• Latest News

  Saturday, July 7, 2018

  ഈ കുഞ്ഞിനു വേണ്ടി കരുണയുള്ളവര്‍ കനിയുമോ.....
  Saturday, July 7, 2018
  12:39:00 AM

  ഉദുമ:കളിച്ചും ചിരിച്ചും സന്തോഷത്തോടെ തരക്കാര്‍ക്കൊപ്പം ഓടിച്ചാടി നടന്ന അലോഷ് ബ്രിട്ടോക്കിനി പഴയനാളുകള്‍ തിരിച്ചു കിട്ടണമെങ്കില്‍ കരുണയുള്ളവര്‍ കനിയണം.കളനാട്‌ റോഡിലെ ദിനേശ്‌ കമ്പനിക്ക്‌ സമീപo താമസിക്കുന്ന അലക്സിന്‍റെയും നിമ്മിയുടെയും മകനാണ് അലോഷ് ബ്രിട്ടോ.[www.malabarflash.com]

  തലച്ചോറിനുള്ളില്‍ കുമിളകള്‍ രൂപപ്പെടുന്ന അപൂർ രോഗമാണ് അലോഷിന് പിടിപെട്ടിരിക്കുന്നത് . കഴിഞ്ഞ ഏപ്രില്‍ 23 നു കളിച്ചുകൊണ്ടിരിക്കെ അവശത അനുഭവപ്പെട്ടതിനെതുടര്‍ന്ന് കുട്ടിയെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തുടർന്ന്‌ മംഗളൂരു സ്വകാര്യാശുപത്രിയിലേക്ക്‌ കൊണ്ടുപോയി. അവിടെ നടത്തിയ പരിശോധനയിലാണ്‌ രോഗം തിരിച്ചറിഞ്ഞത്‌.
  കുട്ടിയ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍അടിയന്തിരമായി ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍നിര്‍ദേശിച്ചിരിക്കുന്നത്. മംഗളൂരുവില്‍ ഇതിനു സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ മുംബൈയിലെ ഹിന്ദുജ ആശുപത്രയിലേക്കാണ് ശസ്ത്രക്രിയക്കായി കൊണ്ടുപോകേണ്ടത്. ശസ്ത്രക്രിയക്കു 12 ലക്ഷം രൂപയോളം ചിലവ് വരും. 

  ഒരു സ്വകാര്യ സ്ഥാപനത്തില്‍ സെയിൽസ്മാനായി ജോലി ചെയ്യുന്ന അലക്സിനും കുടുംബത്തിനും ഈ സംഖ്യ താങ്ങാനാവുന്നതിലും അപ്പുറമാണ്. എത്രയും പെട്ടന്ന് കുഞ്ഞിന്റെ ഓപ്പറേഷൻ നടക്കണമെന്നും അല്ലാത്തപക്ഷം ജീവൻ തന്നെ അപകടത്തിലാകുംമെന്ന മുന്നറിയിപ്പ് ഡോക്ടർമാർ നൽകിയതോടെ ഈ കുടുംബം എന്തു ചെയ്യണമെന്നറിയാതെ ഉഴലുകയാണ്.
  ജൂലൈ പതിനൊന്നാം തീയതി അലോഷിന്റെ ഓപറേഷൻ നടത്താൻ തീരുമാനിച്ചിട്ടുണ്ട്‌. ഓപ്പറേഷന് മുൻകൂറായി ഏഴു ലക്ഷം രൂപയും തുടർന്ന് ബാക്കി അഞ്ചുലക്ഷം രൂപയും അടക്കേണ്ടതുണ്ട്. 20 ദിവസത്തിനുള്ളില്‍ എങ്ങനെ ഇത്രയും തൂക സംഘടിപ്പിക്കുമെന്നറിയാതെ നെട്ടോട്ടമോടുകയാണ് അലക്സും കൂടുംബവും. 

  ഈ കുഞ്ഞിന്‍റെ കളിചിരികള്‍ മാഞ്ഞുപോകാതിരിക്കാന്‍ അലിവുള്ളവരുടെ കനിവുതേടുകയാണ് അലക്സും കുടുംബവും. ഇതു കണ്ടറിഞ്ഞ നാട്ടുകാര്‍ പൊതുരംഗത്തു പ്രവർത്തിക്കുന്നവരുടെ നേതൃത്വത്തില്‍ അലോഷ് ബ്രിട്ടോ ചികിത്സ സഹായസമിതി രൂപവത്കരിച്ചു.

  ചെമ്മനാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കല്ലട്ര അബ്ദുൽ കാദർ ഹാജി (ചെയർമാൻ), ചന്ദ്രൻ കൊക്കാൽ (വർക്കിംഗ്‌ ചെയർമാൻ), മൊയ്‌തീൻ കുഞ്ഞി കളനാട് (ജനറൽ കൺവീനർ), അജിത് കളനാട് (ട്രഷറർ), കളനാട് ഹൈദ്രോസ് ജമാഅത്ത് ജനറൽ സെക്രട്ടറി കോഴിത്തിടിയിൽ അബ്ദുള്ള ഹാജി (ജോയിൻ കൺവീനർ), എന്നിവരാണ് ഭാരവാഹികൾ: 

  ഉദാരമതികളുടെ സഹായങ്ങള്‍ സിന്‍ഡിക്കേറ്റു ബാങ്ക് ഉദുമ ശാഖയില്‍ ഇതിനു തുടങ്ങിയ അക്കൗണ്ടിലൂടെ കൈമാറാം. അക്കൌണ്ട് നമ്പര്‍ 42262200179070 ( ഐ.എഫ്.എസ്.സി.കോഡ് SYNB0004226 ) ഫോൺ: 9961358720.
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: ഈ കുഞ്ഞിനു വേണ്ടി കരുണയുള്ളവര്‍ കനിയുമോ..... Rating: 5 Reviewed By: UMRAS vision
  Scroll to Top