• Latest News

    Tuesday, July 10, 2018

    പിതാവ് ഓടിച്ച ബൈക്ക് മറിഞ്ഞ്​ കോളജ് വിദ്യാർഥിനി മരിച്ചു
    Tuesday, July 10, 2018
    4:55:00 PM

    കായംകുളം: പിതാവ് ഓടിച്ച ബൈക്ക് മറിഞ്ഞു പെൺകുട്ടി മരിച്ചു. ചിങ്ങോലി ആയിക്കാട് പുത്തൻവീട്ടിൽ ഇർഷാദി​​െൻറ മകൾ ഇർഫാന (18) ആണ്​ മരിച്ചത്.[www.malabarflash.com]

    കായംകുളം-കാർത്തികപ്പള്ളി റോഡിൽ ചൂളത്തെരുവിനു സമീപമായിരുന്നു അപകടം. വെളളക്കെട്ടിൽ കിടന്ന റോഡിലെ കുഴിയിൽ ചാടിയ ബൈക്ക് മറിയുകയും പുറകിലിരുന്ന ഇർഫാന റോഡിലേക്ക് വീഴുകയുമായിരുന്നു, ഇൗ സമയം തൊട്ടു പുറകെ വന്ന പ്രൈവറ്റ് ബസ് ശരീരത്ത് കൂടി കയറിയിറങ്ങിയാണ്​ മരണം സംഭവിച്ചത്.

    ഇർഷാദും ഇർഫാനയും കായംകുളം ഐക്യ ജങ്​ഷനിലെ ബന്ധുവീട്ടിൽ പോയി മടങ്ങുകയായിരുന്നു. നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളജിൽ ബിരുദ വിദ്യാർഥിനിയാണ് ഇർഫാന.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പിതാവ് ഓടിച്ച ബൈക്ക് മറിഞ്ഞ്​ കോളജ് വിദ്യാർഥിനി മരിച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top