• Latest News

    Wednesday, July 25, 2018

    വാ​ട​ക ല​ഭി​ച്ചി​ല്ല; പ​രി​ക്കേ​റ്റ​യാ​ളു​ടെ മൊ​ബൈ​ലു​മാ​യി ആ​ബു​ല​ൻ​സു​കാ​ർ ക​ട​ന്നു
    Wednesday, July 25, 2018
    2:07:00 AM

    കൊ​ച്ചി: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ര​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​ർ വാ​ട​ക ല​ഭി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ പ​രി​ക്കേ​റ്റ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ണു​മാ​യി ക​ട​ന്നു. അ​ടു​ത്ത​ദി​വ​സം പ​രി​ക്കേ​റ്റ​യാ​ളു​ടെ ബ​ന്ധു​ക്ക​ളെ​ത്തി വാ​ട​ക കൊ​ടു​ത്ത​പ്പോ​ൾ മാ​ത്ര​മാ​ണു ഫോ​ൺ തി​രി​കെ ന​ൽ​കി​യ​ത്.[www.malabarflash.com]

    ഭോ​പ്പാ​ൽ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ജാ​വി​ക്കി​നാ​ണ് അ​പ​ക​ട​ത്തി​ൽ ഇ​രു​കാ​ലു​ക​ൾ​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യ കാ​ർ കൊ​റി​യ​ർ സ്ഥാ​പ​ന​ത്തി​ൽ ഡ്രൈ​വ​റാ​യ ജാ​വി​ക്, തി​രു​വ​ല്ല സ്വ​ദേ​ശി​ക്കു കൈ​മാ​റാ​നു​ള്ള ബെ​ൻ​സ് കാ​റു​മാ​യി വ​രു​ന്പോ​ൾ ക​ഴി​ഞ്ഞ 19നു ​പു​ല​ർ​ച്ചെ അ​ങ്ക​മാ​ലി ടെ​ൽ​ക്കി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ടെ​ൽ​ക്കി​നു സ​മീ​പം എ​ത്തി​യ​പ്പോ​ൾ പെ​ട്രോ​ൾ തീ​ർ​ന്ന​തി​നാ​ൽ അ​തു വാ​ങ്ങി​ക്കൊ​ണ്ടു​വ​ന്നു വാ​ഹ​ന​ത്തി​ൽ നി​റ​ച്ചു​കൊ​ണ്ടി​രി​ക്കെ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന ട്ര​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ‌

    ഇ​രു​കാ​ലു​ക​ളും ച​ത​ഞ്ഞ​ര​ഞ്ഞ ജാ​വി​ക്കി​നെ അ​ങ്ക​മാ​ലി ആ​ശു​പ​ത്രി​യി​ലെ പ്ര​ഥ​മ​ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം സ്വ​കാ​ര്യ ആം​ബു​ല​ൻ​സി​ൽ എ​റ​ണാ​കു​ളം സ്പെ​ഷ​ലി​സ്റ്റ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ബ​ന്ധു​ക്ക​ളെ അ​റി​യി​ക്കാ​ൻ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ മൊ​ബൈ​ൽ ഫോ​ണ്‍ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് അ​ത് ന​ഷ്ട​മാ​യ വി​വ​രം അ​റി​യു​ന്ന​ത്.

    മ​റ്റു മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ ബ​ന്ധു​ക്ക​ളെ വി​വ​ര​മ​റി​യി​ക്കു​ക​യും അ​വ​ർ ജാ​വി​ക്കി​ന്‍റെ ന​ന്പ​റി​ലേ​ക്കു വി​ളി​ക്കു​ക​യും ചെ​യ്ത​പ്പോ​ഴാ​ണ് ആം​ബു​ല​ൻ​സ് വാ​ട​ക​യ്ക്കു പ​ക​രം ഫോ​ണ്‍ എ​ടു​ത്തു​കൊ​ണ്ടു​പോ​യ വി​വ​രം ആം​ബു​ല​ൻ​സു​കാ​ർ പ​റ​യു​ന്ന​ത്. ബ​ന്ധു​ക്ക​ളെ​ത്തി ആം​ബു​ല​ൻ​സ് വാ​ട​ക ന​ൽ​കി ഫോ​ൺ തി​രി​കെ വാ​ങ്ങി.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വാ​ട​ക ല​ഭി​ച്ചി​ല്ല; പ​രി​ക്കേ​റ്റ​യാ​ളു​ടെ മൊ​ബൈ​ലു​മാ​യി ആ​ബു​ല​ൻ​സു​കാ​ർ ക​ട​ന്നു Rating: 5 Reviewed By: UMRAS vision
    Scroll to Top