• Latest News

    Tuesday, July 10, 2018

    എലി വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച കമിതാക്കളെ പോലീസ് ആശുപത്രിയിലാക്കി
    Tuesday, July 10, 2018
    2:07:00 AM

    അ​മ്പ​ല​പ്പു​ഴ: ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ് കാ​ണാ​താ​യ ക​മി​താ​ക്ക​ളെ വി​ഷം ക​ഴി​ച്ച​തി​നെ തു​ട​ർ​ന്ന്​ അ​മ്പ​ല​പ്പു​ഴ പോലീ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ത​ക​ഴി സ്വ​ദേ​ശി​യാ​യ 19കാ​ര​നും 16കാ​രി​യു​മാ​ണ്​ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യിലുള്ള​ത്.[www.maalabarflash.com]

    ബു​ധ​നാ​ഴ്ച​യാ​ണ് ഇ​വ​രെ​ കാ​ണാ​താ​യ​ത്. ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ ഓ​ച്ചി​റ പോലീ​സ് സ്​​റ്റേ​ഷ​നി​ലു​ണ്ടെ​ന്ന​റി​ഞ്ഞു. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച 2.30ഓ​ടെ പോലീ​സ് അ​മ്പ​ല​പ്പു​ഴ സ്​​റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു.

    രാ​വി​ലെ പെ​ൺ​കു​ട്ടി ഛർ​ദി​ച്ച​തി​നെ തു​ട​ർ​ന്ന് കാ​ര​ണം അ​േ​ന്വ​ഷി​ച്ച​പ്പോ​ഴാ​ണ് ശീ​ത​ള​പാ​നീ​യ​ത്തി​ൽ എ​ലി​വി​ഷം ചേ​ർ​ത്ത് കു​ടി​ച്ച​താ​യി അ​റി​ഞ്ഞ​ത്. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

    നാ​ടു​വി​ട്ട​ശേ​ഷം ചെ​ന്നൈ, സേ​ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ ചു​റ്റി. തി​രി​കെ നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ തൃ​ശൂ​രി​ൽ​നി​ന്നാ​ണ്​ എ​ലി​വി​ഷം വാ​ങ്ങി​യ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 11.30ഓ​ടെ യു​വാ​വി​ന്റെ സ​ഹോ​ദ​ര​ൻ ജോ​ലി​ചെ​യ്യു​ന്ന ഓ​ച്ചി​റ​യി​ലെ ത​ട്ടു​ക​ട​യി​ലെ​ത്തി. വി​വ​രം ക​ട​യു​ട​മ ഓ​ച്ചി​റ പോലീസി​നെ അ​റി​യി​ച്ചു. പോലീ​സ് എ​ത്തു​മെ​ന്ന്​ അ​റി​ഞ്ഞ​തോ​ടെ​യാ​ണ് വി​ഷം ക​ഴി​ച്ച​ത്.

    ഇ​രു​വ​രു​ടെ​യും ആ​രോ​ഗ്യ​നി​ല​യി​ൽ ആ​ശ​ങ്ക വേ​ണ്ടെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

    പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ പെ​ൺ​കു​ട്ടി​യെ വീ​ട്ടു​കാ​ർ​ക്കൊ​പ്പം വി​ടു​മെ​ന്നും മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക്കു​ശേ​ഷം ന​ട​പ​ടി കൈ​ക്കൊ​ള്ളു​മെ​ന്നും അ​മ്പ​ല​പ്പു​ഴ എ​സ്.​ഐ എം. ​ര​ജീ​ഷ് പ​റ​ഞ്ഞു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: എലി വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച കമിതാക്കളെ പോലീസ് ആശുപത്രിയിലാക്കി Rating: 5 Reviewed By: UMRAS vision
    Scroll to Top