• Latest News

    Monday, July 9, 2018

    നാലാം വർഷവും പാടശേഖരം പാഠശാലയാക്കി ഉദുമയിലെ കുട്ടികള്‍
    Monday, July 9, 2018
    1:22:00 AM

    ഉദുമ: തുടർച്ചയായ നാലാം വർഷവും പാടശേഖരം പാഠശാലയാക്കി ഉദുമ ഗവ.ഹയർസെക്കന്‍ഡറി എൻ. എസ്‌. എസ്‌. വിദ്യാർഥികൾ. സ്കൂളിൽ നിന്നു മൂന്ന് കിലോമീറ്റർ അകലെയുള്ള മാങ്ങാട്‌ പാടശേഖരത്തിലെ ഒരേക്കറോളo സ്ഥലത്താണ് ഈ വര്‍ഷവും കുട്ടികൾ നെൽകൃഷി ചെയ്യുന്നത്.[www.malabarflash.com]

    ഉദുമ ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. എ. മുഹമ്മദാലി ഞാറു നട്ട് ഉദ്ഘാടനം ചെയ്തു.പി. ടി. എ .പ്രസിഡന്റ്‌ വി. ആർ .ഗംഗാധരൻ അധ്യക്ഷത വഹിച്ചു. 

    പഞ്ചായത്ത്‌ അംഗങ്ങളായ കെ .പ്രഭാകരൻ,കെ സന്തോഷ്‌ കുമാർ,വത്സല ശ്രീധരൻ,ചന്ദ്രൻ നാലാംവാതുക്കൽ,ബീവി അഷറഫ്‌ , പ്രിൻസിപ്പാൾ പി.മുരളീധരൻ,  കോർഡിനേറ്റർ എ .വി .രൂപേഷ്‌ തുടങ്ങിയവര്‍ സംസാരിച്ചു.
    പാരമ്പരാഗത കർഷകരായ കൊട്ടൻ, സുധാകരൻ എന്നിവർ കുട്ടികള്‍ക്കാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി സഹായിച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: നാലാം വർഷവും പാടശേഖരം പാഠശാലയാക്കി ഉദുമയിലെ കുട്ടികള്‍ Rating: 5 Reviewed By: UMRAS vision
    Scroll to Top