• Latest News

    Monday, July 16, 2018

    കടബാധ്യത: ഒരു കുടുംബത്തിലെ ആറ് പേര്‍ ആത്മഹത്യ ചെയ്ത നിലയില്‍
    Monday, July 16, 2018
    12:20:00 AM

    റാഞ്ചി: ജാര്‍ഖണ്ഡിലെ ഹസരിബാഗില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. നരേഷ് മഹേശ്വരി ഇയാളുടെ മാതാപിതാക്കള്‍ ഭാര്യ രണ്ട് മക്കള്‍ എന്നിവരെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]

    50 ലക്ഷം രൂപവരുന്ന കടബാധ്യതയാണ് മരണകാരണമെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാകുറിപ്പ് പോലീസ് കണ്ടെടുത്തു.

    നരേഷ് മഹേശ്വരി വീടിന്റെ മുകളിലത്തെ നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്ത നിലയിലും മാതാപിതാക്കളെയും ഭാര്യയേയും ഫാനില്‍ തൂങ്ങിമരിച്ച നിലയിലും മക്കളുടെ കഴുത്തറുത്ത നിലയിലുമായിരുന്നൂവെന്ന് പോലീസ് വ്യക്തമാക്കുന്നു.

    അതേ സമയം സംഭവം കൊലപാതകമാണോയെന്ന നിലയിലും അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് വ്യക്തമാക്കി. സംഭവ സ്ഥലത്തുനിന്ന് ഫോറന്‍സിക് വിദഗ്ധര്‍ വിവരങ്ങള്‍ ശേഖരിച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കടബാധ്യത: ഒരു കുടുംബത്തിലെ ആറ് പേര്‍ ആത്മഹത്യ ചെയ്ത നിലയില്‍ Rating: 5 Reviewed By: UMRAS vision
    Scroll to Top