• Latest News

    Sunday, June 3, 2018

    ക​ണ്ണീ​ർ​പ്പൂ​ക്ക​ളു​മാ​യി ആ​യി​ര​ങ്ങ​ളെ​ത്തി; റ​സാ​ൻ ന​ജാ​റി​നു ജ​ൻ​മ​നാ​ടി​ന്‍റെ വി​ട
    Sunday, June 3, 2018
    1:30:00 AM

    ടെ​ൽ അ​വീ​വ്: ഗാ​സ​യി​ൽ ഇ​സ്ര​യേ​ൽ സൈ​ന്യം വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക റ​സാ​ൻ അ​ൽ ന​ജാ​റി​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. സ്വ​ദേ​ശ​മാ​യ ഖു​സ​യി​ൽ​നി​ന്നു വി​ലാ​പ​യാ​ത്ര​യാ​യി എ​ത്തി​ച്ച മൃ​ത​ദേ​ഹം ഖാ​ൻ യൂ​നു​സി​ൽ സം​സ്ക​രി​ച്ചു. ആ​യി​ര​ക്ക​ണ​ക്കി​നു പ​ല​സ്തീ​ൻ​കാ​ർ സം​സ്കാ​ര ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ത്തു. ഇ​വ​രി​ൽ റ​സാ​ൻ ശു​ശ്രൂ​ഷി​ച്ച​വ​രും ഉ​ൾ​പ്പെ​ടു​ന്നു.[www.malabarflash.com]

    അ​തേ​സ​മ​യം, റ​സാ​ന്‍റെ കൊ​ല​പാ​ത​കം അ​ന്വേ​ഷി​ക്കു​മെ​ന്ന് ഇ​സ്ര​യേ​ൽ സൈ​ന്യം അ​റി​യി​ച്ചു. ഗാ​സ​യി​ലെ സു​ര​ക്ഷാ വേ​ലി​ക്കു സ​മീ​പം അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ഇ​സ്രാ​യേ​ൽ സൈ​ന്യം നോ​ക്കാ​റു​ണ്ടെ​ന്നും ഹ​മാ​സ് സം​ഘ​ടി​ത സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കു ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ഇ​സ്ര​യേ​ൽ സൈ​ന്യം പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

    ഗാ​സ​യി​ലെ ഖാ​ൻ യൂ​നു​സ് തെ​രു​വി​ൽ വെ​ള്ളി​യാ​ഴ്ച സ​മ​ര​ക്കാ​ർ​ക്കു​ള്ള മ​രു​ന്നു​ക​ളു​മാ​യി പോ​കു​ന്പോ​യി​രു​ന്നു ഇ​സ്ര​യേ​ൽ സൈ​ന്യം സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​യാ​യ റ​സാ​നു നേ​രെ വെ​ടി​യു​തി​ർ​ത്ത​ത്. പ​ല​സ്തീ​ൻ​കാ​രു​ടെ ഗ്രേ​റ്റ് മാ​ർ​ച്ച് ഓ​ഫ് റി​ട്ടേ​ണ്‍ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

    വെ​ളു​ത്ത യൂ​ണി​ഫോം ധ​രി​ച്ച റ​സാ​ന്‍റെ നെ​ഞ്ചി​ലേ​ക്കു സൈ​ന്യം വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് ദൃ​ക്സാ​ക്ഷി​ക​ളെ ഉ​ദ്ധ​രി​ച്ച് വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ റോ​യി​ട്ടേ​ഴ്സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. കൈ​ക​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു കൊ​ണ്ടാ​യി​രു​ന്നു റ​സാ​ൻ സ​മ​ര​മു​ഖ​ത്തേ​ക്കു വ​ന്ന​തെ​ന്നും ആ​യു​ധ​മി​ല്ലെ​ന്നു വ്യ​ക്ത​മാ​യി​ട്ടും സൈ​ന്യം റ​സാ​നു നേ​ർ​ക്കു വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു എ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്ന​ത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ക​ണ്ണീ​ർ​പ്പൂ​ക്ക​ളു​മാ​യി ആ​യി​ര​ങ്ങ​ളെ​ത്തി; റ​സാ​ൻ ന​ജാ​റി​നു ജ​ൻ​മ​നാ​ടി​ന്‍റെ വി​ട Rating: 5 Reviewed By: UMRAS vision
    Scroll to Top