​ത്തോ​ട് സി​ക​ഐം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ന്നു പ്ല​സ്ടു പാ​സാ​യി ഡി​ഗ്രി പ്ര​വേ​ശ​ന​ത്തി​ന് കാ​ത്തി​രി​ക്കു​ക​യാ​ണ് അ​ലീ​ഷ.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ജെസ്‌നയോടു രൂപസാദൃശ്യം; പുറത്തിറങ്ങള്‍ കഴിയാതെ അലീഷ Rating: 5 Reviewed By: UMRAS vision
    Scroll to Top