• Latest News

    Thursday, July 5, 2018

    സ്വ​ർ​ണ​പ്പ​ണി​ക്കാ​ര​നും ഭാ​ര്യ​യും ജീവനൊടുക്കി; പോ​ലീ​സ് പീ​ഡ​ന​മെ​ന്ന് പ​രാ​തി
    Thursday, July 5, 2018
    4:14:00 AM

    ച​​​ങ്ങ​​​നാ​​​ശേ​​​രി: മോ​​​ഷ​​​ണ​​​ക്കു​​​റ്റം ആ​​​രോ​​​പി​​​ക്ക​​​പ്പെ​​​ട്ട യു​​​വാ​​​വും ഭാ​​​ര്യ​​​യും വി​​​ഷം​​​ക​​​ഴി​​​ച്ചു ജീ​​​വ​​​നൊ​​​ടു​​​ക്കി. ച​​​ങ്ങ​​​നാ​​​ശേ​​​രി പു​​​ഴ​​​വാ​​​ത് ഇ​​​ല്ല​​​ന്പ​​​ള്ളി വീ​​​ട്ടി​​​ൽ സു​​​നി​​​ൽ (31) ഭാ​​​ര്യ രേ​​​ഷ്മ (24) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് വാ​​​ക​​​ത്താ​​​നം ക​​​ണ്ണ​​​ൻ​​​ചി​​​റ​​​ക്ക​​​ടു​​​ത്തു​​​ള്ള പാ​​​ണ്ട​​​ൻ​​​ചി​​​റ​​​യി​​​ലെ വാ​​​ട​​​ക വീ​​​ട്ടി​​​ൽ വി​​​ഷം ഉ​​​ള്ളി​​​ൽ​​​ച്ചെ​​​ന്ന നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ബുധനാഴ്ച ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു ര​​​ണ്ട​​​ര​​​യോ​​​ടെ​​​യാ​​​ണു സം​​​ഭ​​​വം.[www.malabarflash.com] 

    ഞ​​​ങ്ങ​​​ൾ വി​​​ഷം ക​​​ഴി​​​ച്ചു മ​​​രി​​​ക്കു​​​ക​​​യാ​​​ണ് എ​​​ന്നു സു​​​നി​​​ൽ പാ​​​ണ്ട​​​ൻ​​​ചി​​​റ​​​യി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന സ​​​ഹോ​​​ദ​​​ര​​​ൻ അ​​​നി​​​ലി​​​നെ ഫോ​​​ണി​​​ൽ വി​​​ളി​​​ച്ചു​​പ​​​റ​​​ഞ്ഞു. അ​​​നി​​​ൽ ഓ​​​ടി​​​യെ​​​ത്തി വീ​​​ടു​​തു​​​റ​​​ന്നു നോ​​​ക്കി​​​യ​​​പ്പോ​​​ഴാ​​​ണ് ഇ​​രു​​വ​​രെ​​യും അ​​​ബോ​​​ധാ​​​വ​​​സ്ഥ​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഉ​​​ട​​​ൻ​​ത​​​ന്നെ അ​​​നി​​​ൽ വാ​​​ക​​​ത്താ​​​നം പോ​​​ലീ​​​സി​​​ൽ എത്തി വി​​​വ​​​രം അ​​​റി​​​യി​​​ച്ചു.

    എ​​​സ്ഐ ​അ​​​ഭി​​​ലാ​​​ഷ്കു​​​മാ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പോലീസ് സം​​​ഘം ഉ​​ട​​നെ​​ത്തി അ​​​നി​​​ലി​​​ന്‍റെ​​​യും നാ​​​ട്ടു​​​കാ​​​രു​​​ടെ​​​യും സ​​​ഹാ​​​യ​​​ത്തോ​​​ടെ സു​​​നി​​​ലി​​​നെ പോ​​​ലീ​​​സ് ജീ​​​പ്പി​​​ലും രേ​​​ഷ്മ​​​യെ അ​​​നി​​​ൽ എ​​​ത്തി​​​യ​ കാ​​​റി​​​ലും ച​​​ങ്ങ​​​നാ​​​ശേ​​​രി ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ഇ​​​രു​​​വ​​​രും മ​​​രി​​​ച്ചി​​​രു​​​ന്നു.​

    സം​​​ഭ​​​വ​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് വ്യാഴാഴ്ച ച​​​ങ്ങ​​​നാ​​​ശേ​​​രി താ​​​ലൂ​​​ക്കി​​​ൽ യു​​​ഡി​​​എ​​​ഫും ബി​​​ജെ​​​പി​​​യും ഹ​​​ർ​​​ത്താ​​​ലി​​​ന് ആ​​​ഹ്വാ​​​നം ചെ​​​യ്തു.

    സു​​​നി​​​ൽ ഹി​​​ദാ​​​യ​​​ത്ത് ന​​​ഗ​​​റി​​​ലു​​​ള്ള അ​​​ഭി​​​ഭാ​​​ഷ​​​ക​​​നും സി​​​പി​​​എം അം​​​ഗ​​​വും ച​​​ങ്ങ​​​നാ​​​ശേ​​​രി ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ലെ 26-ാംവാ​​​ർ​​​ഡ് കൗ​​​ണ്‍സി​​​ല​​​റു​​​മാ​​​യ ഇ.​​​എ.​​​സ​​​ജി​​​കു​​​മാ​​​റി​​​ന്‍റെ വീ​​​ടി​​​നോ​​​ടു ചേ​​​ർ​​​ന്നു​​​ള്ള സ്വ​​​ർ​​​ണ​​​പ്പ​​​ണി​​​ശാ​​​ല​​​യി​​​ൽ പ​​​ന്ത്ര​​​ണ്ട് വ​​​ർ​​​ഷ​​​മാ​​​യി സ്വ​​​ർ​​ണ​​പ്പ​​​ണി ചെ​​​യ്തു​​വ​​​രി​​ക​​​യാ​​​യി​​​രു​​​ന്നു. ചെ​​​ങ്ങ​​​ന്നൂ​​​ർ സ്വ​​​ദേ​​​ശി​​​യാ​​​യ മ​​​റ്റൊ​​​രാ​​​ളും ഇ​​​വി​​​ടെ സ്വ​​​ർ​​​ണ​​പ്പ​​ണി ചെ​​​യ്തി​​​രു​​​ന്നു. പ​​​ണി​​​യാ​​​ൻ ഏ​​​ല്പി​​​ച്ചി​​രു​​ന്ന സ്വ​​​ർ​​​ണ​​ത്തി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ ക​​​ണ​​​ക്കി​​​ലും തൂ​​​ക്ക​​​ത്തി​​​ലും വ്യ​​​ത്യാ​​​സം വ​​​ന്ന​​​തോ​​​ടെ സ​​​ജി​​​കു​​​മാ​​​ർ ക​​​ണ​​​ക്കും തൂ​​​ക്ക​​​വും പ​​​രി​​​ശോ​​​ധി​​​ച്ച​​താ​​യി പ​​റ​​യു​​ന്നു. തൂ​​​ക്ക​​​ത്തി​​​ൽ 400 ഗ്രാം ​​​സ്വ​​​ർ​​​ണ​​ത്തി​​​ന്‍റെ കു​​​റ​​​വ് ക​​​ണ്ടെ​​​ത്തി. ഇ​​​തു സ​​​ജി​​​കു​​​മാ​​​ർ​​​ചോ​​​ദ്യം ചെ​​​യ്തു. തു​​ട​​ർ​​ന്നു ക​​​ഴി​​​ഞ്ഞ മൂ​​​ന്നി​​​നു സ്വ​​​ർ​​​ണം ന​​​ഷ്ട​​​പ്പെ​​​ട്ട​​​താ​​​യി കാ​​​ണി​​​ച്ച് സ​​​ജി​​​കു​​​മാ​​​ർ പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ല്കി.

    പോ​​​ലീ​​​സ് ഇ​​​രു​​​വ​​​രെ​​​യും സ്റ്റേ​​​ഷ​​​നി​​​ൽ വി​​​ളി​​​ച്ചു വ​​​രു​​​ത്തി ചോ​​​ദ്യം​​ചെ​​​യ്തി​​​രു​​​ന്നു. 400 ഗ്രാം ​​​സ്വ​​​ർ​​​ണം എ​​​ടു​​​ത്തെന്നും ഇ​​​തി​​​ന്‍റെ തു​​​ക​​​യാ​​​യ എ​​​ട്ടു ല​​​ക്ഷം രൂ​​​പ ബുധനാഴ്ച വൈ​​​കു​​​ന്നേ​​​ര​​​ത്തി​​​ന​​​കം ന​​​ൽ​​കാ​​​മെ​​​ന്നും ഇ​​വ​​ർ പോ​​​ലീ​​​സി​​​നോ​​​ടു സ​​​മ്മ​​​തി​​​ച്ചി​​​രു​​​ന്ന​​താ​​യും പോ​​ലീ​​സ് പ​​റ​​യു​​ന്നു.

    എ​​​ന്നാ​​​ൽ, രാ​​​വി​​​ലെ പ​​​തി​​​നൊ​​​ന്നോ​​​ടെ പാ​​​ണ്ട​​​ൻ​​​ചി​​​റ​​​യി​​​ലെ വീ​​​ട്ടി​​​ലെ​​​ത്തി​​​യ സു​​​നി​​​ലും രേ​​​ഷ്മ​​​യും വീ​​​ടി​​​ന്‍റെ ക​​​ത​​​ക​​​ട​​​ച്ചു. സ​​​ഹോ​​​ദ​​​ര​​​ൻ അ​​​നി​​​ൽ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 2.45ന് ​​​എ​​​ത്തി​​യ​​പ്പോ​​ഴാ​​ണ് വി​​​വ​​​രം നാ​​​ട്ടു​​​കാ​​​ര​​​റി​​​ഞ്ഞ​​​ത്. 

    ക​​​ഴി​​​ഞ്ഞ മൂ​​​ന്നു ​വ​​​ർ​​​ഷ​​​മാ​​​യി അ​​​നി​​​ലി​​​ന്‍റെ പാ​​​ണ്ട​​​ൻ​​​ചി​​​റ​​​യി​​​ലെ വീ​​​ട്ടി​​​ലാ​​​ണ് സു​​​നി​​​ൽ താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന​​​ത്. ഒ​​​രു​ വ​​​ർ​​​ഷം മു​​​ന്പാ​​​ണ് സു​​​നി​​​ൽ ചെ​​​ങ്ങ​​​ന്നൂ​​​ർ സ്വ​​​ദേ​​​ശി​​​യാ​​​യ രേ​​​ഷ്മ​​​യെ വി​​​വാ​​​ഹം ചെ​​​യ്ത​​ത്. 22 ദി​​​വ​​​സം മു​​​ന്പാ​​​ണ് ഇവർ വാ​​​ട​​​ക വീട്ടിലേക്കു മാറിയത്. 

    സു​​​നി​​​ലി​​​നെ പോ​​​ലീ​​​സ് ക്രൂ​​​ര​​​മാ​​​യി മ​​​ർ​​​ദി​​​ക്കു​​​ക​​​യും മാ​​​ന​​​സി​​​ക​​​മാ​​​യി പീ​​​ഡി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്ത​​​താ​​​യി സു​​​നി​​​ൽ പ​​​റ​​ഞ്ഞെ​​ന്ന് ബ​​​ന്ധു​​​ക്ക​​​ൾ ആ​​​രോ​​​പി​​​ച്ചു. സ​​​ജി​​​കു​​​മാ​​​റാ​​​ണ് ത​​​ങ്ങ​​​ളു​​​ടെ മ​​​ര​​​ണ​​​ത്തി​​നു കാ​​​ര​​​ണ​​ക്കാ​​ര​​നെ​​ന്നു തു​​​ട​​​ങ്ങു​​​ന്ന ഒ​​​രു​ പേ​​​ജി​​​ലു​​​ള്ള ആ​​​ത്മ​​​ഹ​​​ത്യാ​​​ക്കു​​​റി​​​പ്പ് പോ​​​ലീ​​​സി​​​നു ല​​​ഭി​​​ച്ചി​​​ച്ചു​​​ണ്ട്.

    അതേ സമയം ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി സ്റ്റേ​​​​ഷ​​​​നി​​​​ലെ പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ എ​​​​സ്ഐ ​​ഷെ​​​​മീ​​​​ർ ഖാ​​​​നെ സൈ​​​​ബ​​​​ർ സെ​​​​ല്ലി​​​​ലേ​​​​ക്കു സ്ഥ​​​​ലം മാ​​​​റ്റി​​​​യ​​​​താ​​​​യി കോ​​​​ട്ട​​​​യം ജി​​​​ല്ലാ പോ​​​​ലീ​​​​സ്മേ​​​​ധാ​​​​വി ഹ​​​​രി​​​​ശ​​​​ങ്ക​​​​ർ അ​​​​റി​​​​യി​​​​ച്ചു. കോ​​​​ട്ട​​​​യം ഡി​​​​സി​​​​ആ​​​​ർ​​​​ബി ഡി​​​​വൈ​​​​എ​​​​സ്പി പ്ര​​​​കാ​​​​ശ​​​​ൻ പ​​​​ട​​​​ന്ന​​​​യി​​​​ലി​​​​നു കേ​​​​സി​​​​ന്‍റെ അ​​​​ന്വേ​​​​ഷ​​​​ണ ചു​​​​മ​​​​ത​​​​ല ന​​​​ൽ​​​​കി​​.


    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സ്വ​ർ​ണ​പ്പ​ണി​ക്കാ​ര​നും ഭാ​ര്യ​യും ജീവനൊടുക്കി; പോ​ലീ​സ് പീ​ഡ​ന​മെ​ന്ന് പ​രാ​തി Rating: 5 Reviewed By: UMRAS vision
    Scroll to Top