Latest News

ബദ്ർ സ്മരണകൾ ഉയർത്തി എസ് കെ എസ് എസ് എഫ് ജില്ലാ റമളാൻ പ്രഭാഷണത്തിന് തുടക്കം

കാസർകോട്: പാരമ്പര്യങ്ങളും ചര്യകളും തമസ്കരിക്കുന്ന വർത്തമാനകാലത്ത് മുൻ കാല നേതാക്കളെ അനുസ്മരിക്കുകയും അവരുടെ ഗുണഗണങ്ങൾ സമൂഹത്തെ ധരിപ്പിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് സയ്യിദ് കെ.എസ് അലി തങ്ങൾ കുമ്പോൽ അഭിപ്രായപ്പെട്ടു.[www.malabarflash.com]

ആസക്തിക്കെതിരെ ആത്മസമരം എന്ന പ്രമേയത്തിൽ എസ് കെ എസ് എസ് എഫ് കാസർകോട് ജില്ലാ കമ്മിറ്റി ജൂൺ 2 മുതൽ 5 വരെ കാസർക്കോട്ട് നടത്തുന്ന റമളാൻ പ്രഭാഷണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം.

ഭൗതിക സുഖത്തിൽ ഇസ്ലാമിനെയും, മത കാര്യങ്ങളെയും മറന്ന് 'പോവുന്ന തലമുറ വളർന്ന് വരികയാണ്. തിന്മകൾക്ക് പ്രോത്സാഹനം കൊടുക്കുന്ന ചുറ്റുപാടിൽ നിന്ന് മാറ്റം വരണം, പരിശുദ്ധ ഇസ്ലാമിന്റെ ചുറ്റുപാടിലേക്ക് യുവക്കളെ കൊണ്ട് വരുന്നതിൽ എസ് കെ എസ് എസ് എഫ് ചെയ്യുന്ന പ്രവർത്തനം പ്രശംസനീയമാണ്., ആത്മ സമർപ്പണം നടത്തിയ ബദ്ർ ശുഹദാക്കളുടെ സ്മരണ പഠിക്കാൻ യുവതല മുറ തയ്യാറാവണമെന്നും തങ്ങൾ കൂട്ടിച്ചേർത്തു. 

എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര അദ്ധ്യക്ഷനായി, ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് ഫൈസി ക ജെ സ്വാഗതം പറഞ്ഞു, സ്വാഗത സംഘം ചെയർമാൻ അബ്ദുദുല്ല ഹാജി പതാക ഉയർത്തി. ബദർ ഒരു ചരിത്ര വായന എന്ന വിഷയത്തിൽ അൻവർ മുഹ്യയദ്ധീൻ ഹുദവി ആലുവ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് താജുദ്ദീൻ ദാരിമി പടന്ന ,അബുബക്കർ സാലൂദ് നിസാമി, ഹംസത്തു സഅദി, സയ്യിദ് ഹുസൈൻ തങ്ങൾ മാസ്തിക്കുണ്ട്, അഹ്മദ് മുസ്ലിയാർ ചെർക്കള, ബഷീർ ദാരിമി തളങ്കര, എസ് പി സലാഹുദ്ധീൻ, അബു തങ്ങൾ, പൂക്കോയ തങ്ങൾ, ഷറഫുദ്ധീൻ കുണിയ, യൂനുസ് ഫൈസി അരിയങ്കല്ല്, സയ്യിദ് സൈഫുദ്ധീൻ തങ്ങൾ,ഇബ്രാഹിം ഹാജി സഫ, സുബൈർ ദാരിമി പൈക്കം, പി. എച്ച് അസ്ഹരി, മുഹമ്മദ് കുഞ്ഞി തുരുത്തി, യു ബഷീർ ഉളിയത്തടുക്ക,ജൗഹർ ഉദുമ, എം.എച്ച് മഹ്മൂദ്, ഹുസൈൻ ഹാജി ബേർക്ക, സിദ്ധീഖ് ബെളിഞ്ച, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ആദം ദാരിമി, സലാം ഫൈസി പേരാൽ ശിഹാബ് അണങ്കൂർ ,ലത്തീഫ് കൊല്ലമ്പാടി, റംശീദ് കല്ലുരാവി
ഇർഷാദ് ഹുദവി ബെദിര, തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു

ജൂൺ 3 ന് : സുന്നി യുവജന സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്യും, സ്വാഗത സംഘം ട്രഷറർ ബി എം കുട്ടി അദ്ധ്യക്ഷനാകും,പ്രമുഖ പ്രഭാഷകൻ അൻവർ മുഹ്യ യദ്ധീൻ ഹുദവിഎത്രയും പ്രിയപ്പെട്ട ഭർത്താവ് അറിയുവാൻ, എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും

ജൂൺ 4 ന്  : സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി എം.എ ഖാസിം മുസ്ലിയാർ ഉദ്ഘാടനം ചെയ്യും, എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് താജുദ്ധീൻ ദാരിമി പടന്ന അദ്ധ്യക്ഷനാകും

ജൂൺ 5 ന് സമാപനം മഹാ സംഗമം, വർഷങ്ങളായി എസ് കെ എസ് എസ് എഫ് സംഘടിപ്പിക്കുന്ന റമളാൻ പ്രഭാഷണ പരിപാടിയുടെ സ്വാഗത സംഘ ചെയർമനായി പ്രവർത്തിച്ചിരുന്ന മർഹും ഖത്തർ ഇബ്രാഹിം ഹാജി അനുസ്മരണ സമ്മേളനം നടക്കും. സമസ്ത കേന്ദ്ര മുശാവറ അംഗവും സമസ്ത ജില്ലാ പ്രസിഡന്റും മായ ഖാളി ത്വാഖ അഹ്മദ് മൗലവി ഖാസിയാറകം ഉദ്ഘാടനം ചെയ്യും.സമസ്തയുടെ പ്രമുഖർ ഖത്തർ ഹാജിയെ അനുസ്മരിക്കും തുടർന്ന് സമസ്ത യുടെയും കീഴ്ഘടങ്ങളുടെയും സംസ്ഥാന ജില്ലാ നേതാക്കളുടെയും, പ്രമുഖ സയ്യിദന്മാരുടെ നേതൃത്വത്തിൽ മജ് ലിസുന്നൂർ ആത്മീയ സദസ്സും, കൂട്ടുപ്രാർത്ഥനയും നടക്കും കുട്ടു പ്രാർത്ഥനക്ക് പ്രമുഖ സൂഫിവര്യൻ ചെറുമോത്ത് ഉസ്താദ് നേതൃത്വം നൽകും. സമാപന പ്രാർത്ഥനക്ക് സയ്യിദ് നജ്മുദ്ധീൻ പൂക്കോയ തങ്ങൾ അൽ ഹൈദ്രോസി ,സയ്യിദ് എൻ പി.എം സൈനുൽ ആബിദീൻ നേത്യത്വം നൽകും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.