Latest News

ഞ​​ങ്ങ​​ളു​​ടെ അ​​ജ​​ന്യ​​മോ​​ള്‍ ജീ​​വി​​ത​​ത്തി​​ലേ​​ക്ക്...

കോ​ഴി​ക്കോ​ട്: നി​പ്പാ വൈ​റ​സ് ബാ​ധി​ച്ച​തി​നെ​ത്തു​ട​ര്‍ന്ന് മ​ര​ണാ​സ​ന്ന​യാ​യ ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍ഥി അ​ജ​ന്യ​മോ​ളു​ടെ തി​രി​ച്ചു​വ​രു​വ് വൈ​ദ്യ​ശാ​സ്ത്ര​ത്തെ​പ്പോ​ലും അ​ദ്ഭു​ത​പ്പെ​ടു​ത്തു​ന്നു.[www.malabarflash.com] 

നി​പ്പാ വൈ​റ​സ് ബാ​ധി​ച്ച​തി​നെ​ത്തു​ട​ര്‍ന്ന് നേ​ര​ത്തെ മ​രി​ച്ച ന​ഴ്‌​സ് ലി​നി​യ്‌​ക്കൊ​പ്പ​മാ​ണ് അ​ജ​ന്യ​മോ​ളെ​യും കോ​ഴി​ക്കോ​ട് ചെ​സ്റ്റ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ​യും സ​ഹ​പ്ര​വ​ര്‍ത്ത​ക​രു​ടെ കൂ​ട്ടാ​യ ശ്ര​മ​മാ​ണ് അ​ജ​ന്യ​മോ​ളെ ജീ​വി​ത​ത്തി​ലേ​ക്കു തി​രി​കെ കൊ​ണ്ടു​വ​രു​ന്ന​ത്.

അ​ജ​ന്യ​മോ​ളു​ടെ തി​രി​ച്ചു​വ​ര​വി​നെ​ക്കു​റി​ച്ചു സ​ഹ​പ്ര​വ​ര്‍ത്ത​ക​യാ​യ റൂ​ബി സ​ജ്‌​ന ഫേ​സ്ബു​ക്കി​ല്‍ പോ​സ്റ്റ് ചെ​യ്ത കു​റി​പ്പ് ഇ​തി​നോ​ട​കം വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു. ആയിരങ്ങളാണ്‌ പോ​സ്റ്റ് ഇ​തി​നോ​ട​കം ഷെ​യ​ര്‍ ചെ​യ്യ​പ്പെ​ട്ട​ത്. 

റൂ​ബി സ​ജ്ന​യു​ടെ ഫേ​സ്ബു​ക്കി​ന്‍റെ പൂ​ർ​ണ​രൂ​പം:
ഞ​​ങ്ങ​​ളു​​ടെ അ​​ജ​​ന്യ​​മോ​​ള്‍ ജീ​​വി​​ത​​ത്തി​​ലേ​​ക്ക്...
നി​​പ്പാ​​രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ചു ഞ​​ങ്ങ​​ളു​​ടെ ചെ​​സ്റ്റ് ഹോ​​സ്പി​​റ്റ​​ലി​​ല്‍ ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന ന​​ഴ്സിം​​ഗ് വി​​ദ്യാ​​ര്‍​ഥി​​നി അ​​ജ​​ന്യ​​യു​​ടെ ര​​ക്ത​​പ​​രി​​ശോ​​ധ​​ന​​യി​​ല്‍ ആ​​രോ​​ഗ്യ​​മേ​​ഖ​​ല​​യെ അ​​ദ്ഭു​​ത​​പ്പെ​​ടു​​ത്തു​​ന്ന റി​​സ​​ള്‍​ട്ടാ​​ണ് കാ​​ണ​​പ്പെ​​ടു​​ന്ന​​ത്...

ഞ​​ങ്ങ​​ളി​​ല്‍​നി​​ന്നു സ്വ​​ര്‍​ഗ​​ത്തി​​ലേ​​ക്കു പ​​റ​​ന്നു​​യ​​ര്‍​ന്ന സ​​ഹ​​പ്ര​​വ​​ര്‍​ത്ത​​ക സി​​സ്റ്റ​​ര്‍ ലി​​നി​​യോ​​ടൊ​​പ്പ​​മാ​​യി​​രു​​ന്നു അ​​ജ​​ന്യ​​മോ​​ളെ ചെ​​സ്റ്റ് ഹോ​​സ്പി​​റ്റ​​ലി​​ലെ ഐ​​സി​​യുവിൽ ​​അ​​ഡ്മി​​റ്റ്‌ ചെ​​യ്തി​​രു​​ന്ന​​ത്... ആ​​ത്മാ​​ര്‍​ഥ​​ത​​യും സ്നേ​​ഹ​​വും വാ​​രി​​വി​​ത​​റി​​യ ആ ​​കു​​ഞ്ഞു ഹൃ​​ദ​​യ​​ത്തെ കാ​​ര്‍​ന്നു​​തി​​ന്നു​​ന്ന മ​​യോ​​കാ​​ര്‍​ടൈ​​റ്റ്സും ഭാ​​വി​​യി​​ലേ​​ക്കു​​ള്ള ചി​​ന്ത​​ക​​ളെ ഉ​​ദ്ദീ​​പി​​പ്പി​​ക്കു​​ന്ന നി​​ഷ്ക​​ള​​ങ്ക​​മാ​​യ ആ ​​കു​​ഞ്ഞു ത​​ല​​ച്ചോ​​റി​​ല്‍ ചി​​ത​​ല്‍​പു​​റ്റു​​പോ​​ലെ വ്യാ​​പി​​ച്ച എ​​ന്‍​സ​​ഫ​​ലൈ​​റ്റി​​സും ശ്വാ​​സ​​നി​​ശ്വാ​​സ​​ങ്ങ​​ളെ വ​​രി​​ഞ്ഞു മു​​റു​​ക്കു​​ന്ന ARDSമാ​​യി അ​​ര്‍​ധ​​ബോ​​ധാ​​വ​​സ്ഥ​​യി​​ല്‍ ഞ​​ങ്ങ​​ളു​​ടെ കൈ​​ക​​ളി​​ലേ​​ക്കെ​​ത്തി​​യ കു​​ഞ്ഞ​​നു​​ജ​​ത്തി ക​​ഴി​​ഞ്ഞ പ​​ത്തു ദി​​വ​​സ​​ങ്ങ​​ളി​​ലെ ആ​​ശ​​ങ്ക​​യ്ക്കു വി​​രാ​​മം കു​​റി​​ച്ച് അ​​ദ്ഭു​​ത​​ക​​ര​​മാ​​യി ര​​ക്ഷ​​പ്പെ​​ടു​​ന്നു എ​​ന്ന​​റി​​ഞ്ഞ​​തു സ​​മാ​​ന​​ത​​ക​​ളി​​ല്ലാ​​ത്ത സ​​ന്തോ​​ഷ​​മാ​​ണ് ചെ​​സ്റ്റ് ഹോ​​സ്പി​​റ്റ​​ലി​​ലെ ഓ​​രോ ന​​ന്മ​​മ​​ന​​സി​​നും ന​​ല്‍​കു​​ന്ന​​ത്...

ഒ​​രു പ​​ക്ഷേ ലോ​​ക​​ത്ത് ആ​​ദ്യ​​മാ​​യി​​രി​​ക്കാം ഇ​​ത്ത​​രം മാ​​ര​​ക​​മാ​​യ അ​​വ​​സ്ഥ​​യി​​ല്‍​നി​​ന്ന് ഒ​​രു നി​​പ്പാ​​രോ​​ഗി ജീ​​വി​​ത​​ത്തി​​ലേ​​ക്കു​​ള്ള തി​​രി​​ച്ചു വ​​ര​​വി​​നു ത​​യാ​​റാ​​കു​​ന്ന​​ത്.. അ​​ഭി​​മാ​​നം എ​​ന്ന വാ​​ക്കി​​ന്‍റെ ആ​​കെ​​ത്തു​​ക എ​​ന്താ​​ണെ​​ന്ന് മ​​ന​​സി​​ലാ​​ക്കാ​​ന്‍ ക​​ഴി​​യു​​ന്ന ഒ​​രു സ​​ന്ദ​​ർ​​ഭ​​മാ​​ണി​​ത്... ഒ​​പ്പം വാ​​ക്കു​​ക​​ളാ​​ല്‍ വ​​ര്‍​ണി​​ക്കാ​​ന്‍ ക​​ഴി​​യാ​​ത്ത സ​​ന്തോ​​ഷ​​വും....

കേ​​ര​​ള​​ത്തി​​ലെ ദൃ​​ശ്യ​​ശ്രാ​​വ്യ മാ​​ധ്യ​​മ​​ങ്ങ​​ളി​​ലും പൊ​​തു​സ​​മൂ​​ഹ​​ത്തി​​ലും നി​​പ്പാ വൈ​​റ​​സി​​നെ​​യും സ​​ര്‍​ക്കാ​​ര്‍ ഇ​​ട​​പെ​​ട​​ലി​​നെ​​യും കു​​റി​​ച്ച് ഇ​​ട​​ത​​ട​​വി​​ല്ലാ​​തെ ച​​ര്‍​ച്ച ചെ​​യ്യ​​പ്പെ​​ടു​​മ്പോ​​ഴും തി​​ര​​ശീ​​ല​​യ്ക്കു പി​​ന്നി​​ല്‍ PPE എ​​ന്ന പോ​​ളി​​ത്തീ​​ന്‍ ക​​വ​​റി​​ല്‍ പൊ​​തി​​ഞ്ഞ ശ​​രീ​​ര​​വു​​മാ​​യി ശ്വാ​​സ​​മെ​​ടു​​ക്കാ​​ന്‍ പോ​​ലും ബു​​ദ്ധി​​മു​​ട്ടു​​ള്ള ത​​ര​​ത്തി​​ല്‍ N 95 മാ​​സ്കും മൂ​​ന്നി​​ലേ​​റെ കൈ​​കാ​​ലു​​റ​​ക​​ളും ധ​​രി​​ച്ചു മൂ​​ടി​​ക്കെ​​ട്ടി​​യ മു​​റി​​ക്കു​​ള്ളി​​ലെ ക​​ടു​​ത്ത​​ചൂ​​ടി​​ലും ആ​​ശ​​ങ്ക​​ക​​ള​​ട​​ങ്ങാ​​ത്ത മ​​ന​​സു​​മാ​​യി മു​​ഴു​​വ​​ന്‍ സ​​മ​​യം രോ​​ഗി​​ക്കൊ​​പ്പം ചി​​ല​​വി​​ടു​​ന്ന​​ത് ന​​ഴ്സിം​​ഗ് സ​​മൂ​​ഹ​​മാ​​ണെ​​ന്ന​​തു പ​​ല​​പ്പോ​​ഴും ച​​ര്‍​ച്ച ചെ​​യ്യാ​​തെ പോ​​കു​​ന്നു... 

അ​​ത്ത​​രം ച​​ര്‍​ച്ച​​ക​​ളി​​ല്‍​നി​​ന്നു ല​​ഭി​​ക്കു​​ന്ന കേ​​വ​​ല അം​​ഗീ​​കാ​​ര​​ത്തെ​​ക്കാ​​ള്‍ പ​​ത്ത​​ര​​മാ​​റ്റു​​ണ്ട് അ​​ജ​​ന്യ​​യു​​ടെ തി​​രി​​ച്ചു വ​​ര​​വി​​ലൂ​​ടെ ഞ​​ങ്ങ​​ള്‍​ക്കു ല​​ഭി​​ക്കു​​ന്ന അം​​ഗീ​​കാ​​ര​​വും ആ​​ത്മ​​സം​​തൃ​​പ്തി​​യും...

ചി​​കി​​ത്സ​​യി​​ലി​​രു​​ന്ന ലി​​നി​​സി​​സ്റ്റ​​ർ, ജാ​​ന​​കി, രാ​​ജ​​ന്‍, അ​​ഖി​​ല്‍ എ​​ന്നി​​വ​​രു​​ടെ മ​​ര​​ണ​​ത്തി​​നും മൃ​​ത​​ശ​​രീ​​രം നീ​​ക്കം ചെ​​യ്യു​​ന്ന വേ​​ദ​​നാ​​ജ​​ന​​ക​​മാ​​യ കാ​​ഴ്ച​​ക​​ള്‍​ക്കും സാ​​ക്ഷ്യം വ​​ഹി​​ച്ച​​പ്പോ​​ഴാ​​ണ് മ​​നു​​ഷ്യ​​ന്‍ എ​​ന്ന നാ​​ല​​ക്ഷ​​ര​​ത്തി​​നു ഈ ​​ഭൂ​​മി​​യി​​ല്‍ എ​​ന്ത് വി​​ല​​യു​​ണ്ടെ​​ന്നു മ​​ന​​സി​​ലാ​​യ​​ത്‌... ഉ​​റ്റ​​വ​​ര്‍ പോ​​ലും മ​​ടി​​യോ​​ടെ മാ​​റി നി​​ന്ന​​പ്പോ​​ഴും ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​ത്തോ​​ടെ ക​​ര്‍​ത്ത​​വ്യം നി​​റ​​വേ​​റ്റി​​യ ഞ​​ങ്ങ​​ള്‍​ക്കൊ​​പ്പം​​നി​​ന്ന ചെ​​സ്റ്റ് ഹോ​​സ്പി​​റ്റ​​ലി​​ലെ ചേ​​ച്ചി​​മാ​​രു​​ടെ സേ​​വ​​നം വി​​ല​​മ​​തി​​ക്കാ​​നാ​​കാ​​ത്ത​​താ​​ണ്...

പ​​ല​​രും ഭീ​​തി​​യോ​​ടെ മാ​​റി നി​​ന്ന​​പ്പോ​​ഴും അ​​ജ​​ന്യ​​യി​​ലെ ജീ​​വ​​ന്‍റെ ക​​ണി​​ക​​യെ നി​​ല​​നി​​ര്‍​ത്തു​​ന്ന​​തി​​ന് ഉ​​ള്ളി​​ലേ​​ക്കു മ​​രു​​ന്നും ജ​​ലാം​​ശ​​വും ന​​ല്‍​കു​​ന്ന​​തി​​നാ​​യി മൂ​​ക്കി​​ലെ ശ്ര​​വ​​ങ്ങ​​ളി​​ലൂ​​ടെ വ​​മി​​ക്കു​​ന്ന വൈ​​റ​​സു​​ക​​ളെ വ​​ക​​ഞ്ഞു മാ​​റ്റി മ​​ടി​​യേ​​തു​​മി​​ല്ലാ​​തെ ആ ​​കു​​ഞ്ഞ​​നു​​ജ​​ത്തി​​യെ ചേ​​ര്‍​ത്തു പി​​ടി​​ച്ചു റ​​യി​​ല്‍​സ്ട്യൂ​​ബ് നി​​ക്ഷേ​​പി​​ച്ച ഞ​​ങ്ങ​​ളു​​ടെ സു​​നി​​ത സി​​സ്റ്റ​​ര്‍ ലോ​​ക​​ത്തി​​ലെ ത​​ന്നെ നി​​പ്പാ പ​​രി​​ചാ​​ര​​ക​​ര്‍​ക്കു മ​​ഹ​​ത്താ​​യ മാ​​തൃ​​ക​​യാ​​ണ്...

രോ​​ഗം ബാ​​ധി​​ച്ചാ​​ല്‍ മ​​ര​​ണം ഉ​​റ​​പ്പാ​​ണെ​​ന്ന ചി​​ന്ത​​യും പ​​റ​​ക്കമു​​റ്റാ​​ത്ത മ​​ക്ക​​ളു​​ടെ​​യും കു​​ടും​​ബ​​ത്തി​​ന്‍റെ​​യും ഓ​​ര്‍​മ​​ക​​ളും മൂ​​ലം മ​​ര​​വി​​ച്ച മ​​ന​​സി​​ന്‍റെ ഭാ​​രം ഓ​​രോ ദി​​വ​​സ​​വും താ​​ങ്ങാ​​വു​​ന്ന​​താ​​യി​​രു​​ന്നി​​ല്ല.. ഒ​​പ്പം നി​​ന്ന് ധൈ​​ര്യം പ​​ക​​ര്‍​ന്നും ആ​​വ​​ശ്യ​​മാ​​യ പി​​ന്തു​​ണ ന​​ല്‍​കി​​യും ഒ​​രു വി​​ളി​​പ്പാ​​ട​​ക​​ലെ​​നി​​ന്ന് എ​​ന്നും ഞ​​ങ്ങ​​ളെ സ​​ഹാ​​യി​​ച്ച KGNA കോ​​ഴി​​ക്കോ​​ട് ജി​​ല്ലാ നേ​​തൃ​​ത്വ​​ത്തോ​​ടു ഞ​​ങ്ങ​​ള്‍​ക്കു​​ള്ള ക​​ട​​പ്പാ​​ട് ചെ​​റു​​ത​​ല്ല... നി​​പ്പാ ബാ​​ധി​​ത​​രി​​ല്‍ ഒ​​രാ​​ളെ​​യെ​​ങ്കി​​ലും ര​​ക്ഷ​​പ്പെ​​ടു​​ത്തി​​യെ​​ടു​​ക്കാ​​നു​​ള്ള കൂ​​ട്ടാ​​യ പ​​രി​​ശ്ര​​മ​​മാ​​യി​​രു​​ന്നു ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ല്‍ ഞ​​ങ്ങ​​ള്‍ ന​​ട​​ത്തി​​വ​​ന്ന​​ത്...

ഇ​​തൊ​​രു കൂ​​ട്ടാ​​യ്മ​​യു​​ടെ വി​​ജ​​യ​​മാ​​ണ്... ഞ​​ങ്ങ​​ളു​​ടെ സൂ​​പ്ര​​ണ്ട് രാ​​ജ​​ഗോ​​പാ​​ല്‍​സാ​​ര്‍, സൂ​​ര​​ജ്സ​​ാർ, ആ​​ന​​ന്ദ​​ന്‍​സാ​​ര്‍ അ​​ട​​ക്ക​​മു​​ള്ള മ​​റ്റു ഡോ​​ക്ട​​ര്‍​മാ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ഞ​​ങ്ങ​​ളും ഏ​​റെ പ്രി​​യ​​പ്പെ​​ട്ട പി ​​ജി ഡോ​​ക്ടേ​​ഴ്സ് സെ​​യ്ത, ഫ​​സീ​​ല, ജ​​സ്ന, പ്രി​​യ, അ​​മൃ​​ത മ​​റ്റു ന​​ഴ്സിം​​ഗ് ഇ​​ത​​ര സ്റ്റാ​​ഫു​​ക​​ളും ചേ​​ര്‍​ന്ന് നേ​​ടി​​യ തി​​ള​​ക്ക​​മാ​​ർ​​ന്ന വി​​ജ​​യം.. അ​​തി​​നെ പാ​​ര്‍​ശ്വ​​വ​​ല്‍​ക്ക​​രി​​ക്കു​​ന്ന ത​​ര​​ത്തി​​ലു​​ള്ള അ​​ഭി​​പ്രാ​​യ​​ങ്ങ​​ള്‍ ഉ​​യ​​ര്‍​ന്നു വ​​രു​​ന്ന​​ത് അ​​വ​​ജ്ഞ​​യോ​​ടെ​​യ​​ല്ലാ​​തെ കാ​​ണാ​​ന്‍ ക​​ഴി​​യി​​ല്ല...

അ​​ജ​​ന്യ​​യെ ജീ​​വി​​ത​​ത്തി​​ലേ​​ക്കു കൈ​​പി​​ടി​​ച്ച് ന​​ട​​ത്തി​​യ ചെ​​സ്റ്റ് ഹോ​​സ്പി​​റ്റ​​ലി​​ന്‍റെ അ​​ഭി​​മാ​​ന​​ങ്ങ​​ളാ​​യ ചി​​ല പേ​​രു​​ക​​ള്‍ കൂ​​ടി പ​​റ​​യാ​​തി​​രി​​ക്കാ​​നാ​​കി​​ല്ല... ഞ​​ങ്ങ​​ളു​​ടെ ബ്ര​​ദ​​ര്‍ അ​​ഭി​​ലാ​​ഷ്, സി​​സ്റ്റ​​ര്‍ മോ​​നി​​ത, സി​​സ്റ്റ​​ര്‍ ര​​ഞ്ജി​​നി,സി​​സ്റ്റ​​ര്‍ ഷാ​​ന്‍ എ​​ന്നി​​വ​​രു​​ടെ തീ​​ക്ഷ്ണ​​മാ​​യ സേ​​വ​​ന​​ങ്ങ​​ള്‍​ക്കൊ​​പ്പം ചെ​​സ്റ്റ് ഹോ​​സ്പി​​റ്റ​​ലി​​ലെ ന​​ഴ്സിം​​ഗ് സ​​മൂ​​ഹ​​ത്തി​​ന്‍റെ കൂ​​ട്ടാ​​യ പ​​രി​​ച​​ര​​ണ​​വും പ്രാ​​ര്‍​ത്ഥ​​ന​​യു​​മാ​​ണ് അ​​ജ​​ന്യ​​യെ ഞ​​ങ്ങ​​ള്‍​ക്കു തി​​രി​​കെ ല​​ഭി​​ക്കാ​​ന്‍ സ​​ഹാ​​യ​​ക​​മാ​​യ​​ത്....

ഒ​​പ്പം ഈ ​​ദു​​ര​​ന്ത മു​​ഖ​​ത്തേ​​ക്ക് ആ​​വ​​ശ്യ​​മാ​​യ എ​​ല്ലാ സു​​ര​​ക്ഷാ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളും ഏ​​ര്‍​പ്പെ​​ടു​​ത്തി കോ​​ഴി​​ക്കോ​​ട് ക്യാ​​മ്പ് ചെ​​യ്തു സ്ഥി​​തി​​ഗ​​തി വി​​ല​​യി​​രു​​ത്തി ഞ​​ങ്ങ​​ള്‍​ക്ക് ആ​​ത്മ​​ധൈ​​ര്യം പ​​ക​​ര്‍​ന്നു​ത​​രു​​ന്ന കേ​​ര​​ള​​ത്തി​​ന്‍റെ ആ​​രോ​​ഗ്യ​​മ​​ന്ത്രി ശ്രീ​​മ​​തി ശൈ​​ല​​ജ​​യു​​ടെ ഇ​​ട​​പെ​​ട​​ല്‍ ഏ​​റെ പ്ര​​കീ​​ര്‍​ത്ത​​ന വി​​ധേ​​യ​​മാ​​ക്കേ​​ണ്ട​​താ​​ണ്..

ഏ​​തൊ​​രു മ​​നു​​ഷ്യ​​നെ​​യും പോ​​ലെ സ​​ഹ​​ജ​​മാ​​യ വി​​കാ​​ര​​വി​​ചാ​​ര​​ങ്ങ​​ള്‍ മൂ​​ലം ഞ​​ങ്ങ​​ളി​​ല്‍ നി​​ന്നു​​മു​​ണ്ടാ​​കു​​ന്ന​​തും അ​​ടി​​ച്ചേ​​ല്‍​പ്പി​​ക്കു​​ന്ന​​തു​​മാ​​യ ചെ​​റി​​യ കൈ​​പ്പി​​ഴ​​ക​​ള്‍​പോ​​ലും പൊ​​തു​​മാ​​ധ്യ​​മ​​ത്തി​​ലൂ​​ടെ അ​​വ​​ത​​രി​​പ്പി​​ച്ച് അ​​വ​​ഹേ​​ള​​ന​​ത്തി​​ന്‍റെ ചാ​​ട്ട​​വാ​​റ​​ടി​​ക​​ള്‍ സ​​മ്മാ​​നി​​ക്കു​​ന്ന മ​​ല​​യാ​​ള​​ത്തി​​ലെ മാ​​ധ്യ​​മ​​ങ്ങ​​ള്‍ ഞ​​ങ്ങ​​ള്‍ അ​​ഭി​​മു​​ഖീ​​ക​​രി​​ക്കു​​ന്ന ധീ​​ര​​വും ഭീ​​തി​​ത​​വു​​മാ​​യ ഈ ​​അ​​വ​​സ്ഥ​​യെ തി​​രി​​ച്ച​​റി​​യേ​​ണ്ട​​തു​​ണ്ട്.... 

അ​​ജ​​ന്യ​​യു​​ടെ തി​​രി​​ച്ചു വ​​ര​​വ് മ​​ന​​സി​​ന് ന​​ല്‍​കു​​ന്ന​​ത് ആ​​ഘോ​​ഷ​​ത്തി​​ന്‍റെ ദി​​ന​​രാ​​ത്ര​​ങ്ങ​​ളാ​​ണെ​​ങ്കി​​ലും അ​​ന​​വ​​ധി രോ​​ഗി​​ക​​ള്‍ ആ​​ശ്ര​​യ​​ത്തി​​നാ​​യി​​ക്കൊ​​തി​​ച്ചു ഞ​​ങ്ങ​​ളെ​​യും കാ​​ത്തു കി​​ട​​ക്കു​​ന്നു​​ണ്ട്...

ഇ​​നി അ​​വ​​രി​​ലേ​​ക്ക്... രോ​​ഗം നി​​യ​​ന്ത്ര​​ണ​​വി​​ധേ​​യ​​മാ​​യി​​ട്ടി​​ല്ല... നി​​ങ്ങ​​ളു​​ടെ പ്രാ​​ര്‍​ഥ​​ന​​യാ​​ണ് ഞ​​ങ്ങ​​ളു​​ടെ ക​​രു​​ത്ത്...

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.