• Latest News

    Wednesday, July 18, 2018

    യാത്രക്കാരി വിമാനത്തിൽ മറന്നുവെച്ച വജ്രമോതിരം തിരിച്ചെത്തിച്ച്​ ദുബൈ പോലീസ്
    Wednesday, July 18, 2018
    1:57:00 AM

    ദുബൈ: യാത്രക്കിടെ വിമാനത്തിൽ മറന്നുവെച്ച കോടികൾ വിലപിടിപ്പുള്ള വജ്രമോതിരം അർപ്പണബോധത്തി​ന്റെ  വജ്രശോഭയുള്ള ദുബൈ പോലീസിന്റെ  മികവിൽ യാത്രക്കാരിക്ക്​ തിരിച്ചു കിട്ടി.[www.malabarflash.com]

    ബാങ്കോക്കിൽ നിന്ന്​ ഫ്രാൻസിലേക്ക്​ ദുബൈ മുഖേന പോയ യുവതി ഡ്യുട്ടി ഫ്രീ ഷോപ്പിൽ നിന്ന്​ സാധനങ്ങൾ വാങ്ങുന്നതിനിടെയാണ്​ അഞ്ചര ലക്ഷം ദിർഹം വിലയുള്ള വജ്രമോതിരം കൈയിലില്ലെന്ന വിവരം ശ്രദ്ധിക്കുന്നത്​. ദുബൈയിലേക്ക്​ വന്ന വിമാനത്തിലെ ബിസിനസ്​ ക്ലാസ്​ സീറ്റിന്റെ കീശയിൽ ഉൗരി വെക്കുകയും പിന്നീട്​ മറന്നു പോവുകയുമായിരുന്നു.

    ഉടനെ ദുബൈ പോലീസിൽ വിവരമറിയിച്ചു. അടുത്ത വിമാനം പുറപ്പെടും മുൻപ്​ കണ്ടെത്താനായി ഉൗർജിത തെരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടില്ല. അക്ഷരാർഥത്തിൽ തകർന്നു പോയ യുവതിയെ ആശ്വസിപ്പിച്ച്​ യാത്ര തുടരാൻ പ്രേരിപ്പിക്കുകയായിരുന്നു ഉദ്യോഗസ്​ഥർ. 

    തുടർന്ന്​ ഉൗർജിത അന്വേഷണം നടത്തിയ പോലീസ്​ യുവതി മടങ്ങി എത്തിയപ്പോഴേക്കും മോതിരം കണ്ടെത്തുകയായിരുന്നു. ദുബൈ വിമാനത്താവളത്തി​ന്റെ  ടെർമിനൽ 3ൽ വന്നിറങ്ങിയ യുവതിയെ​ പോർട്​ കാര്യ അസി. കമാൻഡർ ഇൻ ചീഫ്​ മേജർ ജനറൽ അൽ തയ്യാർ അഹ്​മദ്​ മുഹമ്മദ്​ ബിൻ താനിയുടെ നേതൃത്വത്തിൽ വരവേറ്റ ഉദ്യോഗസ്​ഥർ പോറൽ പോലുമേൽക്കാതെ വജ്രമോതിരം തിരിച്ചേൽപ്പിക്കുകയായിരുന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: യാത്രക്കാരി വിമാനത്തിൽ മറന്നുവെച്ച വജ്രമോതിരം തിരിച്ചെത്തിച്ച്​ ദുബൈ പോലീസ് Rating: 5 Reviewed By: UMRAS vision
    Scroll to Top