Latest News

യെമ​ൻ അ​തി​ർ​ത്തി​യി​ൽ മി​​​സൈ​​​ലാ​​​ക്ര​​​ണ​​​ത്തി​​​ൽ​ മ​ല​യാ​ളി മരിച്ചു

ചാ​​​വ​​​ക്കാ​​​ട്: യെ​​​മ​​​ൻ-​​​യു​​എ​​ഇ ക​​​ട​​​ൽ അ​​​തി​​​ർ​​​ത്തി​​​യി​​​ൽ യ​​​മ​​​നി​​​ലെ ഹു​​​തി വി​​​മ​​​ത​​​ർ ന​​​ട​​​ത്തി​​​യ മി​​​സൈ​​​ലാ​​​ക്ര​​​ണ​​​ത്തി​​​ൽ ചാ​​​വ​​​ക്കാ​​​ട് സ്വ​​​ദേ​​​ശി കൊ​​​ല്ല​​​പ്പെ​​​ട്ടു. ചാ​​​വ​​​ക്കാ​​​ട് തി​​​രു​​​വ​​​ത്ര കി​​​രാ​​​മ​​​ൻ​​​കു​​​ന്ന് പ​​​രേ​​​ത​​​നാ​​​യ പു​​​ളി​​​ക്ക​​​ൽ അ​​​ബ്ദു​​​റ​​​ഹ്‌​​മാ​​​ൻ ഹാ​​​ജി​​​യു​​​ടെ മ​​​ക​​​ൻ ക​​​മ​​​റു​​​ദ്ദീ​​ൻ(54)​ മ​​​രി​​​ച്ച​​​താ​​​യാ​​​ണ് ബ​​​ന്ധു​​​ക്ക​​​ൾ​​​ക്ക് വി​​​വ​​​രം ല​​​ഭി​​​ച്ച​​​ത്.[www.malabarflash.com]​ 

അ​​​ബു​​​ദാ​​​ബി​​​യി​​​ൽ യു​​എ​​ഇ പ്ര​​​തി​​​രോ​​​ധസേ​​​നാ വി​​​ഭാ​​​ഗ​​​ത്തി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​ണ് ക​​​മ​​​റു​​​ദ്ദീ​​ൻ.​
അ​​​ബു​​​ദാ​​​ബി​​​യി​​​ൽ​​നി​​​ന്ന് ഒ​​​രാ​​​ഴ്ച​​മു​​മ്പു പ്ര​​​തി​​​രോ​​​ധ സേ​​​ന​​​യോ​​​ടൊ​​​പ്പം ക​​​പ്പ​​​ലി​​​ൽ യെ​​​മ​​​ൻ-​​​യു​​എ​​ഇ ക​​​ട​​​ൽ അ​​​തി​​​ർ​​​ത്തി​​​യി​​​ൽ എ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു ക​​​മ​​​റു​​​ദ്ദീ​​​നെ​​​ന്ന് ബ​​​ന്ധു​​​ക്ക​​​ൾ പ​​​റ​​​ഞ്ഞു.​ യു​​എ​​ഇ​​ക്കെ​​​തി​​​രേ ഹൂ​​​തി വി​​​മ​​​ത​​​ർ ന​​​ട​​​ത്തു​​​ന്ന മി​​​സൈ​​​ലാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളെ ചെ​​​റു​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് യു​​എ​​ഇ പ്ര​​​തി​​​രോ​​​ധ സേ​​​ന ഇ​​​വി​​​ടെ​​​യെ​​​ത്തി​​​യ​​​ത്.​ മി​​​സൈ​​​ലാ​​​ക്ര​​​ണ​​​ത്തി​​​ൽ സേ​​​ന​​​യി​​​ലെ നാ​​​ല് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യാ​​​ണ് അ​​​റി​​​യു​​​ന്ന​​​ത്.​

ബു​​​ധ​​​നാ​​​ഴ്ച രാ​​​വി​​​ലെ​​​യാ​​​ണ് ക​​​പ്പ​​​ലി​​​നു നേ​​​രെ മി​​​സൈ​​​ൽ ആ​​​ക്ര​​​മ​​​ണം ഉ​​​ണ്ടാ​​​യ​​​ത്.​ ക​​​പ്പ​​​ലി​​​ന്‍റെ മു​​ക​​​ൾ​​ത​​​ട്ടി​​​ൽ നി​​​ൽ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന​​​വ​​​രാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ക​​​പ്പ​​​ലി​​​ന്‍റെ താ​​​ഴെ​​​ത്ത​​​ട്ടി​​​ലേ​​​ക്ക് ഓ​​​ടി​​ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​തി​​​നു മു​​​മ്പു​​ത​​​ന്നെ മി​​​സൈ​​​ൽ പ​​​തി​​​ച്ചെ​​​ന്നാ​​​ണ് പ്ര​​​തി​​​രോ​​​ധ സേ​​​ന​​​യി​​​ലെ ത​​​ന്നെ മ​​​ല​​​യാ​​​ളി​​​യാ​​​യ മ​​​റ്റൊ​​​രു ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ പ​​റ​​ഞ്ഞു.​ 
ഈ ​​ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ അ​​​ബു​​​ദാ​​​ബി​​​യി​​​ൽ ജോ​​​ലി​​ചെ​​​യ്യു​​​ന്ന തി​​​രു​​​വ​​​ത്ര അ​​​യ്യ​​​ത്ത​​​യി​​​ൽ സെ​​​യ്ഫു​​​ദ്ദീ​​നോ​​​ട് വി​​​വ​​​രം പ​​​റ​​​യു​​​ക​​​യും അ​​ദ്ദേ​​ഹം നാ​​​ട്ടി​​​ലേ​​​ക്ക് വി​​​വ​​​രം അ​​​റി​​​യി​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.​ എ​​​ന്നാ​​​ൽ മൃ​​​ത​​​ദേ​​​ഹം എ​​​വി​​​ടെ​​​യാ​​​ണ് സൂ​​​ക്ഷി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന​​​തി​​​നെ പ​​​റ്റി​​​യു​​​ള്ള വി​​​വ​​​രം ബ​​​ന്ധു​​​ക്ക​​​ൾ​​​ക്കു ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ല.​

ജു​​​മൈ​​​ല(​​​സീ​​​ന​​​ത്ത്)​​​യാ​​​ണ് ക​​​മ​​​റു​​​ദ്ദീ​​ന്‍റെ ഭാ​​​ര്യ.​ മ​​​ക്ക​​​ൾ :സു​​​മ​​​യ്യ, അ​​​മീ​​​ന. മ​​​രു​​​മ​​​ക​​​ൻ: ഷം​​​സീ​​​ർ (അ​​​ബു​​​ദാ​​​ബി).

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.