Latest News

ഉപ്പ ഉപേക്ഷിച്ചുപോയ രണ്ട് പെണ്‍മക്കളുടെ കല്ല്യാണത്തിന് നാല് ദിവസം മാത്രം ബാക്കി; കരഞ്ഞു കലങ്ങി പകച്ചു നില്‍ക്കുകയാണ് പൊവ്വല്‍ മദനി നഗറിലെ ആ ഉമ്മ

സഹോദര, ഒന്ന് ചിന്തിച്ചുനോക്കു...നമ്മുടെ പെങ്ങളുടേയോ മകളുടെയോ കല്ല്യാണമാണെങ്കില്‍ എത്രയോ ദിവസം മുമ്പ് നമ്മള്‍ അതിന് വേണ്ടി ഒരുക്കം തുടങ്ങില്ലെ, ഏതൊക്കെയോ രീതിയുള്ള ആഭരണങ്ങളും ഉടുപ്പുകളും വാങ്ങി നമ്മള്‍ അവളെ അണിയിച്ചൊരുക്കില്ലെ, വാ, മുത്തെ, നിനക്ക് വേണ്ടതൊക്കെ എടുത്തോളു എന്ന് പറഞ്ഞ് ഏതൊക്കെയോ ഫാന്‍സി കടകളിലേക്ക് നമ്മള്‍ അവളെ കൂട്ടിക്കൊണ്ടുപോകില്ലെ. ഒന്നിനും ഒരു കുറവും വരുത്തരുതെന്ന് പറഞ്ഞ് നമ്മള്‍ അവളെ ഓരോ വസ്ത്രകടയിലേക്കും ജ്വല്ലറിയിലേക്കും കൈപിടിക്കില്ലെ, പൂവും പൂക്കളും വാങ്ങാന്‍ നമ്മള്‍ മംഗലാപുരത്തെ മാര്‍ക്കറ്റിലേക്ക് പോകില്ലെ...

പക്ഷെ മദനീ നഗറിലെ ഈ പെങ്ങന്മാര്‍ കല്ല്യാണ വസ്ത്രം പോലും എടുക്കാതെ, എങ്ങനെ മംഗല്ല്യസാരിയണിയുമെന്നറിയാതെ, വരന്റെ കൂടെ വരുന്നവര്‍ക്ക് എങ്ങനെ നല്ലൊരു ഭക്ഷണം ഒരുക്കി കൊടുക്കുമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ്

ആ ഉമ്മയുടെ നമ്പര്‍ 8086876812 

(എത്ര തിരക്കാണെങ്കിലും നിങ്ങള്‍ ഈ എഴുത്ത് വായിക്കാന്‍ സമയം കണ്ടെത്തണം, ഒന്ന് എല്ലാവര്‍ക്കും ഷെയര്‍ ചെയ്യാന്‍ സന്മനസ്സ് കാണിക്കണം)

(11-07-18)
നാല് ദിവസം മുമ്പ് ഞാന്‍ ഒരു വീട്ടില്‍ പോയിരുന്നു. കാസര്‍കോട് പൊവ്വല്‍ മദനീ നഗറില്‍ താമസിക്കുന്ന മടിക്കേരി സ്വദേശിനിയായ ഒരു ഉമ്മയുടെ വാടക വീടായിരുന്നു അത്. ഉപ്പ ഉപേക്ഷിച്ചുപോയ രണ്ട് പെണ്‍മക്കള്‍ക്ക് വരന്മാര്‍ ഒത്തുവന്ന കാര്യം ആഴ്ചകള്‍ക്ക് മുമ്പേ അവിടെയുള്ള എന്റെ റിലേറ്റീവായ രണ്ട് ഇത്തമാര്‍ പറഞ്ഞറിയിച്ചതനുസരിച്ചായിരുന്നു യാത്ര.

ഞാന്‍ പോകുമ്പോള്‍ കല്ല്യാണത്തിന് ആറു ദിവസം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു. പൊതുവേ കാസര്‍കോട്ടെ കല്ല്യാണവീട്ടിലേക്ക് ആറു ദിവസം മുമ്പ് ചെന്ന് കയറിയാല്‍ കൂറ്റന്‍ പന്തല്‍ ഒരുങ്ങിയിട്ടുണ്ടാവും. മറ്റെല്ലാം കാര്യങ്ങളും പൊടിപൊടിച്ച് നടക്കുകയായിരിക്കും. സഹായിക്കാനും സഹകരിക്കാനുമായി കുറേ ആളുകളുമുണ്ടാവും.

എന്നാല്‍ യാതൊരു ഒരുക്കവും അവിടെയില്ല. അഗതിയായ ഒരു ഉമ്മ കണ്ണീരോടെ മുറ്റത്ത് ഇരിക്കുകയായിരുന്നു.

ഉമ്മ എന്തൊക്കെയായി എന്ന് ചോദിച്ചപ്പോഴായിരുന്നു എന്റെ കണ്ണ് നിറഞ്ഞത്.

ഒന്നും ആയിട്ടില്ല എന്ന് പറഞ്ഞ് അവര്‍ ചിരിക്കാന്‍ ശ്രമിച്ചു. പക്ഷെ അപ്പോഴും അവര്‍ കരയുകായിരുന്നു.

ഒരു ദിവസം തന്നെ കല്ല്യാണ ആവശ്യവുമായി ബന്ധപ്പെട്ട് ഒരുപാട് കോളുകള്‍ വരാറുണ്ട്. കല്ല്യാണ കേസുകള്‍ എടുക്കാന്‍ തുടങ്ങിയാല്‍ അത് തന്നെയായിരിക്കും ജോലി. മാത്രവുമല്ല കല്ല്യാണ കേസിലേക്ക് സഹായം തരാന്‍ പലരും തയാറാവുന്നുമില്ല. സ്ത്രീധനത്തിലൂടെ ഹറാമിലേക്കാണ് ആ പണം എത്തുന്നത് എന്ന് പറഞ്ഞ് പലരും ഒഴിഞ്ഞുമാറും. അതുകൊണ്ട് കല്ല്യാണ കേസ് ഏറ്റെടുക്കാന്‍ നമ്മള്‍ നില്‍ക്കാറുമില്ല. ആവുന്ന രീതിയില്‍ ഭക്ഷണമോ വസ്ത്രമോ അങ്ങനെയായി എന്തെങ്കിലും ചെയ്യും.

പക്ഷെ, ആ ഉമ്മ പറഞ്ഞ വാക്ക് എന്നെ വല്ലാതെ വിഷമിപ്പിച്ചു. രണ്ട് മക്കളുടെ കല്ല്യാണമല്ലെ, പൊന്ന് കൊടുക്കുന്നില്ലെ എന്ന് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു. ഇല്ലപ്പ, എങ്ങനെ കൊടുക്കാനാണ്. പൊതുവേ എത്ര പാവം കുടുംബമാണെങ്കിലും അവര്‍ പറയാറ് പത്തു പവനെങ്കിലും കൊടുക്കണ്ടേ, അല്ലെങ്കില്‍ അഞ്ചു പവനെങ്കിലും കൊടുക്കണ്ടേ ഇല്ലെങ്കില്‍ നമുക്ക് പൊട്ടല്ലെ എന്നാണ്. ഈ ഉമ്മയ്ക്കും മക്കള്‍ക്കും ആ സ്വപ്നം പോലും സങ്കല്‍പ്പത്തിനും അപ്പുറമാണ്. അതുകൊണ്ടാണ് സ്വര്‍ണ്ണത്തെക്കുറിച്ചൊന്നും അവര്‍ ചിന്തിക്കാത്തത്.

എങ്കിലും ഒരു സ്വര്‍ണ്ണ തരിയെങ്കിലും ഇടാതെ എങ്ങനെയാണ് ആ ഉമ്മ മക്കളെ കെട്ടിച്ചയക്കേണ്ടത് എന്ന് എന്റെ മനസ്സുപോലും ചോദിച്ചുപോയി. അവര്‍ക്കുമുണ്ടാവില്ലെ ആഗ്രഹങ്ങളും മോഹങ്ങളുമെല്ലാം.

കല്ല്യാണത്തിന് വേണ്ടി കോടികളും ലക്ഷങ്ങളും പൊടിപൊടിക്കുന്നവരാണ് നമ്മള്‍, ഉമ്മാന്റെ ബന്ധുക്കള്‍ക്കൊന്ന്, ഉപ്പാന്റെ ബന്ധുക്കള്‍ക്കൊന്ന്, വരന്റെ നാട്ടിലെ ചങ്ങായിമാര്‍ക്കൊന്ന്, കോളജിലെ കൂട്ടുകാര്‍ക്കൊന്ന് എന്നിങ്ങനെ വ്യത്യസ്തമായ കാറ്റഗറികള്‍ തിരിച്ച് തയ്പ്പിക്കുന്ന യൂണിഫോമിന് പോലും ലക്ഷങ്ങള്‍ ചിലവഴിക്കുന്നവരാണ് നമ്മള്‍.

സഹോദര,
കര്‍ണാടകയില്‍ നിന്നെത്തി പൊവ്വലിലെ രണ്ട് മുറി മാത്രമുള്ള വാടക വീട്ടില്‍ കഴിഞ്ഞിരുന്ന ആ സഹോദരിയെ ഉപ്പ കൂലിപ്പണിയെടുത്തായിരുന്നു സഹായിച്ചിരുന്നത്. ആ ഉപ്പ അടുത്തിടെ മരിച്ചു. അതോടെ പത്താം ക്ലാസുകാരനായ മകന്‍ പഠനം നിര്‍ത്തി ഒരു കടയില്‍ ജോലിക്ക് നിന്നു. അവന് എണ്ണായിരം രൂപയാണ് ശമ്പളം അതില്‍ നാലായിരം രൂപ റൂം വാടകയാണ് ബാക്കി പൈസയില്‍ എല്ലാ ചിലവും കഴിയണം. ആ കുഞ്ഞുമോനും ഇന്നലെ എന്റെ വാട്‌സ്ആപ്പില്‍ വന്നിരുന്നു. ഇക്ക, ഡ്രസ്സ് പോലും ആയിട്ടില്ലെന്ന് പറഞ്ഞ് അവന്‍ സങ്കടപ്പെട്ടു.

എന്താണ് ചെയ്യേണ്ടത് എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ആ മോന്റെ ആ മോന്റെ ഉത്തരം കേട്ട എന്‍ന്റെ കണ്ണ് നിറഞ്ഞുപോയി. എബിച്ച എങ്ങനെയാണ് പഴയ ഉടുപ്പ് ഇട്ട് പുതിനാട്ടിയെ ഒരുക്കേണ്ടത് എന്നായിരുന്നു അവന്‍ ചോദിച്ചത്.

ഇത്തമാരുടെ കല്യാണത്തിന് താന്‍ അണിയേണ്ട കോട്ടും സ്യൂട്ടും തേടി കടകള്‍ തേടി പായേണ്ട പ്രായത്തിലാണ് അവന്‍ മണവാട്ടിമാരായ ഇത്തമാര്‍ക്കുപോലും ഡ്രസ് കണ്ടെത്താനാവാതെ കരയുന്നത്.

ആ ഉമ്മയുടെ രണ്ട് അനുജത്തിമാരും ഇതിനേക്കാള്‍ ദുരിതമായ ജീവിത്തില്‍ അവര്‍ക്കരികിലുണ്ട്.

28000 രൂപയുടെ വേറൊരു കടം കൂടി ആ ഉമ്മയുടെ പേരിലുണ്ട്. അത് കല്ല്യാണത്തിന് മുമ്പ് തീര്‍ക്കേണ്ടതാണ്. അത് എങ്ങനെ തീര്‍ക്കുമെന്നോ കല്ല്യാണം എങ്ങനെ നടത്തുമെന്നോ അവര്‍ക്ക് മനസ്സിലാവുന്നേയില്ല. താങ്ങാവാനും താങ്ങി നിര്‍ത്താനും ആരുമില്ലാതായിപോകുന്നതാണ് ജീവിത്തിലെ ഏറ്റവും വലിയ ദു:ഖമെന്ന് ആ ഉമ്മ പറഞ്ഞുതരുന്നു.

കല്ല്യാണം കഴിഞ്ഞ് മക്കള്‍ പോയാലും ആ ഉമ്മയുടെ ജീവിതം ദുരിതപൂര്‍ണ്ണമാണ്. ഒരു കൊച്ചുവീടെങ്കിലും അവര്‍ക്ക് നിര്‍മ്മിച്ചു നല്‍കാന്‍ കഴിഞ്ഞാല്‍ അത് വലിയ പുണ്യമായിരിക്കും. അതുകൊണ്ട് കല്ല്യാണ ആവശ്യത്തോടൊപ്പം എന്തെങ്കിലം ചെയ്യാന്‍ പറ്റുമെങ്കില്‍ നിങ്ങള്‍ ചെയ്യണം. അതിനുവേണ്ടിയാണ് കൂടെ അക്കൗണ്ട് നമ്പറും ചേര്‍ക്കുന്നത്.

(ഇത് അവരുടെ മകള്‍ സാജിതയുടെ പേരിലുള്ള അക്കൗണ്ട് ആണ്. അവര്‍ ബദിയഡുക്ക മൂക്കംപാറയില്‍ താമസിക്കുമ്പോഴുണ്ടായ എഡ്രസാണ് ഇതിലുള്ളത്. ഇപ്പോള്‍ താമസം മദനി നഗര്‍ വാടക വീട്)
ACCOUNT
SAJIDHA.K, MOOKAMPARA HOUSE, BADIADKA. KASARAGOD
A/C NO: 5017101002154
IFSC CODE:CNRB0005017
CANARA BANK CHERKALA BRANCH


എബി കുട്ടിയാനം  99956416999

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.