• Latest News

    Sunday, July 8, 2018

    വീണ്ടും ഉടുമുണ്ട് പ്രയോഗം; യുവാവ് അറസ്റ്റില്‍
    Sunday, July 8, 2018
    4:27:00 AM

    മടിക്കൈ: വഴിയരികിലെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ഉടുമുണ്ട് പൊക്കി നഗ്നത പ്രദര്‍ശിപ്പിക്കുന്ന യുവാവിനെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി.[www.malabarflash.som]

    മടിക്കൈ കാഞ്ഞിരപ്പൊയില്‍ പെരളത്തെ അശോകനെ(24)യാണ് ഹൊസ്ദുര്‍ഗ് പോലീസ് നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയത്. അശോകന്‍ പതിവായി കുറ്റിക്കാട്ടില്‍ പതിയിരുന്ന് സ്‌കൂളിലും കോളേജിലേക്കും പോകുന്ന പെണ്‍കുട്ടികളെ മാടിവിളിച്ച് ഉടുമുണ്ട് പൊക്കി നഗ്നത പ്രദര്‍ശിപ്പിക്കുകയായിരുന്നു. 

    പെണ്‍കുട്ടികള്‍ രക്ഷിതാക്കളോട് പരാതി പറയുകായിരുന്നു. തുടര്‍ന്നാണ് നാട്ടുകാരുടെ സഹായത്തോടെ ഹൊസ്ദുര്‍ഗ് പോലീസ് ഇയാളെ പിടികൂടിയത്.
    പോക്‌സോ നിയമപ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയ അശോകനെ ഉച്ചകഴിഞ്ഞ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. നേരത്തെ സ്വകാര്യ ബസ് ക്ലീനറായിരുന്ന അശോകന്‍ മോഷണ കേസില്‍ തടവുശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
    ഏതാനും ദിവസം മുമ്പ് കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ് പരിസരത്ത് വിദ്യാര്‍ത്ഥിനികളെ ഉടുമുണ്ട് പൊക്കിക്കാണിച്ച പടന്നക്കാട്ടെ 65കാരനും പെണ്‍കുട്ടികളുടെ മാറിടം പിടിക്കാന്‍ ശ്രമിച്ച കാഞ്ഞങ്ങാട് സൗത്തിലെ അജിത്തും ഇപ്പോള്‍ ജയിലിലാണ്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വീണ്ടും ഉടുമുണ്ട് പ്രയോഗം; യുവാവ് അറസ്റ്റില്‍ Rating: 5 Reviewed By: editordesk Malabarflash
    Scroll to Top