• Latest News

    Saturday, July 21, 2018

    യുഎഇ ഫുട്ബോള്‍ താരം വാഹനാപകടത്തില്‍ മരിച്ചു
    Saturday, July 21, 2018
    10:34:00 PM

    അബുദാബി: അല്‍ദഫ്റയിലുണ്ടായ വാഹനാപകടത്തില്‍ യുഎഇയിലെ ഫുട്ബോള്‍ താരം മരിച്ചു. അല്‍ദഫ്റ ഫുട്ബോള്‍ ക്ലബിലെ ഡിഫന്‍ഡറായ മുഹമ്മദ് അബ്ദുള്ള അല്‍ഹമ്മാദിയാണ് (23) മരിച്ചത്.[www.malabarflash.com] 

    മുന്‍ അല്‍ജസീറ ഫുട്ബോള്‍ ക്ലബ് കളിക്കാരനായിരുന്നു. ഇയ്യിടെയാണ് അല്‍ദഫ്റ ക്ലബിലേക്ക് മാറിയത്.

    2014 മുതല്‍ 2017 വരെ നടന്ന യുഎഇ അറേബ്യന്‍ ഗള്‍ഫ് ലീഗിലും മുഹമ്മദ് അബ്ദുള്ള അല്‍ഹമ്മാദി സജീവ സാന്നിധ്യമായിരുന്നു. കരിയറില്‍ ആറു സുപ്രധാന ഗോളുകളും നേടിയിട്ടുണ്ട്.

    മുഹമ്മദ് അബ്ദുള്ള അല്‍ഹമ്മാദിയുടെ അകാല വിയോഗം യുഎഇയിലെ ഫുട്ബോള്‍ പ്രേമികളെ ദുഃഖത്തിലാഴ്ത്തി. യുഎഇ ഫുട്ബോളിന് കനത്ത നഷ്ടമാണ് മുഹമ്മദ് അബ്ദുള്ളയുടെ നിര്യാണമെന്ന് ഇരു ക്ലബുകളും അനുശോചിച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: യുഎഇ ഫുട്ബോള്‍ താരം വാഹനാപകടത്തില്‍ മരിച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top