• Latest News

    Thursday, July 12, 2018

    പത്തനംതിട്ടയില്‍ എസ്എഫ്‌ഐ ജില്ലാകമ്മിറ്റിയംഗത്തെ വെട്ടിപ്പരിക്കേൽപ്പിച്ചു
    Thursday, July 12, 2018
    12:43:00 AM

    പത്തനം​തി​ട്ട : ബൈ​ക്കിൽ​ പോ​യ​ എ​സ്.​എ​ഫ്‌.​ഐ​ നേ​താ​വി​നെ​ പി​ന്നി​ലൂ​ടെ​ വ​ന്ന​ സം​ഘം​ വെ​ട്ടി.​ എ​സ്​.എ​ഫ്‌​.ഐ​ പ​ത്ത​നം​തി​ട്ട​ ജി​ല്ലാ​ ക​മ്മി​റ്റി​യം​ഗം​ ഉ​ണ്ണി​ര​വി​(21)​യെ​യാ​ണ്​ വെ​ട്ടി​യ​ത്.​ ബു​ധ​നാ​ഴ്​ച​ രാ​ത്രി​ 8.​30 ഓ​ടെ​ സി​.പി​.എം​ ജി​ല്ലാ​ ക​മ്മി​റ്റി​ ഓ​ഫീ​സിൽ​ നി​ന്ന്​ ബൈ​ക്കി​ൽ​ വീ​ട്ടി​ലേ​ക്ക്​ പോ​കു​മ്പോഴാ​ണ്​ സം​ഭവം​.[www.malabarflash.com]

    പത്തനംതിട്ട ടൗണിന് സമീപം താ​ഴെ​ വെ​ട്ടി​പ്രം​ റിംഗ് റോ​ഡിൽ​ ഇ​ട​തു​ഭാ​ഗ​ത്തു​കൂ​ടെ​ ബൈ​ക്കിൽ​ മ​റി​ക​ട​ന്ന്​ പി​ന്നിൽ​ നി​ന്ന്​ എ​ത്തി​യ​ സം​ഘം​ വ​ടി​വാ​ളു​കൊ​ണ്ട്​ വെ​ട്ടു​ക​യാ​യി​രു​ന്നു.​ ഉ​ണ്ണി​യു​ടെ​ ഇ​ട​തു​കൈ​യ്​ക്ക്​ വെ​ട്ടേ​റ്റു.​ ബൈ​ക്കിൽ​ നി​ന്ന്​ തെ​റി​ച്ചു​വീ​ണ്​ ത​ല​നാ​രി​ഴ​യ്​ക്കാ​ണ്​ ര​ക്ഷ​പ്പെ​ട്ട​ത്.​ ഉ​ണ്ണി​യെ​ പ​ത്ത​നം​തി​ട്ട​ ജ​ന​റൽ​ ആ​ശു​പ​ത്രി​യിൽ​ പ്ര​വേ​ശി​പ്പി​ച്ചു. ആക്രമണത്തിന് പിന്നിൽ എസ്.ഡി.പി.ഐ പ്രവർത്തകരാണെന്ന് എസ്.എഫ്.ഐ ആരോപിച്ചു.

    ​ക​ഴി​ഞ്ഞ​ ദി​വ​സം​ റോ​ഡ​രി​കിൽ​ നി​ന്ന​ ഉ​ണ്ണി​യോ​ട്​ ഒരു എ​സ്.​ഡി.​പി.​ഐ​ നേ​താ​വിന്റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ​ സം​ഘം​ നീ​യ​ല്ലേ​ ഉ​ണ്ണി​ര​വി​യെ​ന്നും​ നി​ന്നെ​ ക​ണ്ടോ​ളാ​മെ​ന്നും​ പ​റ​ഞ്ഞ​താ​യി​ ഉ​ണ്ണി​ പോലീ​സി​ന്​ മൊ​ഴി​നൽ​കി. അടുത്തിടെ അഭിമന്യുവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ നടത്തിയ മാർച്ചിൽ ഉണ്ണി രവിയുടെ നേതൃത്വത്തിൽ കാമ്പസ് ഫ്രണ്ടുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ ഉണ്ടായതായി പറയുന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പത്തനംതിട്ടയില്‍ എസ്എഫ്‌ഐ ജില്ലാകമ്മിറ്റിയംഗത്തെ വെട്ടിപ്പരിക്കേൽപ്പിച്ചു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top