• Latest News

    Wednesday, June 13, 2018

    താജ്​മഹലിന്റെ കവാടം തകർക്കാൻ സംഘ്​പരിവാർ ശ്രമം
    Wednesday, June 13, 2018
    12:03:00 AM

    ന്യൂഡൽഹി: ലോകാത്ഭുതങ്ങളിൽ ഒന്നായ ആഗ്രയിലെ താജ്മഹലിന്റെ  കവാടം തകർക്കാൻ സംഘ്​പരിവാർ ശ്രമം. പടിഞ്ഞാറ്​ ഭാഗത്തെ കവാടം തകർക്കാനാണ് വി.എച്ച്.പിയുടെ നേതൃത്വത്തിലുള്ള സംഘം ശ്രമിച്ചത്.[www.malabarflash.com]

    ബസായ് ഘട്ടിലുള്ള സിദ്ധേശ്വർ മഹാദേവ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിലാണ് താജ്മഹലി​​​ന്റെ പടിഞ്ഞാറേ കവാടം നിൽക്കുന്നതെന്നും ഇത് ക്ഷേത്രത്തിലേക്കുള്ള വഴി തടയുന്നുണ്ടെന്നും ആരോപിച്ചാണ്​ പൊളിക്കാൻ ​ശ്രമിച്ചത്​​. ചുറ്റികകളും കമ്പിപ്പാരകളുമായി 30ഒാളം പേരായിരുന്നു അക്രമ സംഘത്തിലുണ്ടായിരുന്നത്​.

    താജ്മഹലിനെക്കാൾ മുമ്പു തന്നെ ക്ഷേത്രം അവിടെയുണ്ടായിരുന്നു. പല തവണ ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥർ കവാടം പൊളിച്ചു മാറ്റാൻ തയാറായിരുന്നില്ല. ഇക്കാരണത്താലാണ് തങ്ങൾ പൊളിച്ചു മാറ്റുന്നതെന്നും വി.എച്ച്​.പി നേതാവ്​ രവി ദുബേ പറഞ്ഞു.

    ആർക്കിയോളിക്കൽ സർവേ ഒാഫ്​ ഇന്ത്യയുടെ പരാതിയിൽ പോലീസ്​ കേസെടുത്തു. അ​ഞ്ച്​ പേരെ പോലീസ്​ കസ്​റ്റഡിയിലെടുത്തിട്ടുണ്ട്​.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: താജ്​മഹലിന്റെ കവാടം തകർക്കാൻ സംഘ്​പരിവാർ ശ്രമം Rating: 5 Reviewed By: editordesk Malabarflash
    Scroll to Top