• Latest News

    Thursday, July 5, 2018

    കഞ്ചാവ് നിറച്ച സിഗററ്റ് ഉപയോഗിച്ചു കൊണ്ടിരുന്ന യുവാവ് പോലീസ് പിടിയില്‍
    Thursday, July 5, 2018
    2:22:00 AM

    ഉദുമ: മാങ്ങാട് ബസ് സ്റ്റോപ്പിനു സമീപo കഞ്ചാവ് നിറച്ച സിഗററ്റ് ഉപയോഗിച്ചു കൊണ്ടിരുന്ന ഒരാളെ ബേക്കല്‍ പോലീസ് പിടികൂടി. ഒപ്പമുണ്ടായിരുന്ന ചിലര്‍ ഓടി രക്ഷപ്പെട്ടു.[www.malabarflash.com]

    അരമങ്ങാനം കുന്നരുവത്തെ കെ.എ.അഹമ്മദ്‌ (33)ആണ് പിടിയിലായത്. ഇയാളിൽ നിന്നും മുമ്പ് ആദൂർ പോലീസ് ആറു കിലോ കഞ്ചാവ് പിടികൂടിയിരുന്നു. അതിന്റെ കേസ് കാസര്‍കോട് കോടതിയിൽ നടന്നു വരികയാണ്. 

    ബേക്കല്‍ എസ്.ഐ. കെ.പി. വിനോദ് കുമാര്‍,എ.എസ്.ഐ. സുരേഷ് കുമാർ, സി.പി.ഒ. ശശികുമാർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കഞ്ചാവ് നിറച്ച സിഗററ്റ് ഉപയോഗിച്ചു കൊണ്ടിരുന്ന യുവാവ് പോലീസ് പിടിയില്‍ Rating: 5 Reviewed By: UMRAS vision
    Scroll to Top