• Latest News

    Tuesday, July 3, 2018

    നെയ്മറാണ് താരം; മെക്സിക്കോയെ തകർത്ത് ബ്രസീൽ ക്വാർട്ടറിൽ
    Tuesday, July 3, 2018
    12:30:00 AM

    മോ​സ്കോ: ക്വാ​ർ​ട്ട​ർ കാ​ണാ​തെ പു​റ​ത്തു​പോ​യ വമ്പന്‍മാരെ മാ​തൃ​ക​യാ​ക്കാ​ൻ കാ​ന​റി​ക​ൾ​ക്കു മ​ന​സി​ല്ല. പൊ​രു​തി​ക്ക​ളി​ച്ച മെ​ക്സി​ക്കോ​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്കു ത​ക​ർ​ത്ത് ബ്ര​സീ​ൽ ലോ​ക​ക​പ്പ് അ​വ​സാ​ന എ​ട്ടി​ൽ ഇ​ടം​പി​ടി​ച്ചു.[www.malabarflash.com]

    ഒ​രു ഗോ​ൾ നേ​ടു​ക​യും ഒ​രു ഗോ​ളി​നു വ​ഴി​യൊ​രു​ക്കു​ക​യും ചെ​യ്ത നെ​യ്മ​റു​ടെ മി​ക​വാ​യി​രു​ന്നു ബ്ര​സീ​ൽ വി​ജ​യ​ത്തി​ന്‍റെ കേ​ന്ദ്ര​ബി​ന്ദു. റോ​ബ​ർ​ട്ടോ ഫി​ർ​മീ​ഞ്ഞോ​യാ​ണ് ബ്ര​സീ​ലി​ന്‍റെ ര​ണ്ടാം ഗോ​ൾ നേ​ടി​യ​ത്.

    ക​ളി​യു​ടെ തു​ട​ക്ക​ത്തി​ൽ മെ​ക്സി​ക്ക​ൻ ആ​ധി​പ​ത്യ​മാ​യി​രു​ന്നു. തു​ട​ർ​ച്ച​യാ​യ മെ​ക്സി​ക്ക​ൻ മു​ന്നേ​റ്റ​ങ്ങ​ളെ​ല്ലാം പ​ക്ഷേ ബ്ര​സീ​ൽ ബോ​ക്സി​ൽ അ​വ​സാ​നി​ച്ചു. 25 മി​നി​റ്റി​നു​ശേ​ഷം മ​ഞ്ഞ​പ്പ​ട ക​ളി​യി​ലേ​ക്കു തി​രി​ച്ചു​വ​ന്നു. നെ​യ്മ​ർ- കു​ട്ടീ​ഞ്ഞോ കൂ​ട്ടു​കെ​ട്ട് തു​ട​ർ​ച്ച​യാ​യി മെ​ക്സി​ക്ക​ൻ ബോ​ക്സി​ൽ പ​ന്തെ​ത്തി​ച്ചു. ഗോ​ളി ഗി​ല്ല​ർ​മോ ഒ​ച്ചാ​വോ​യു​ടെ സേ​വു​ക​ളാ​ണ് ഈ ​ഘ​ട്ട​ത്തി​ൽ മെ​ക്സി​ക്കോ​യ്ക്കു ര​ക്ഷ​യാ​യ​ത്. ആ​ദ്യ പ​കു​തി ഗോ​ൾ​ര​ഹി​ത​മാ​യി പി​രി​ഞ്ഞു.

    ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ നെ​യ്മ​ർ സ​മ​നി​ല​ക്കു​രു​ക്കു പൊ​ളി​ച്ചു. 54-ാം മി​നി​റ്റി​ൽ വി​ല്യ​ന്‍റെ പാ​സി​ൽ​നി​ന്നു നെ​യ്മ​ർ ഗോ​ൾ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം തു​ട​ർ​ച്ച​യാ​യി ബ്ര​സീ​ൽ ഒ​ച്ചാ​വോ​യെ പ​രീ​ക്ഷി​ച്ചു. വി​ല്യ​ന്‍റെ ത​ക​ർ​പ്പ​ൻ ഷോ​ട്ട് ഒ​ച്ചോ​വ ത​ടു​ത്തി​ട്ടു. കൗ​ണ്ട​ർ അ​റ്റാ​ക്കു​ക​ളി​ലൂ​ടെ തി​രി​ച്ച​ടി​ക്കാ​ൻ മെ​ക്സി​ക്കോ ശ്ര​മി​ച്ചെ​ങ്കി​ലും വി​ഫ​ല​മാ​യി.

    ക​ളി​യു​ടെ നി​ശ്ചി​ത സ​മ​യം അ​വ​സാ​നി​ക്കാ​ൻ ര​ണ്ടു മി​നി​റ്റ് ബാ​ക്കി​നി​ൽ​ക്കെ ബ്ര​സീ​ൽ ലീ​ഡ് ഉ​യ​ർ​ത്തി. കൗ​ണ്ട​ർ അ​റ്റാ​ക്കി​നൊ​ടു​വി​ൽ നെ​യ്മ​ർ നീ​ട്ടി ന​ൽ​കി​യ പാ​സ് പോ​സ്റ്റി​ലേ​ക്കു പാ​യി​ക്കാ​ൻ ഫി​ർ​മീ​ഞ്ഞോ​യ്ക്ക് അ​ധി​കം ബു​ദ്ധി​മു​ട്ടേ​ണ്ടി​വ​ന്നി​ല്ല. സ്കോ​ർ: ബ്ര​സീ​ൽ 2, മെ​ക്സി​ക്കോ 0. ഒ​ച്ചാ​വോ​യു​ടെ സേ​വു​ക​ളി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ മെ​ക്സി​ക്കോ അ​ര​ഡ​സ​ൻ ഗോ​ളു​ക​ൾ​ക്കെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ടു​മാ​യി​രു​ന്നു.

    പ​രി​ക്കേ​റ്റ മാ​ഴ്സ​ലോ​യ്ക്കു പ​ക​രം ഫി​ലി​പ്പെ ലൂ​യി​സി​നെ ആ​ദ്യ ഇ​ല​വ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ബ്ര​സീ​ൽ ഇ​റ​ങ്ങി​യ​ത്. തി​യാ​ഗോ സി​ൽ​വ​യാ​ണ് ബ്ര​സീ​ലി​നെ ന​യി​ച്ചത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: നെയ്മറാണ് താരം; മെക്സിക്കോയെ തകർത്ത് ബ്രസീൽ ക്വാർട്ടറിൽ Rating: 5 Reviewed By: editordesk Malabarflash
    Scroll to Top