• Latest News

    Thursday, June 7, 2018

    സൗഹൃദം നടിച്ച് പീഡനവും തട്ടിപ്പും; യുവമോർച്ച നേതാവ് അറസ്​റ്റിൽ
    Thursday, June 7, 2018
    4:19:00 AM

    കൊല്ലം: ന​വ​മാ​ധ്യ​മ​ത്തി​ലൂ​ടെ സൗ​ഹൃ​ദ​ത്തി​ലാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച് പ​ണം​ത​ട്ടി​യ കേ​സി​ൽ  യു​വ​മോ​ർ​ച്ച നേ​താ​വ്​ പോലീ​സ്​ പി​ടി​യി​ൽ. യു​വ​മോ​ർ​ച്ച കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി​യം​ഗം തേ​വ​ല​ക്ക​ര സ്വ​ദേ​ശി രാ​ജേ​ഷ് കു​മാ​റാ​ണ് തെ​ക്കും​ഭാ​ഗം പോലീസി​ന്റെ പി​ടി​യി​ലാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ്​​ ചെ​യ്തു.[www.malabarflash.com]

    രാ​ജേ​ഷ് ഒ​മാ​നി​ൽ ജോ​ലി​ചെ​യ്​​തി​രു​ന്ന കാ​ല​ത്ത്​ തേ​വ​ല​ക്ക​ര സ്വ​ദേ​ശി​യും ഭ​ർ​തൃ​മ​തി​യു​മാ​യ യു​വ​തി​യു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​യി. ഫേ​സ്​​ബു​ക്കി​ലൂ​ടെ​യും വാ​ട്സ്​​ആ​പ്പി​ലൂ​ടെ​യും വ​ള​ർ​ന്ന ബ​ന്ധം ഇ​രു​വ​രും നാ​ട്ടി​ലെ​ത്തി​യ ശേ​ഷ​വും തു​ട​ർ​ന്നു.

    തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ തു​ട​ങ്ങി​യ സ്​​ഥ​ല​ങ്ങ​ളി​ൽ എ​ത്തി​ച്ച്​ യു​വ​തി​യെ ലൈം​ഗി​ക​മാ​യി ഇ​യാ​ൾ പീ​ഡി​പ്പി​ച്ച​താ​യി പോലീ​സ് പ​റ​യു​ന്നു. ഇ​തി​നി​ടെ, രാ​ജേ​ഷ് യു​വ​തി​യി​ൽ നി​ന്ന് പ​ണം കൈ​പ്പ​റ്റു​ക​യും എ​തി​ർ​ത്ത​പ്പോ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

    ഏ​ഴ് ല​ക്ഷ​ത്തി​ലേ​റെ രൂ​പ രാ​ജേ​ഷ് ഭീ​ഷ​ണി​പ്പെ​ടു​ത്തി കൈ​ക്ക​ലാ​ക്കി​യെ​ന്നും ത​ന്റെ എ.​ടി.​എം കാ​ർ​ഡ്​ ഉ​ൾ​പ്പെ​ടെ രാ​ജേ​ഷിന്റെ കൈ​വ​ശ​മാ​ണെ​ന്നും പ​രാ​തി​യി​ൽ യു​വ​തി പ​റ​യു​ന്നു.

    തെ​ക്കും​ഭാ​ഗം എ​സ്.​ഐ രാ​ജീ​വിന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോലീ​സാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. 
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സൗഹൃദം നടിച്ച് പീഡനവും തട്ടിപ്പും; യുവമോർച്ച നേതാവ് അറസ്​റ്റിൽ Rating: 5 Reviewed By: editordesk Malabarflash
    Scroll to Top